അന്ന് കാവ്യയുടെ സ്ഥാനത്ത് നവ്യ ആയിരുന്നെങ്കിൽ ആ സംഭവം വലിയ പ്രശ്നമാക്കി മാറ്റിയേനെ ! കാവ്യ പല വിട്ടുവീഴച്ചകൾക്കും തയാറാകുന്ന നടിയാണ് പക്ഷെ നവ്യ നായർ അങ്ങനെയല്ല ! സംവിധായകൻ !
മലയാള സിനിമ മേഖലയിൽ വളരെ പ്രശസ്തരായ മുൻ നിര നായികമാരാണ് കാവ്യ മാധവനും നവ്യ നായരും. കാവ്യാ ബാലതാരമായി സിനിമ ലോകത്ത് എത്തിയ ആളാണ്. ശേഷം പതിനാലാം വയസിൽ നായികയായി എത്തുകയും തുടർന്ന് അങ്ങോട്ട് മലയാള സിനിമയുടെ ഭാഗ്യ നായികയും മികച്ച നടിയും നർത്തകിയുമായ മാറുകയായിരുന്നു കാവ്യ. സൂപ്പർ സ്റ്റാറുകളുടെ നായികാ വേഷവും കാവ്യയെ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയുമായിരുന്നു. അതുപോലെ നവ്യ നായർ സ്‌കൂൾ കാലത്തിലാകമായിരുന്നു, അങ്ങനെ ശ്രദ്ധിക്കപ്പെട്ട നവ്യ ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. ഒരു മികച്ച തുടക്കം എന്ന് തന്നെ പറയാം, ചിത്രം സൂപ്പർ ഹിറ്റാകുകയും ശേഷം നവ്യയെ തേടി ഒരുപാട് മികച്ച മറ്റനവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു.
എന്നാൽ ഇപ്പോൾ ഇവരെ രണ്ടുപേരെയും താരതമ്യം ചെയ്ത് സംസാരിക്കുകയാണ് ബനാറസ് എന്ന ചിത്രത്തിന്റെ സംവിധയകൻ നേമം പുഷ്പരാജ് തുറന്ന് പറയുകയാണ്. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി എടുത്ത ഒരു ചിത്രമാണ് ബനാറസ്. അതുകൊണ്ടു തന്നെ ചിത്രത്തിൽ നായകനായി തിരഞ്ഞെടുത്തത് നടൻ വിനീതിനെ ആയിരുന്നു, ശേഷം കഴിവുള്ള നർത്തകിമാരുകൂടിയായ നവ്യ നായരെയും കാവ്യാ മാധനവനെയും ചിത്രത്തിൽ നായികമാരായി തിരഞ്ഞെടുത്തു. 2009 ലാണ് ചിത്രം റിലീസായത്. എന്നാൽ നവ്യ നായർ ഈ ചിത്രത്തിൽ നിന്നും പിന്മാറാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു എന്ന് പറയുകയാണ് സംവിധായകൻ നേമം പുഷ്പരാജ്.
അതിന്റെ കാരണം അന്ന് ചില മാധ്യമങ്ങളിൽ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ വന്നപ്പോൾ അതിൽ കാവ്യയും വിനീതും ഒന്നിക്കുന്ന ചിത്രം എന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്, അതുകൊണ്ടുതന്നെ നവ്യ കരുതി ചിത്രത്തിൽ തനിക്ക് പ്രാധാന്യം കുറഞ്ഞ വേഷമാകുമെന്നും, അതുകൊണ്ടു തന്നെ പലരെയും കൊണ്ട് നവ്യ പറയിപ്പിച്ച് നോക്കി ഈ ചിത്രത്തിൽ നിന്നും പിന്മാറാൻ, പകരം വേറെ ആരെയെങ്കിലും അഭിനയിപ്പിക്കാൻ പറയിപ്പിച്ചു. പക്ഷെ ഈ ചിത്രം ഞാൻ രണ്ടു നായികമാർക്കും തുല്യ പ്രാധാന്യം നൽകുന്ന വേഷമായിരുന്നു കരുതിയിരുന്നത്,കാവ്യക്ക് തന്നെക്കാൾ പ്രാധാന്യം ഉണ്ടെന്ന സംശയം നവ്യക്ക് ഉണ്ടായതോടെ പിന്മാറണം എന്നുള്ള തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു. പിന്നെ ഞാൻ നവ്യയെ വിളിച്ചിരുത്തി കഥ പറഞ്ഞ് മനസിലാക്കി അതോടെ അതൊരു തെറ്റിദ്ധാരണ ആണെന്ന് മനസിലാക്കുകയും ഷൂട്ടിങ്ങിന് എത്തുകയുമായിരുന്നു.
പക്ഷെ അഭിനയിക്കുമ്പോൾ റോൾ ചെറുതാണെന്ന് തോന്നിയാലും നവ്യയുടെ സ്ഥാനത്ത് കാവ്യാ ആയിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നു എന്നും സംവിധയകാൻ പറയുന്നു, കൂടാതെ ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കുന്ന സമയത്ത് കാവ്യയുടെ ഒരു കോസ്റ്റിയൂം അത്രക്കും ശരിയായി വന്നില്ല. തുടർന്ന് കാവ്യാ അഭിനയിക്കാൻ എത്തിയില്ല. കാര്യം അറിഞ്ഞപ്പോൾ ഞാൻ കാവ്യയെ വിളിച്ച് സംസാരിച്ചു, ഈ വസ്ത്രത്തിന് കുഴപ്പമൊന്നും ഇല്ലല്ലോ പിന്നെ എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലേ എന്ന നിഷ്കളങ്കമായ ഒരു ചോദ്യമായിരുന്നു അപ്പോൾ കാവ്യയുടെ മറുപടി. ശേഷം അഭിനയിക്കാനുമെത്തി, പക്ഷെ ആ സ്ഥാനത്ത് നവ്യ ആയിരുന്നെങ്കിൽ ഇത് വലിയ പ്രശ്നമാക്കി മാറ്റിയേനെ എന്നും സംവിധയകാൻ പറയുന്നു….
Leave a Reply