വിവാഹമോചനം വളരെ പെട്ടെന്നെടുത്ത തീരുമാനം; കുട്ടികൾക്ക് വേണ്ടി അതിനു ധൈര്യം ഇല്ലാതെ ജീവിതം മുൻപോട്ട് പോകുന്ന ഒരുപാടുപേരെ എനിക്ക് അറിയാം ! കാവ്യാ മാധവൻ പറയുന്നു !

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികമാരിൽ ഒരാളാണ് നടി കാവ്യ മാധവൻ. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ താരം മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടു നില്കുകയാണ് എങ്കിലും നടിയുടെ ഫാൻസ്‌ പേജുകളും, ഗ്രൂപ്പുകളും വളരെ സജീവമാണ് സമൂഹ മാധ്യമങ്ങളിൽ. നടിയുടെ ഓരോ വിശേഷങ്ങളും വളരെ വേഗമാണ് വൈറലായി മാറുന്നത്.  ഇപ്പോൾ ഇത്തരത്തിൽ കാവ്യാ തനറെ ജീവിതത്തിൽ എടുത്ത വളരെ ധീരമായ തീരുമാനത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്.

നടി മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ള വാക്കുകളാണ് ഇപ്പോൾ വീണ്ടും ആരധകർ  ഏറ്റെടുത്തിരിക്കുന്നത്.  കാവ്യയുടെ വാക്കുകൾ ഇങ്ങനെ, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വിവാഹം ഒരുപാട് സ്വപ്‌നം കണ്ട് ആഗ്രഹിച്ച് ജീവിക്കാൻ കൊതിച്ചിട്ടുപോയ ആളാണ്. കാരണം ഞാൻ സിനിമയിൽ വന്ന നാള് മുതൽ ഒരു സാധാരണ ജീവിതം എനിക്ക് ഉണ്ടായിട്ടില്ല. ചെറുപ്പം  മുതൽ എവിടെ ഇറങ്ങിയാലും ആളുകൾ തിരിച്ചറിയും. പ്രത്യേകിച്ച് എന്റെ നാട്ടിൽ. അവിടെ  ഈ സിനിമ ഒന്നും ഇല്ലാതിരുന്ന ആ ഒരു സമയത്താണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് എവിടെ ചെന്നാലും ആളുകൾ എനിക്ക് ഒരു ബഹുമാനം തരുന്നുണ്ടായിരുന്നു.

എന്റെ ചെറുപ്പത്തിൽ അമ്മയും അച്ഛനും എന്നെ ഒരുപാട് കെയർ ചെയ്താണ് വളർത്തിയത്, ആവശ്യത്തിനും അനാവിഷത്തിനും എന്നെ പ്രൊട്ടക്ട് ചെയ്യുമായിരുന്നു . എന്നെ ബന്ധു വീട്ടിൽ പോലും നില്ക്കാൻ വിടില്ലായിരുന്നു, എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ വീട് വളരെ അടുത്താണ്. പക്ഷെ  അവിടേക്ക് പോലും എന്നെ അച്ഛനും അമ്മയും വിടില്ലായിരുന്നു. അത്രയും അച്ചടക്കത്തോടെയാണ് എന്നെ വളർത്തിയത്, അതുകൊണ്ട് എനിക്ക് എല്ലാ കാര്യത്തിനും അവരോട് അനുവാദം ചോദിക്കണമായിരുന്നു, സ്വന്തമായി ഒരു തീരുമാനവും ഇല്ലായിരുന്നു. ആ സമയത്ത് അമ്മ പറയും നീ വിവാഹം ഒക്കെ കഴിഞ്ഞു പോകുമ്പോൾ നല്ല രീതിയിൽ ജീവിച്ചു പൊക്കോളൂമെന്ന്.

വലിയ വലിയ സ്വപ്നങ്ങളോ കാര്യങ്ങളോ ഒന്നും തന്നെ ഞാൻ ആഗ്രഹിക്കാറില്ല. എനിക്ക് പറ്റും എന്ന് തോന്നുന്ന കാര്യങ്ങൾ അതും വളരെ  സത്യസന്ധമായ കാര്യങ്ങൾ മാത്രമേ ഞാൻ ആഗ്രഹിക്കാറുള്ളൂ. ഒരു കള്ളത്തരത്തിനു വേണ്ടിയോ, അല്ലെങ്കിൽ, മറ്റൊരാളെ വിഷമിപ്പിച്ചിട്ട് നേടിയെടുക്കണം എന്ന ചിന്തയുള്ള ആളല്ല താനെന്നും. എന്തെങ്കിലും കാര്യം ഇഷ്ടമായാൽ അതിനെ നേടിയെടുക്കണം എന്ന വാശിയൊന്നും എനിക്ക് തീരെയില്ല എന്നും കാവ്യ പറയുന്നു. നല്ല ഒരു വിവാഹം ജീവിതം ലഭിക്കുക,  നല്ലൊരു വീട്ടിൽ ചെന്ന് കയറാൻ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ്. അത് വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് ലഭിക്കുക. മറ്റു ചിലർ പിന്നെ കുട്ടികൾ ആയതിന്റെ പേരിൽ അഡ്ജസ്റ്റ്മെന്റിന്റെ പേരിൽ ജീവിച്ചു പോകും. അത്തരം ഒരുപാട് പേരെ തനിക്കറിയാമെന്നും, ഞാൻ എന്റെ ജീവിതത്തിൽ വളരെ പെട്ടന്നാണ്, വിവാഹ മോചനം എന്ന  ആ തീരുമാനം ഞാൻ എടുത്തത്. അന്ന് ഇങ്ങനെ ഒരുപാട് സഹിച്ച് ജീവിതം  മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്നും കാവ്യ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *