ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ നോക്കിയപ്പോൾ അതിൽ അസാധ്യ പൊരുത്തവും ചേർച്ചയും ഉണ്ടായിരുന്നു ! ഞങ്ങൾ ഒന്നാകണമെന്ന് ആഗ്രഹിച്ചത് നിങ്ങളാണ് ! കാവ്യാ മാധവൻ !

ഒരു സമയത്ത് മലയാളികളുടെ മുഖശ്രീ ആയിരുന്നു കാവ്യാ മാധവൻ. ബാലതമായി എത്തിയ കാവ്യാ നിരവധി മികച്ച കഥാപാത്രങ്ങൾ മികച്ചതാക്കിയിരുന്നു, പക്ഷെ ഇപ്പോൾ കാവ്യയുടെ ജീവിതം തന്നെ ഒരു ചർച്ചാ വിഷയമായി മാറുന്ന ഈ അവസ്ഥയിൽ ഇപ്പോഴിതാ കാവ്യ ദിലീയുമായുള്ള വിവാഹ ശേഷം  പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ  ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച മലയാളികൾ ആയിരുന്നു.  ഞങ്ങളെ കാണുമ്പോഴൊക്കെ  കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക്  ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.

ഏറെ കോലാഹലങ്ങൾ കടന്ന് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചപ്പോൾ എനിക്ക് ആകെ ഉണ്ടായിരുന്ന ഒരു നിർബന്ധം എന്നത് ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം അത്  സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം. എന്നതായിരുന്നു. സിനിമ രംഗത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടൻ, നമ്മൾ എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ തന്നെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു എനിക്ക് ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ  കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു.

ഞങ്ങളുടെ വിവാഹം നടന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഏട്ടന്റെ വീട്ടുകാർ എന്റെ വീട്ടിൽ വിവാഹ ആലോചനയുമായി എത്തുന്നത്.   ശേഷം ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ നോക്കിയപ്പോൾ അതിൽ അസാധ്യ പൊരുത്തവും ചേർച്ചയും ഉണ്ടായിരുന്നു, ശേഷം പെട്ടന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു. ഞങ്ങളുടെ അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാൾ ആണ് അറിയിക്കുന്നത്. ഞങ്ങൾ ക്ഷണിച്ചവർ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. വിവാഹം രഹസ്യമാക്കി വെച്ചത് വിവാഹവാർത്ത അറിഞ്ഞ് ആളുകൾ കൂടും എന്നതുകൊണ്ടാണ്.

എന്തായാലും ഞങ്ങളുടെ ജീവിതം ഇപ്പോൾ ഇവിടെ വരെ എത്തി, അതെല്ലാം ഈശ്വരനിശ്ചയം ആണ്. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. കാരണം  ജീവിതം പഠിപ്പിച്ച പാഠം അതാണ്.  എല്ലാം ദൈവ തീരുമാനങ്ങളാണ്, ജീവിതത്തിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. നമ്മൾ എപ്പോഴും ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത് എന്നും കാവ്യ പറയുന്നു. കൂടാതെ വിവാഹം കഴിഞ്ഞ നാൾ മുതൽ പല പ്രതിസന്ധികളാണ് തരണം ചെയുന്നത്. ഞങ്ങൾ ഇതൊന്നും മറക്കില്ല, മറക്കരുത് എന്ന് ഞാൻ ഏട്ടനോടും പറഞ്ഞിട്ടുണ്ട് എന്നും കാവ്യാ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *