
ജയറാമിന്റെ ആ ചവിട്ട് കാരണം ഇന്ദ്രൻസ് ഇന്നും മരുന്ന് കഴിക്കുകയാണ് ! ജയറാമിന് സംഭവിച്ച ആ പിഴവ് കാരണം ഇന്ദ്രൻസിന് സംഭവിച്ചത് വലിയ നഷ്ടം !
മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് ജയറാം. ഇപ്പോൾ അദ്ദേഹം സിനിമയുമായി വിട്ട് നിൽക്കുകയാണെങ്കിലും ഒരു സമയത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്നു ജയറാം. ജയറാം നായകനായി 1993 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘കാവടിയാട്ടം’. ഈ സിനിമയിൽ ഒരു വേഷം കൈകാര്യം ചെയ്തത് നടൻ ഇന്ദ്രൻസ് ആയിരുന്നു, കോമഡിക്ക് പ്രാധാന്യം നൽകി അനിയൻ സംവിധാനം ചെയ്ത സിനിമയിൽ ജഗതി, സിദ്ദിക്ക്, മാമുക്കോയ എന്നിങ്ങനെ ഒരുപിടി താരങ്ങൾ അഭിനയിച്ചിരുന്നു.
ഈ സിനിമയിലെ ഒരു രംഗത്തിനിടയിൽ നടൻ ഇന്ദ്രൻസിന്റെ സംഭവിച്ച ഒരു അപകടത്തെ കുറിച്ച് സംവിധായകൻ അനിയൻ തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ‘അമ്പിളി ചേട്ടന്‍ ഇന്ദ്രന്‍സിന്റെ ചായക്കടയില്‍ വന്നിരിക്കുന്ന സീനുണ്ട്. ആ സമയം ജയറാം ഓടി വരും. തൂക്കിയിട്ടിരുന്ന കുലയില്‍ നിന്നും ഒരു പഴം എടുത്തു തിന്നും. ഇന്ദ്രന്‍സ് എന്തോ ചോദിക്കുമ്പോള്‍ ജയറാം ചവിട്ടുന്നതാണ് സീന്‍. ഇന്ദ്രന്‍സ് അപ്പോള്‍ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. ചവിട്ടുന്നതിന് ഒരു ലെങ്ത് ഉണ്ട്. ഫൈറ്റ് ചെയ്യുന്നതില്‍ ഒരു ലെങ്ത് ഉണ്ട്. അതൊരു നൊടിയിടെ മാറിയാല്‍ പോലും പരുക്ക് പറ്റും. അങ്ങനെ പല ആര്‍ട്ടിസ്റ്റുകള്‍ക്കും അടി കൊണ്ടിട്ടുണ്ട്.

അതാണ് അന്ന് അവിടെയും സംഭവിച്ചത്, റിഹേഴ്‌സല്‍ എടുത്തിട്ടാണ് ആ രംഗം എടുത്തത്. പക്ഷെ അയാള്‍ അല്‍പ്പം മാറിപ്പോയി. ജയറാമിന്റെ ചവിട്ട് ഇന്ദ്രാസിന്റെ നടുവിന് നല്ലപോലെ കൊണ്ടു. വീഴ്ചയുടെ ആഘാതത്തിൽ ഇന്ദ്രൻസ് നിലത്ത് വീഴുകയും ചെയ്തിരുന്നു. അതോടെ അദ്ദേഹത്തിന് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇപ്പോഴും ഇന്ദ്രന്‍സ് വര്‍ഷാവര്‍ഷം ആയുര്‍വേദ ചികിത്സ ചെയ്യുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ നല്ല ചവുട്ട് തന്നെയാണ് കിട്ടിയത്. ജയറാമിന്റെ കാലിന് ഭയങ്കര നീളമാണ്. ഇന്ദ്രസ് പക്ഷെ അക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീടാണ് പറയുന്നത്. ഈയ്യടുത്ത് അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിളിച്ചിരുന്നു. അപ്പോഴാണ് പറഞ്ഞത് ഇപ്പോഴും ആ വേദനയുണ്ടെന്ന്. ഇന്ദ്രൻസിന്റെ സ്ഥാനത്ത് മറ്റേത് നടൻ ആയിരുന്നെങ്കിലും അവിടെ അത് പ്രശ്നമാക്കുമായിരുന്നു, പക്ഷെ മികച്ച കലാകാരൻ എന്നത് പോലെ വളരെ നല്ലൊരു മനുഷ്യൻ കൂടിയാണ് ഇന്ദ്രൻസ് എന്നാണ് അനിയൻ പറയുന്നത്.
Leave a Reply