
മലയാള സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടായതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചത് ! കസ്തൂരി !
മലയാളത്തിൽ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായിരുന്ന നടിയാണ് കസ്തൂരി., മോശം അനുഭവങ്ങളെ തുടര്‍ന്നാണ് താന്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്നാണ് കസ്തൂരി വെളിപ്പെടുത്തിയിരിക്കുന്നത്. 24 ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. മോശമായി പെരുമാറിയതിന് താന്‍ പ്രൊഡക്ഷന്‍ മാനേജരുടെ കരണത്ത് അടിച്ചുവെന്നാണ് കസ്തൂരി വെളിപ്പെടുത്തുന്നത്.
ഇന്‍,ഡസ്ട്രിയില് ചില വിവരദോഷികളെ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും മലയാളത്തില്‍. അതുകൊ,ണ്ടാണ് ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തിയത്. വളരെ മോശം സമീപനമായിരുന്നു. പ്രൊഡക്ഷന്‍ ടീമിലുള്ള നി,രവധി പേര് മോശമായി പെരുമാറിയിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ മാനേജരെ ഞാന്‍ കരണത്തടിക്കുക വരെയുണ്ടായി. സംവിധായകനും മോശമായി പെരുമാറി. അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.” എന്നാണ് കസ്തൂരി പറയുന്നത്.
ഞാന്‍, വളരെ, ബോള്‍ഡാണ്. പ്രതികരിക്കും. എന്നാലും ശ്രമിച്ചു നോക്കാം എന്നു കരുതിയാണ് അവര്‍ സമീപിക്കുന്നത്. യാതൊരു വിവരവുമില്ല. കേരളത്തിലെ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇവിടെ തമിഴ്നാട്ടില്‍ ഒരാളും സംസാരിക്കാനുള്ള ധൈര്യം പോലും കാണിക്കുന്നില്ല. അവര്‍ക്ക് സംസാരിക്കാന്‍ ഭയമാണ്. ഖുശ്ബുവിനെ പോലുള്ളവര്‍ക്കും സംസാരിക്കാന്‍ ഭയമാണെന്നും കസ്തൂരി പറയുന്നു.
Leave a Reply