‘എന്റേതായ ചില രീതികൾ എനിക്കുണ്ട്’ ! ‘അതിൽ ഒരിക്കലൂം ഒരു മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’ !! കാവ്യാ മാധവൻ പറയുന്നു !!
ബാലതാരമായി സിനിമയിൽ എത്തി മലയാള സിനിയിലെ മുൻ നിര നായികയായ അഭിനേത്രിയാണ് കാവ്യ മാധവൻ. കാവ്യ ചെയ്തിരുന്ന ഓരോ ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു, നീളമുള്ള മുടിയും ആ ഉണ്ട കണ്ണുകളും ഒരു സമയത്ത് കാവ്യക്ക് നിരവധി ആരാധകരെ നേടി കൊടുത്തിരുന്നു.. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധക്ക് ശ്രമിക്കാറുണ്ട്…
കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മിക്കും ആരാധകർ ഏറെയാണ്, കാവ്യക്ക് ഫാൻസ് ഗ്രൂപ്പുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്, അത്തരത്തിൽ ഒരു ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം താരത്തിന്റെ സൗന്ദര്യത്തെ കുറിച്ചും താരത്തിന്റെ ചില ചിട്ടകൾ കുറിച്ചും കാവ്യ തന്നെ തുറന്ന് പറയുന്ന ഒരു വീഡിയോ വൈറലാകുകയാണ്…
36 വയസുള്ള താര സുന്ദരി ഇന്ന് രണ്ടു വയസുള്ള ഒരു കുഞ്ഞിൻെറ അമ്മയാണ്. എങ്കിലും ഇപ്പോഴും കാവ്യയുടെ സൗന്ദര്യത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്, വശ്യത തുളുമ്പുന്ന സൗന്ദര്യമാണ് കാവ്യയുടേത് എന്നാണ് ഏവരും അഭിപ്രയ പെടുന്നത്, എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പലപ്പോഴും ആരാധകരും പല മാധ്യമങ്ങളും മാറി മാറി കാവ്യയോട് ചോദിച്ചിരുന്നു…
അതിനു ഒരിക്കൽ കാവ്യ പറഞ്ഞ മറുപടിയിങ്ങനെയാണ്. “ചിട്ടയായ ജീവിത രീതി അത് കഴിവതും പുലർത്തികൊണ്ട് പോകാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ, അതിൽ നൃത്തം, വോക്കിങ്, ഉറക്കം ഇതൊന്നും മുടക്കാറില്ല” ഇതൊക്കെ തന്നെയാണ് തന്റെ ജീവിത രീതിയെന്ന് കാവ്യ തുറന്ന് സമ്മതിക്കുന്നു. അതിനൊന്നും ഒരു മാറ്റവും വരുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല എന്നും ഇപ്പോഴും അത് തുടരുന്നു എന്നും താരം പറയുന്നു …
ഷൂട്ടിങ് തിരക്കുകൾ ഉണ്ടായിരുന്ന സയത്ത് എല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയാൽ അത് കഴിഞ്ഞുള്ള രണ്ടു ദിവസം അത് തന്റേത് മാത്രമാണ് എന്ന് കാവ്യ തുറന്നു പറയുന്നു. ആ ദിവസങ്ങളിൽ തന്നെ ആരും ശല്യം ചെയ്യില്ല. അന്ന് ഒരു ഡയറ്റും ഒരു ചിട്ടയും ഉണ്ടാകില്ല. ഫോണൊക്കെ ഓഫ് ചെയ്ത് മാറ്റിവച്ചിട്ട് സ്വതന്ത്രമായി ഉറങ്ങും, ആ സമയത്ത് മറ്റൊന്നിനെക്കുറിച്ചും ഒരു ചിന്തയും ഉണ്ടാകില്ലെന്നും കാവ്യ പറയുന്നു..
അത് മാത്രവുമല്ല എത്ര പുലർച്ചെ ഉണരാനും താൻ റെഡിയാണ്, അതിപ്പോൾ പുലർച്ചെ നാല് മണിക്ക് ആണെങ്കിലും തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും കാവ്യ പറയുന്നു, കൂടാതെ തന്റേതായ ഒരു ഭക്ഷണ രീതി പാലിച്ചു വരുന്ന ആളാണ് തന്നെന്നും അതുമാത്രമല്ല ഉണരുമ്പോഴും ഉറങ്ങുമ്പോളും എപ്പോഴും തന്റെ ചുണ്ടിൽ ഒരു പ്രാർത്ഥന ഉണ്ടാകുമെന്നും, കൂടാതെ താരത്തിന്റെ ഭക്ഷണ രീതികൾക്ക് ഒരു സമയം ഉണ്ട്. അതിനോടൊപ്പം പ്രാർത്ഥന, എക്സർസൈസ് ഒന്നും മുടക്കാറില്ല എന്നും കാവ്യ പറയുന്നു.. ചിലപ്പോൾ ഇതിക്കെയാകാം കാവ്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് ആരാധകർ പറയുന്നത്…..
Leave a Reply