‘ഓടല്ലേ കുഞ്ഞീ.. നിക്ക്’ !! കാവ്യക്കും ദിലീപിനും ഒപ്പം യാത്രപോകാൻ തുള്ളി ചാടി മഹാലക്ഷ്മി ! വീഡിയോ വൈറലാകുന്നു !
മലയാളികളുടെ ഇഷ്ട താരജോഡികളാണ് ദിലീപും കാവ്യയും, ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് ഒന്നായവർ ആണെങ്കിലും ഇന്ന് ഇവരെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഒരുപാട് പേരുണ്ട്. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ഏവർക്കും വലിയ താൽപര്യമാണ്. കാവ്യക്കും ദിലീപിനും ഒരുപാട് ആരാധകരുണ്ട് ഇന്ന്, ഇവർക്ക് സമൂഹ മാധ്യമങ്ങളിൽ ഫാൻസ് ഗ്രൂപ്പുകളൂം പേജുകളൂം വളരെ സജീവവും ആക്റ്റീവുമാണ്. ഇവരുടെ മകളായ മഹാലക്ഷ്മിക്ക് ഇന്ന് ആരധകർ ഏറെയാണ്,2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
വിമർശകർ ഏറെ ഉണ്ടായാലും ഇവർ ഇരുവരും ഇപ്പോൾ വളരെ സന്തുഷ്ട കുടുംബ നയിക്കുകയാണ്. ദിലീപിനും മക്കള്‍ക്കും ഒപ്പം കാവ്യ മാധവനും വളരെ അധികം സന്തുഷ്ടയാണ്. നാല് പേരെയും എവിടെ കണ്ടാലും വിടാതെ പിന്‍തുടരുന്ന ആരാധകരും ഉണ്ടാവും. ഇപ്പോഴിതാ ആരാധകര്‍ പകര്‍ത്തിയ ദിലീപിന്റെ കുടുംബത്തന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വിമാനളത്തില്‍വച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോ ആണ് ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്. മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയില്‍ കാണാനാവുക.
ഇവർക്ക് തൊട്ടുപിന്നിലെ ദിലീപുമുണ്ട്. എന്നാല്‍ എവിടെ നിന്നുള്ളതാണ് ദിലീപ് കുടുംബത്തിന്റെ വീഡിയോ എന്നത് വ്യക്തമല്ല. കാവ്യയുടെ കൈയ്യില്‍ തൂങ്ങി നടന്നുപോകുന്ന മഹാലക്ഷ്മിയുടെ വീഡിയോ ഏറെ രസകരമാണ്. എന്നാല്‍ ഇ മീനാക്ഷിയുണ്ടായിരുന്നില്ല. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മീനാക്ഷി പങ്കുവെച്ച ചിത്രങ്ങളും വാക്കുകളൂം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു’ എന്നാണ് കാവ്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് മീനാക്ഷി കുറിച്ചത്. നേരത്തെ ദിലീപി കാവ്യയ്ക്കും മഹാലക്ഷ്മിയ്ക്കും മീനാക്ഷിയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. എവിടെ പുറത്ത് പോയാലും ക്യാമറകളുമായി എത്തുന്ന ആരാധകരെ ദിലീപും കാവ്യയും നിരാശപ്പെടുത്താറുമില്ല. അവര്‍ക്കൊപ്പം നിന്ന് എടുക്കുന്ന സെല്‍ഫികളും ഫാന്‍സ് പേജില്‍ സ്ഥിരം കാഴ്ചയാണ്.
വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാവ്യ. സമൂഹ മാധ്യമങ്ങളിലും അത്ര സജീവമല്ല, അതുകൊണ്ടു തന്നെ വല്ലപ്പോഴുമാണ് നടിയുടെ ചിത്രങ്ങൾ ഫാൻസ് പേജുകളിലൂടെ ആരാധകർ കാണാറുള്ളത്. മൈ സാന്റയാണ് അവസാനമായി റിലീസ് ചെയ്ത ദിലീപ് സിനിമ. കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയാണ് ഇനി ദിലീപിന്റേതായി റിലീസ് ചെയ്യാനുള്ളത്. നാദിര്‍ഷയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അറുപതിന് മുകളില്‍ പ്രായമുള്ള കഷണ്ടിയുള്ള നായകനായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. നടി ഉര്‍വ്വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. ആദ്യമായി ഉര്‍വ്വശി ദിലീപിന്റെ നായികയാകുന്നുവെന്നത് കൊണ്ടും ചിത്രത്തിന്റെ റിലീസിനായി ആരാധകരും ആകാംഷയിലാണ്.
Leave a Reply