‘ഇപ്പോഴും അവളെത്ര സുന്ദരിയാണ്’ ! വീണ്ടും എനിക്ക് അവസരം കിട്ടി! ഉണ്ണിയുടെ വാക്കുകളും കാവ്യയുടെ ചിത്രങ്ങളും ശ്രദ്ധനേടുന്നു !
മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും കാവ്യക്ക് ധാരാളം ഫാൻസ് ഗ്രൂപ്പുകൾ സജീവമാണ്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ ആദ്യമൊന്നും പൊതു വേദികളിൽ അത്ര സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ താരം എല്ലാ മേഖലകളിലും സജീവ സാന്നിധ്യമാണ് കാവ്യ. ദിലീപിനും മഹാലക്ഷ്മിക്കും മീനാക്ഷിക്കുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ്. പ്രിയപ്പെട്ടവരുടെ സന്തോഷനിമിഷങ്ങളില്‍ പങ്കുചേരാനായി കാവ്യ മാധവനും എത്താറുണ്ട്. കാവ്യയുടെ അടുത്ത സുഹൃത്ത് കൂടിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ണി പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റാണ് ഉണ്ണി, കാവ്യയുടെ ഏത് പരിപാടികൾക്കും ഉണ്ണിയാണ് നദിയെ അണിയിച്ചൊരുക്കുന്നത്. കാവ്യയെ മാത്രമല്ല മകൾ മീനാക്ഷിയെയും ഉണ്ണിയാണ് ഒരുക്കുന്നത്, നാദിർഷായുടെ മകളുടെ വിവാഹത്തിന് ഉണ്ണിയാണ് മീനാക്ഷിയെ സുന്ദരി ആക്കിയിരുന്നത്. ഇപ്പോൾ വീണ്ടും ഒരു സ്പെഷല്‍ ചടങ്ങിനായി കാവ്യ മാധവനെ ഒരുക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുകയാണ് എന്ന് പരഞ്ഞുകൊണ്ട് ഉണ്ണി പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ഇപ്പോഴും അവളെത്ര സുന്ദരിയാണെന്ന് വിവരിക്കാന്‍ വാക്കുകളില്ല. മാലാഖയെപ്പോലെയുള്ള ലുക്കിലാണ് ഇപ്പോഴും. പഴയ ഓര്‍മ്മകളും അനുഭവങ്ങളുമെല്ലാം ഞങ്ങള്‍ പങ്കുവെച്ചിരുന്നു. ഏറ്റവും മികച്ചത് കൊണ്ട് അവള്‍ അനുഗ്രഹിക്കപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇങ്ങനെയായിരുന്നു ഉണ്ണി കുറിച്ചത്.
ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. കറുപ്പും പച്ചയും ചേര്‍ന്നുള്ള ചുരിദാർ ആയിരുന്നു കാവ്യയുടെ വേഷം. ഉണ്ണിക്കൊപ്പം ചേര്‍ന്ന് നിന്ന് ചിരിച്ച് നില്‍ക്കുന്ന കാവ്യമാധവനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ദിലീപിനൊപ്പം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഉണ്ണി കാവ്യയെ ഒരുക്കിയത്, കാവ്യയും ദിലീപും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങൾ ഫാൻസ് പേജുകളിൽ വളരെ ട്രെൻഡിങ്ങാണ്. അത് കൂടാതെ ദിലീപുമായുള്ള വിവാഹത്തിന് കാവ്യയെ ഒരുക്കിയതും ഉണ്ണിയായിരുന്നു. വിവാഹത്തിന് വളരെ സിംപിള്‍ ലുക്കിലായിരുന്നു കാവ്യ എത്തിയത്. പല വിശേഷ ദിവസങ്ങളിലും വേറിട്ട സ്റ്റൈലില്‍ അതീവ സുന്ദരിയായി കാവ്യയെ അണിയിച്ചൊരുക്കാറുണ്ട് ഉണ്ണി. കാവ്യയുടെ വിവാഹ ശേഷമാണ് ഉണ്ണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു ഫോട്ടോ ഷൂട്ടിനിടയിലായിരുന്നു ഉണ്ണി കാവ്യയെ പരിചയപ്പെട്ടത്. ശേഷം ഇവർ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.
വിവാഹ ശേഷം കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കാണാൻ സാധിക്കും ഇവർ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. ഭാര്യയും ഭർത്താവും മാത്രമല്ല ഇപ്പോൾ മീനാക്ഷി അടങ്ങുന്ന മകളുമായി പുറത്ത് പോകുമ്പോഴും ഇവർ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്.. അടുത്തിടെ ഉണ്ണിയും നദി മീര നന്ദനിമയുള്ള ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുകയും, ചിത്രങ്ങൾ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടുകയും ചെയ്തിരുന്നു.
Leave a Reply