
ജ്യോതികയുടെ ജന്മദിനത്തിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് മമ്മൂട്ടി ! ആശംസകൾ അറിയിച്ച് ആരാധകരും !
ഇന്ന് ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന താര ജോഡിയാണ് സൂര്യയും ജ്യോതികയും. ഒരു സമയത്ത് ജ്യോതിക തെന്നിന്ത്യൻ സിനിമ ലോകം അടക്കിവാഴുന്ന താര റാണി തന്നെ ആയിരുന്നു. 2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്, മറ്റുള്ളവരെ അതിശയിപ്പിക്കുന്ന രീതിയിലുള്ള ജീവിതമാണ് ഇവരുടേത്. ഇന്ന് ജ്യോതികയുടെ 44 മത് ജന്മദിനമാണ്. ആരധകരും ഫാൻസ് പേജുകളും നടിക്ക് ആശംസകൾ അറിയിച്ചപ്പോൾ ഒരു സന്തോഷം വാർത്ത പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി പങ്കുവെച്ച ആശംസയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
തിയേറ്ററുകൾ പൂരപ്പറമ്പുകൾ ആക്കി മാറ്റി സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന റോഷാക്കിന് ശേഷം ‘മമ്മൂട്ടി കമ്പനി’ നിർമിക്കുന്ന ചിത്രമാണ് “കാതൽ”. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതാദ്യമായിട്ടാണ് ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. അതുമാത്രമല്ല 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘കാതൽ’. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിങ് സർവീസ് എന്നിവയ്ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ.

ഇതാദ്യമായി ഒരു ചിത്രത്തിന് വേണ്ടി അച്ഛനും മകനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ ‘വേഫേറെർ ഫിലിംസ്’ ആണ് വിതരണം. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ മറ്റു വേഷങ്ങളിൽ അഭിനയിക്കുന്നു. ആദർഷ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് തിരക്കഥ.
ഇന്ന് അഭിനയം മാത്രമല്ല ജ്യോതിക ചെയ്യുന്നത്. തന്റെ ഭർത്താവ് സൂര്യക്ക് ഒപ്പം ചേർന്ന് ‘2D എന്റെയമെന്റ്സ്’ എന്ന നിർമ്മാണ കമ്പനിയും നടത്തുന്നുണ്ട്. ഇവരുടെ ‘ജയ്ഭീം’ എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. അടുത്തിടെ മികച്ച തമിഴ് സിനിമയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ജ്യോതിക പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകള്‍ പൊളിച്ച സിനിമയാണ് ‘ജയ് ഭീം’ എന്ന് ജ്യോതിക വേദിയിൽ പറഞ്ഞു. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മള് ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് പറയാനുള്ളത്. വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് സംവിധായകന് ജ്ഞാനവേല്‍ തെളിയിച്ചു എന്നാണ് ജ്യോതിക പറയുന്നത്.
Leave a Reply