
കഷ്ടകാലം വരുമ്പോഴാണ് നമ്മുടെ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് ശെരിക്കും മനസിലാകുന്നത് ! കൂടെ നിന്നവർ പലരും ച,തി,ച്ചു ! കാവ്യാ മാധവൻ പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താര റാണി ആയിരുന്നു കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും പൂർണമായും അകന്നു നിൽക്കുകയാണ് കാവ്യാ, സമൂഹ മാധ്യമങ്ങളിൽ പോലും സജീവമല്ലാത്ത കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആഗ്രഹമാണ്. ഇപ്പോൾ മകൻ മഹാലക്ഷ്മിയുടെ കാര്യങ്ങളുമായി വളരെ തിരക്കിലാണ്, അടുത്തിടെ കാവ്യാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു, ഇപ്പോൾ കടന്ന് പോകുന്നത് വളരെ വലിയ മാനസിക പ്രതിസന്ധിയിൽ കൂടിയാണെന്ന്.
കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ദിലീപേട്ടനും ഞാനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച മലയാളികൾ ആയിരുന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ആ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.
എല്ലാം ഒരു ദൈവ നിയോഗമായി കാണുന്നു, അപ്രതീക്ഷിതമായി ഞങ്ങളുട വിവാഹം കഴിഞ്ഞു, വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങള്‍ മുതൽ പ്രശ്നങ്ങലാണ്, ഞാൻ ആ സമയത്ത് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ പറയുന്നു.

അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ വളരെ അധികം വേദന നിറഞ്ഞ ,മാനസിക പ്രതിസന്ധികൾ അനുഭവിച്ചു, ഞാൻ മാത്രമല്ല വീട്ടിൽ ഉള്ള എല്ലാവരുടെയും അവസ്ഥ അതുതന്നെ ആയിരുന്നു. കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് താൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ട്. അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന് പറയുന്നു. എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നുള്ളത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു.
ഞാൻ എന്റെ ആദ്യ വിവാഹ മോചനം നേടുന്ന സമയത്ത് കൂടെ ഉണ്ടാകുമെന്ന് വിശ്വസിച്ച പലരും പിന്നിൽ നിന്ന് കുത്തിയ അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ആപത്ത് സമയത്ത് ആരൊക്കെ നമ്മുടെ കൂടെ ഉണ്ടാകും എന്ന് മനസിലാക്കൻ സാധിച്ചു, എനിക്ക് സപ്പോര്‍ട്ട് എന്ന നിലയില്‍ എന്നെ വിളിച്ച് സംസാരിച്ച് പിന്നീട് മാറിനിന്ന് കുറ്റം പറയുന്നവരെ കണ്ടു എന്നും കാവ്യാ മാധവൻ പറയുന്നു. കൂടാതെ ഇപ്പോൾ നടിയുടെ ഒരു പഴയ അഭിമുഖം കൂടി ശ്രദ്ധ നേടുന്നുണ്ട്, കാവ്യയുടെ അടുത്ത സുഹൃത്തായ സരയുവിന്റെ പുസ്തക പ്രകാശനവേളയില്‍ എഴുത്തിനെക്കുറിച്ച് കാവ്യ വാചാലയായിരുന്നു. കാവ്യയുടെ ആ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടിയിരുന്നു.
സരയു അഭിനയിക്കും, നൃത്തം ചെയ്യും എന്നൊക്കെ അറിയാമെങ്കിലും ഇങ്ങനെയൊരു രീതിയിലിലേക്ക് കൂടി താല്പര്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു, പൊതുവെ ആളുകള്‍ക്ക് തെറ്റായൊരു ധാരണയുണ്ട്, സിനിമാ നടികള്‍ക്ക് അഭിനയിക്കാന്‍ മാത്രമേ അറിയുള്ളൂവെന്നത്. അവർക്ക് ബുദ്ധി അല്‍പ്പം കുറവാണെന്നാണ് പലരുടേയും ധാരണ. ഞാനൊക്കെ വന്നത് കൊണ്ടാണോ അങ്ങനെയൊരു ധാരണ എന്നറിയില്ല. അങ്ങനെയൊരു ചിന്ത പലരിലുമുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഇതോടെ അതിനൊരു മാറ്റം ഉണ്ടാകുമെന്നും കാവ്യാ പറയുന്നു.
Leave a Reply