കാവ്യയെ സ്വന്തമാക്കാൻ അമ്പലത്തിൽ വഴിപാട് ! കാവ്യയോടുള്ള അടങ്ങാത്ത അരാധന കാരണം 60 ലക്ഷം രൂപയുടെ ലോട്ടറി എടുത്ത പ്രകാശന്റെ കഥ ഇങ്ങനെ !!!!

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിയാണ് കാവ്യ മാധവൻ, ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്ന കാവ്യാ ഇപ്പോൾ ദിലീപുമായുള്ള വിവാഹ ശേഷം സിനിമ രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. എങ്കിലും നടിയുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്, അത്തരത്തിൽ ഇപ്പോൾ ഏറെ രസകരമായ ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.  കാവ്യയോടുള്ള അമിതമായ ആരാധനയും അതിൽ കവിഞ്ഞ് അവരെ ജീവനുതുല്യം പ്രണയിച്ച ഒരു വ്യക്തിയെ കുറിച്ചാണ്.. പ്രകാശൻ എന്നാണ് പേരെങ്കിലും ഈ അന്ധമായ ആരാധന കാരണം ആ വ്യക്തിയെ കാവ്യപ്രകാശൻ എന്നാണ് അറിയപ്പെടുന്നത്.

ആ നാടും നാട്ടുകാരും പ്രകാശനെ അങ്ങനെയാണ് വിളിക്കുന്നത്. ഒപ്പം 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി എടുത്ത പ്രകാശന്റെ കഥ ഏറെ അതിശയിപ്പുന്ന ഒന്നാണ്. കാവ്യയോടുള്ള അടങ്ങാത്ത അരാധനയും പ്രണയവും നടിയെ സ്വന്തമാക്കാൻ പ്രകാശൻ കാത്തിരുന്ന കഥയും നാട്ടുകാർ തന്നെ വിശദീകരിക്കുന്നുണ്ട്. കാവ്യയോട് മാത്രമല്ല, ലോട്ടറിയോടും പ്രകാശന് അടങ്ങാത്ത പ്രേമമാണ് എന്നാണ് അവർ പറയുന്നത്. ലോട്ടറി എടുത്തു തുടങ്ങിയതിന്റെ പിന്നിലും ഒരു പക്ഷെ കാവ്യയോടുള്ള പ്രണയമാകാം എന്നും ചിലർ പറയുന്നു, കാരണം ലോട്ടറി അടിച്ച് പണക്കാരൻ ആയാൽ കാവ്യയെ വിവാഹം കഴിക്കാമെന്നും പ്രകാശൻ സ്വപ്നം കണ്ടുകാണും. ഒരു ദിവസം നൂറു ടിക്കറ്റ് വരെയൊക്കെയും പ്രകാശൻ എടുക്കാറുണ്ട്. മുപ്പത്തിനാല് വർഷമായി തുടരുന്ന ശീലമാണ് ഇത്.

കൂലിപണിയാണ് പ്രകാശന്റെ തൊഴിൽ, കല്ലും മണ്ണും ചുമന്നു കിട്ടുന്ന പൈസ കൊണ്ടാണ് പ്രകാശൻ ലോട്ടറി എടുക്കുന്നത്. 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറിയാണ് പ്രകാശൻ നേടിയെടുത്തത്. എന്നാൽ അതിലും രസകരമായ മറ്റൊരു കാര്യം പ്രകാശന് ഇതുവരെ ഒരു ലോട്ടറിപോലും അടിച്ചിട്ടില്ല എന്നതാണ്.  നാട്ടിൽ കാവ്യാ പ്രകാശൻ എന്ന് പറഞ്ഞാൽ മാത്രമേ ഈ ലോട്ടറി പ്രേമിയെ അറിയുകയുള്ളൂ. അത്രയും ഇഷ്ടമായിരുന്നു കാവ്യയോട് പ്രകാശന്. കാവ്യയെ ഞാൻ വിവാഹം കഴിക്കും എന്നാണ് പറഞ്ഞു നടന്നിരുന്നത്. അതിനായി ഒരുപാട് ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും പ്രകാശൻ നടത്തിയിരുന്നതായും നാട്ടുകാർ തന്നെപറയുന്നു. കാവ്യയുടെയും പ്രകാശാന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീട്ടിലെ മുൻപിലത്തെ മുറിയിൽ തന്നെ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. ആരൊക്കെ കളിയാക്കിയിട്ടും അതിനൊരു മാറ്റവും ഇല്ലായിരുന്നു.

കാവ്യയുടെ വിവാഹത്തിന്റെ അന്ന് ഇദ്ദേഹത്തിന് ഒരുപാട് വിഷമം ഉണ്ടായിരുന്നു, മുടിയൊക്കെ മുറിച്ച് ആകെ നിരാശയിലായി. ഒരു തരം ഭ്രാന്തൻ അവസ്ഥയിൽ ആയിരുന്നു അന്ന് പ്രകാശൻ എന്നും നാട്ടുകാർ ഓർത്ത് പറയുന്നു. ഇപ്പോഴും കവയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല, ഇപ്പോഴും ഏവർക്കും ഒരു പരിഹാസ കഥാപാത്രമായി തനറെ ശേഷിക്കുന്ന ജീവിതം തള്ളി നീക്കുകയാണ് പ്രകാശൻ എന്ന കാവ്യാ പ്രകാശൻ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *