ഇന്നത്തെ കാവ്യയുടെ മൊഴി ദിലീപിന് നിര്‍ണ്ണായകമോ ! മഞ്ജു ചേച്ചിയും ദിലീപേട്ടനും പിരിയാൻ കാരണം ഞാനല്ല ! അന്ന് കാവ്യയുടെ മൊഴി ഇങ്ങനെ..!!
മലയാളത്തിലെ രണ്ടു മുൻ നിര താരങ്ങളായ മഞ്ജുവും ദിലീപും ഇന്ന് രണ്ട് അന്യ വ്യക്തികളെ പോലെ മാറിയിരിക്കുകയാണ്. ഒരു കാലത്ത് മലയാള സിനിമയുടെ വിജയ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാർത്ത ഏറെ ആവേശത്തിടെയാണ് അന്ന് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. പക്ഷെ വർഷങ്ങൾക്ക് ശേഷം ഇവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല.
ഇതിന് ശേഷമാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് കാവ്യയും ദിലീപും വിവാഹിതരായായതും, അതിനു ശേഷം കേരള ജനതയെ ഞെട്ടിച്ചുകൊണ്ട് യുവ നടി ആക്രമിക്ക പെട്ടത്, എന്നാൽ നമ്മൾ കേട്ടത് അതിൽ ഗൂഢാലോചന ഉണ്ടെന്നും, മഞ്ജുവും ദിലീപും തമ്മിലുള്ള വേർപിരിയലും ഈ നടിയുടെ ആക്രമണനുവുമായി എന്ത് ബന്ധമാണ് ഉള്ളത്, അത് തെളിയിക്കാനുള്ള നടപടികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പല സിനിമ താരങ്ങളും ഇതിനോടകം സാക്ഷി മൊഴി നൽകിയിരുന്നു.
അതിൽ പ്രധാനിയായ നടി കാവ്യാ മാധവന്റെ സാക്ഷി വിസ്താരം ഇന്നാണ്. പ്രത്യക്ഷത്തില്‍ കാവ്യ നടൻ ദിലീപിനെതിരെ ഒരു മൊഴിയും കൊടുത്തിട്ടില്ല. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു, കേസിലെ ഗൂഢാലോചനയില്‍ ഇത് നിര്‍ണ്ണായകമാണ്. ഈ കാര്യങ്ങളെല്ലാം വീണ്ടും കാവ്യ പറയുമോ എന്നത് നമ്മൾ കണ്ടു തന്നെ അറിയണം. പല സിനിമ താരങ്ങളും അടുത്തിടെ മൊഴി മാറ്റി പറഞ്ഞിരുന്നു, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ തുടങ്ങിയവർ. അന്നത്തെ കാവ്യയുടെ മൊഴി ഇങ്ങനെ ആയിരുന്നു.
ദിലീപ് മഞ്ജു വിവാഹ മോചനത്തിന് കാരണം ഞാനല്ല. അവർ തമ്മിലുള്ള പ്രശ്ങ്ങൾ എന്നുമുതലാണ് തുടങ്ങിയത് എന്നെനിക്കറിയില്ല. പക്ഷെ അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും ഒരു കാരണമായിട്ടുണ്ട്. അത് എനിക്കറിയാം. ഞാനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജുച്ചേച്ചിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നു ദിലീപേട്ടന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അവർക്കിടയിലെ പ്രധാന പ്രശ്‌നം ഞാനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞതായി ഞാൻ അറിഞ്ഞു. 2013 ല്‍ മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിയുടെ റിഹേഴ്സല്‍ അബാദ് പ്ലാസ ഹോട്ടലില്‍വച്ച് നടക്കുന്ന സമയത്ത് ആക്രമിക്കപ്പെട്ട നടി എന്നെയും ദിലീപേട്ടനെയുംകുറിച്ച് മോശമായി പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞ ദിലീപ് ഏട്ടൻ സിദ്ധിഖ് ഇക്കയോട് ഈ കാര്യം പറയുകയും അവളെ ഇതിൽ നിന്നും പറഞ്ഞ് മനസിലാക്കാനം എന്നും പറഞ്ഞിരുന്നു. ഈ സംഭവത്തിനുശേഷം ദിലീപേട്ടന്‍ അവളുമായി സംസാരിച്ചിട്ടില്ല. എന്നും കാവ്യ പറയുന്നു.
അതുമാത്രമല്ല മഞ്ജുച്ചേച്ചി ദിലീപേട്ടന്റെ വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകള്‍ മീനൂട്ടിയും ഓസ്ട്രേലിയയില്‍ പോയ സമയത്താണ്. മഞ്ജുച്ചേച്ചിയുമായി ഞാനിപ്പോള്‍ സംസാരിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം പിറ്റേന്ന് റിമി ടോമി ഫോണ്‍ വിളിച്ച് പറയുമ്ബോഴാണ് ഞാന്‍ അറിയുന്നത് എന്നും ദിലീപേട്ടന് ശത്രുക്കള്‍ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്. ദിലീപേട്ടനും മഞ്ജുചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിനു കാരണം ശ്രീകുമാര്‍ ചേട്ടന്‍ ആയിരുന്നു. എന്നും തുടങ്ങുന്ന മൊഴിയാണ് കാവ്യ നേരത്തെ പറഞ്ഞിരുന്നത്. ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്ന് കണ്ടു തന്നെ അറിയേണ്ടിവരും….
Leave a Reply