കത്രീന കെയ്ഫിന്റെ ഈ ഷോർട് പിങ്ക് വസ്ത്രത്തിന്റെ വില അറിഞ്ഞാൽ നിങ്ങൾ ഞെട്ടും !!

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് നടി കത്രീന കെയിഫ്. ഇന്നലെ നടിയുടെ ജന്മദിനമായിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് കത്രീന. ഇതിനോടകം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ കത്രീന ഒരു കഴിവുള്ള നർത്തകിയുമായിരുന്നു. എന്നാൽ നടിയുടെ കരിയർ  വലിയൊരു പരാജയത്തോടെയായിരുന്നു. 2003 ൽ റിലീസായ ഭും എന്ന ചിത്രത്തിലൂടെയായിരുന്നു അവർ സിനിമ ലോകത്ത് എത്തുന്നത്  എന്നാൽ ആ ചിത്രം വൻ പരാജയം ആയിരുന്നു.

ശേഷം നടിയുടെ ചിത്രമായിരുന്നു ‘നമസ്തേ ലണ്ടൻ’ വലിയ വിജയമായാമായി മാറിയിരുന്നു.  പിന്നീടങ്ങോട്ട് വിജയ ചരിത്രങ്ങൾ ആയിരുന്നു നടിയുടേത്. തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, പക്ഷെ തന്റെ ആദ്യ ചിത്രമായ നമസ്തേ ലണ്ടൻ എന്ന ചിത്രം തനിക്ക് ഇഷ്ടമായിരുന്നില്ല എന്നും അതും വൻ പരാജയമായിരിക്കുമെന്ന് താൻ കരുതിയിരുന്നു എന്നും നടി അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

അതിന്റെ സംവിധയകാൻ ആ സിനിമ കണ്ടിട്ട് എന്നോട് അഭിപ്രയം പറയാൻ പറഞ്ഞിരുന്നു, പക്ഷെ എനക്ക് ഇഷ്ടമായില്ല എന്ന് ഞാൻ എങ്ങനെ അദ്ദേഹത്തിനോട് പറയും എന്ന് കരുതി വിഷമിച്ചു, അഭിപ്രായം ചോദിച്ച ആരോടും ഞാൻ ഒന്നും പറഞ്ഞില്ല വീട്ടിൽ പോയി മുറി അടച്ചിട്ട് കുറെ നേരം അങ്ങനെ ഇരുന്നു, എന്നാൽ താൻ അഭിപ്രയം പറയാതിരുന്നതുകൊണ്ട് സംവിദായകനു വലിയ ദേഷ്യം തോന്നിയെന്നും തന്നെ വിളിച്ചു വഴക്ക് പറഞ്ഞപ്പോൾ ആ പടം ഒക്കെയാണ് എന്ന് മാത്രം പറഞ്ഞ് കോൾ കട്ട് ചെയ്യുകയായിരുന്നു എന്നും നടി തുറന്ന് പറഞ്ഞിരുന്നു..

എന്നാൽ കഴിഞ്ഞ ദിവസം നടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കത്രീന പങ്കുവെച്ച ഒരു വീഡിയോ വൈറലായിരുന്നു.  നല്ല സ്റ്റൈലൻ വസ്ത്രങ്ങളിലാണ് നടി എപ്പോഴും എത്താറുള്ളത്, അതുപോലെ ആ വിഡീയോയിൽ നല്ല പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് നടി എത്തിയിരിക്കുന്നത്. ഫാഷൻ ബ്രാൻഡായ ഇസബൽ മറാന്റിന്റെ വസ്ത്രമാണ് കത്രീന ധരിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ വസ്ത്രത്തിന്റെ വില കേട്ടാണ് ആരാധകർ ഞെട്ടിയിരിക്കുന്നത്, ആ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കത്രീന ദരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ വില കൊടുത്തിട്ടുണ്ട്.

ആരാധകരെ ഞെട്ടിച്ച ആ വസ്ത്രത്തിന്റെ വില 690 യുഎസ് ഡോളറാണ് അതായത് ഏകദേശം 51,000. രൂപ, എന്നാൽ ഇതേ വസ്ത്രം ഇപ്പോൾ ഡിസ്കൗണ്ടിൽ നൽകിയിട്ടുണ്ട്, ഡിസ്‌കൗണ്ട് തുക 30,859 രൂപക്കാണ് കത്രീന ധരിച്ച പിങ്ക് ഡ്രസ്സ്  വില്പനക്കുള്ളത്. കത്രീന മലയാളി പ്രേക്ഷകർക്കും വളരെ പരിചിതയാണ്. മമ്മൂട്ടി  നായകനായ ചിത്രം ബൽറാം വെസസ് താരാദാസ് എന്ന ചിത്രത്തിൽ നടനാട്ടെ നായികയായി എത്തിയത് ബോളിവുഡിൽ നിന്നും കത്രീന കെയ്‌ഫ്‌ ആയിരുന്നു. മലയാളം ഒട്ടും അറിയാത്ത നടി വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *