
പൊന്നിൻ ചിങ്ങ മാസത്തിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് കാവ്യ മാധവൻ ! ഏവരും കാത്തിരുന്ന ദിവസം ! ആശംസകൾ അറിയിച്ച് വരവേറ്റ് ആരാധകർ !
മലയാള സിനിമ ഒരു സമയത്ത് ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന അഭിനേത്രിയായിരുന്നു കാവ്യാ മാധവൻ. ഇന്ന് കാവ്യാ സിനിമ ലോകം വിട്ട് കുടുംബമായി ജീവിക്കുന്നു. എന്നിരുന്നാലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആവേശമാണ്, കാവ്യ സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും നടിയുടെ പേരിൽ നിരവധി ഫാൻ പേജുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ ഒരു ഫാൻ പേജിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് എത്തിയിരുന്നു.
ഒരു ബിഗ് സർപ്രൈസ് വരുന്നുണ്ട് കാത്തിരിക്കൂ എന്നായിരുന്ന് അത്.. എന്നാൽ അത് എന്താകും എന്ന ആകാംഷയിലായിരുന്നു ആരാധകർ കൂടുതൽ പേരും കാവ്യാ വീണ്ടും അമ്മയാകാൻ പോകുന്നോ എന്ന ചോദ്യമായിരുന്നു കമന്റായി എത്തിയത്. എന്നാൽ ഇപ്പോഴിതാ പൊന്നിൽ ചിങ്ങമാസത്തിൽ ആ തുടക്കം കുറിച്ചിരിക്കുകയാണ് കാവ്യാ, ഇൻസ്റ്റഗ്രാമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കാവ്യ.

എന്നത്തേയും പോലെ അതീവ സുന്ദരിയായി മലയാളതനിമയുള്ള ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചാണ് കാവ്യ വരവറിയിച്ചിരിക്കുന്നത്. “ചിങ്ങമാസത്തിന്റെ ചാരുതയില്‍ പൂവണിയട്ടെ ഓരോ മനസ്സുകളും. പുതിയൊരു പൂക്കാലത്തെ വരവേല്‍ക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍,” എന്നാണ് കാവ്യ കുറിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വിപണനവുമായി സജീവമാക്കാനുള്ള ഒരുക്കത്തിലാണ് കാവ്യ.
അതിന്റെ മുന്നോടിയായിട്ടുള്ള ഒരു തുടക്കമാണ് ഈ ഇൻസ്റ്റാ അകൗണ്ട്, ഓണം കളക്ഷൻ ലക്ഷ്യമിട്ടാണ് കാവ്യ ഈ സമയത്ത് ഇങ്ങനെ ഒരു തുടക്കത്തിന് തിരി കൊളുത്തിയത്, ഇതിനോടകം തന്നെ ലക്ഷ്യക്ക് നിരവധി ആരാധകരുണ്ട്. ലയാളിതനിമയുള്ള നായികയായാണ് ആരാധകര്‍ കാവ്യയെ വിശേഷിപ്പിക്കുന്നത്. ‘പിന്നെയും’ എന്ന അടൂര്‍ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ കാവ്യ അഭിനയിച്ചത്. പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ കാവ്യ സ്വന്തമാക്കി.
Leave a Reply