അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗോപികയുടെ വിവാഹം ! അവളെ കുറിച്ച് അങ്ങനെ ഒരു കാര്യം അന്ന് ഞങ്ങൾ ചിന്തിച്ചിരുന്നത് പോലുമില്ലായിരുന്നു ! കാവ്യാ പറയുന്നു !

കാവ്യാ ദിലീപുമായുള്ള വിവാഹ ശേഷം ഇപ്പോൾ സിനിമ ലോകത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. എന്നിരുന്നാലും ഒരു സമയത്ത് മലയാള സിനിമയുടെ മുൻ നിര നായികയും ഏവരുടെയും പ്രിയങ്കരിയുമായിരുന്നു. ഇപ്പോഴും കാവ്യയുടെ ഓരോ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും താല്പര്യമാണ്. ഇപ്പോഴിതാ കാവ്യാ തന്റെ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ, വിവാഹം എന്ന് പറയുന്നത് തലയില്‍ വരച്ച പോലെയാണ്. അതിന് ഏറ്റവും വലിയ    ഉദാഹരണമാണ് ഗോപികയുടെ കാര്യം. ഞങ്ങളെല്ലാവരും ഒരേ പ്രായമുള്ളവരാണ് ഒപ്പം അടുത്ത സുഹൃത്തുക്കളും. അവളിങ്ങനെ കല്യാണം നോക്കിത്തുടങ്ങി എന്ന് പറയുന്ന സമയത്ത് അതിന്റെ രണ്ടാഴ്ച മുന്‍പ് വരെ ഞങ്ങള്‍ തമ്മിൽ കണ്ടതാണ്.

ആ സമയത്ത് ഗോപിക ഞങ്ങളോട് പറഞ്ഞത് വിവാഹ ആലോചനകൾ ഒരുപാട് വരുന്നുണ്ട്, അതിൽ കുറച്ചൊക്കെ നോക്കിവെച്ചിട്ടുണ്ട് എന്നല്ലാതെ ഒന്നും ആയിട്ടില്ലായിരുന്നു അപ്പോഴും അവൾ പറഞ്ഞിരുന്നത്. എന്നാൽ അതിന്റെ തൊട്ടടുത്ത ആഴ്ച അവള്‍ വിളിച്ച് പറഞ്ഞു, അതിൽ ഒരു ആലോചന സെറ്റായി , നീയിതാരോടും ഇപ്പോൾ പറയേണ്ട എന്ന്. അങ്ങനെ ആദ്യമത് വളരെ അടുത്ത സുഹൃത്തുക്കളില്‍ മാത്രം ഒതുങ്ങിയ കാര്യമായിരുന്നു. പിന്നെയാണ് പബ്ലിക്കായത്. ഇങ്ങനെയല്ലേ ഓരോ മാറ്റവും ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവുന്നത്.

അതുപോലെ തന്നെ, ആ സമയത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ഞാനും ഭാ,വനയും ഗോപികയും കൂടിയാണ് റിമി ടോമിയുടെ കല്യാണത്തിന് പോയത്. ആ സമയത്തും ഞങ്ങൾ എല്ലാവരും കൂടി അവളുടെ വീട്ടി,ല്‍ വെച്ച് വിവാഹത്തെ കുറിച്ചും അല്ലാതെയും ഓരോ കാര്യം പറയുമ്പോഴും അടുത്തയാഴ്ച ഗോപിക വിവാഹിതയാകാൻ പോകുകയാണ് ആരും ചിന്തിച്ചിരുന്നത് പോലുമില്ല. അവൾ ഇത്രയും പെട്ടന്ന് പുതിയ ലൈഫിലേക്ക് പോവുകയാണെന്ന് അവളോ ഞങ്ങളോ അറിഞ്ഞിരുന്നില്ല. എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ അവളുടെ കല്യാണവും കഴിഞ്ഞു. റിസപക്ഷന്‍ കഴിഞ്ഞ് അവള്‍ ഭർത്താവുമൊത്ത് അയര്‍ലണ്ടിലെ വീട്ടിലുമെത്തി.

എല്ലാം ദൈവ നിശ്ചയം ആണെന്നാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ ജീവിതത്തിൽ എപ്പോൾ എന്ത് നടക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല, ഇത്രയേ ഉള്ളു നമ്മളുടെ ജീവിതത്തിൽ ഓരോ മാറ്റങ്ങൾ വരുന്നത് വളരെ പെട്ടന്നായിരിക്കും പ്രത്യേകിച്ചും വിവാഹം. നല്ല ഒരു വിവാഹം ജീവിതം ലഭിക്കുക, നല്ലൊരു വീട്ടിൽ ചെന്ന് കയറാൻ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ്. അത് വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് ലഭിക്കുക. ഞാനും ദിലീപ് ഏട്ടനും ഇങ്ങനെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നത് പോലുമില്ല. എല്ലാം ഈശ്വര നിശ്ചയം എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെയും ഏട്ടന്റെയും ജീവിതം ഇന്ന് ഈ നിമിഷം വരെയും വളരെ ഹാപ്പിയാണ്. ഇനി നാളെ എന്താണ് എന്നത് ദൈവത്തിന്റെ കൈകളിലാണ് എന്നും കാവ്യാ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *