എല്ലാത്തിനും ഞാനാണോ കാരണം ! അവർ വേർപിരിഞ്ഞതിൽ ആവശ്യമില്ലാതെ എന്നെ കുറ്റക്കാരിയാക്കി !

ഒരു സമയത്ത് മലയാള സിനിമയുടെ താര റാണി ആയിരുന്നു കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തുകയും ശേഷം മഞ്ജു വാര്യരുടെ നിർദേശപ്രകാരം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അരങ്ങേറുകയും, ശേഷം പിന്നീടങ്ങോട്ട് ഈ താര ജോഡികളുടെ കാലമായിരുന്നു, ഇവരുടെ കൂട്ടുകെട്ടിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുകയും ചെയ്തു. ശേഷം ഇതേ കാവ്യ തന്നെ ദിലീപിന്റെ ജീവിതത്തിലും നായികയായി മാറുകയായിരുന്നു.

ദിലീപുമായുള്ള വിവാഹ ശേഷം സിനിമ ലോകതുനിന്നും വിട്ടു നിൽക്കുകയാണ് കാവ്യാ. ഇപ്പോൾ കുടുംബജീവിതവും ബിസിനസുമായി മുന്നോട്ട് പോവുകയാണ് കാവ്യ മാധവൻ. കാവ്യയുടെ ആദ്യ ബന്ധം തകർന്നതും ദിലീപും മഞ്ജു വാര്യരുമായുള്ള വിവാഹ​ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായതും കാവ്യ കാരണമാണെന്ന തരത്തിൽ ​അക്കാലത്ത് ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ദിലീപുമായുള്ള വിവാഹ​ശേഷം കാവ്യയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ കൂടിയിട്ടേയുള്ളു.

ഇപ്പോഴും ഒരു വിഭാഗം ആളുകൾ കാവ്യയെ വിമര്ശിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ഇതിനുമുമ്പ് ദിലീപ്-മഞ്ജു വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിനോട് രോഷത്തോടെ താരം പ്രതികരിക്കുന്ന കാവ്യയുടെ വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ‘ഒരു സാധാരണ പെൺകുട്ടിയായി ജീവിക്കാൻ ശ്രമിച്ചയാളാണ് ഞാൻ. പക്ഷെ പ്രാക്റ്റിക്കലി എനിക്ക് അതിന് സാധിച്ചിരുന്നില്ല. മഞ്ജു വാര്യർ ദിലീപ് വേർപിരിയലിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷോഭത്തോടെയാണ് കാവ്യ, എല്ലാത്തിനും ഞാൻ ആണോ കാരണം.. എന്ന് തിരിച്ചു ചോദിക്കുകയായിരുന്നു.

ഒരു ഗോസിപ്പുകളും എന്നെ ബാധിക്കുകയില്ല, എല്ലാം ഈശ്വരന് അറിയാമെന്നും കാവ്യാ പറയുന്നു, അതുപോലെ ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ  ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച മലയാളികൾ ആയിരുന്നു.  ഞങ്ങളെ കാണുമ്പോഴൊക്കെ  കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക്  ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ  കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു എന്നും കാവ്യാ പറയുന്നു.

ഞങ്ങളുടെ വി,വാഹ ശേഷം ഒരുപാട് വലിയ പ്രതിസന്ധികളെ തരണം ചെയ്തിരുന്നു. എല്ലാം എല്ലാവരോടും തു,റന്ന് പറയുന്ന ഒരു സമയം വരും. ഒന്നും മറന്ന് പോകരുത് എന്ന് ഏട്ടനെ ഇടക്കെല്ലാം ഓർമിപ്പിക്കാറുണ്ട്. എന്തായാലും ഞങ്ങളുടെ ജീവിതം ഇപ്പോൾ ഇവിടെ വരെ എത്തി, അതെല്ലാം ഈശ്വരനിശ്ചയം ആണ്. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. കാരണം  ജീവിതം പഠിപ്പിച്ച പാഠം അതാണ്.  എല്ലാം ദൈവ തീരുമാനങ്ങളാണ്, ജീവിതത്തിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. അനുഭവിച്ചത് ഒന്നും മറക്കില്ല, മറക്കരുത് എന്ന് ഞാൻ ഏട്ടനോടും പറഞ്ഞിട്ടുണ്ട് എന്നും കാവ്യാ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *