ഒരാള്‍ വിചാരിച്ചാല്‍ മതി എല്ലാരേയും ചീത്തയാക്കും ! ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവര്‍ ! വൈറലായി കാവ്യാ മാധവന്റെ വാക്കുകൾ !

മലയാള സിനിമയുടെ മുൻ നിര നായികമാരിൽ ഒരാളാണ് കാവ്യാ മാധവൻ, ഒരുപടി നല്ല ചിത്രങ്ങൾ സിനിമക്ക് സമ്മാനിച്ച അഭിനേത്രിയാണ് കാവ്യാ, ഇപ്പോൾ ദിലീപുമായുള്ള വിവാഹ ശേഷം അവർ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എങ്കിലും പൊതുവേദികളിലും ഫാൻസ്‌ പേജുകളിലും കാവ്യാ സജീവമാണ്, കാവ്യയുടെ ഓരോ വിശേഷങ്ങളും വളരെ വേഗം വൈറലായി മാറാറുണ്ട്. അത്തരത്തിൽ കാവ്യാ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായി മാറുന്നത്.

ഡിഗ്രിക്ക് ചേർന്നിരുന്നു എങ്കിലും കോളജിൽ ഒന്നും പോയിട്ടില്ല, സിനിമ ചെയ്യുമ്പോൾ  അവാർഡ് കിട്ടണം എന്നൊനും ഞാൻ ചിന്തിച്ചിട്ടില്ല,  കുറേ വര്‍ഷം പാട്ട് പഠിച്ചിരുന്നു. യാത്ര പോകുമ്പോൾ കാറിൽ  പാട്ട് നിര്‍ബന്ധമാണ്. എന്റെ ഇഷ്ട ഗാനങ്ങള്‍ കൂടുതലും സങ്കടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഒറ്റയ്ക്കിരുന്ന് കേട്ടാല്‍തകർന്ന്  പോവുന്ന രീതിയിലുള്ള പാട്ടുകളാണ്. വീട്ടിലിരിക്കുമ്പോള്‍ ടിവി കാണാറുണ്ട്. തോന്നിയാല്‍ ബുക്ക് വായിക്കും. വെറുതെയിരിക്കാന്‍ ഒരുപാട് ഇഷ്ടമാണ്.

വായിക്കുന്ന ശീലമുണ്ട്, എന്ന് കരുതി അങ്ങനെ ബുദ്ധിജീവി വായനയൊന്നുമല്ല, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി ഇങ്ങനെ ബഷീറിന്റെ പുസ്തകങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. പുസ്തകം വായിച്ച് കഴിഞ്ഞ് അതേക്കുറിച്ച് കൂടുതലായൊന്നും ചിന്തിക്കാറില്ല. കാരണം അതിനുള്ള ബുദ്ധിയെനിക്കില്ല, ഈ രണ്ടു ബുക്ക് തന്നെ വാങ്ങിച്ചിട്ട് രണ്ടു വർഷത്തിൽ കൂടുതലായി, വായിക്കുമ്പോള്‍ നല്ല ഏകാഗ്രത വേണ്ടിവരുമല്ലോ, അതിപ്പോള്‍ ഇല്ല.

 

കഥ അറിയാതെ ചെയ്‌ത ഒരുപാട് സിനിമകൾ ഉണ്ട്, ലൊക്കേഷനിൽ ചെല്ലുക, അവർ പറയുന്നത് അഭിനയിക്കുക,  സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ട്. എല്ലാത്തിനും നല്ലതും ചീത്തയും ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. ഇപ്പോൾ ഷൂട്ടിംഗ് കാണാന്‍ വരുന്നവരില്‍ ഒരാള്‍ വിചാരിച്ചാല്‍ മതി എല്ലാരേയും ചീത്തയാക്കും. ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവര്‍. മറ്റ് ചിലര്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി വിശദീകരിച്ച് പറഞ്ഞ് തരും. അങ്ങനെയുള്ള അഭിപ്രായം കേള്‍ക്കുന്നതാണ് ഇഷ്ടം.

പിന്നെ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഡാൻസും യോഗയും, പാട്ടും. പക്ഷെ മടി കാരണം ഇതൊന്നും ചെയ്യാറില്ല എന്നും കാവ്യ പറയുന്നു. മറ്റു ഭാഷകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിരുന്നു. പക്ഷെ അതൊന്നും സ്വീകരിച്ചില്ല, . ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാന്‍ താല്‍പര്യമില്ല. പിന്നെ ഷൂട്ടിംഗ് സെറ്റുകളിൽ നിന്ന് യാത്ര പറയുന്നത് വളരെ  വേദനാജനകമാണ്. അതുകൊണ്ടു തന്നെ അവസാന സീനാണെന്ന് മനസ്സിലായാൽ തന്നെ പോവാനുള്ള കാര്യങ്ങളും ചെയ്യും. ഷോട്ട് കഴിഞ്ഞ് എവിടെയാ വണ്ടിയെന്ന് ചോദിച്ച് നേരെ അങ്ങോട്ടേക്ക് പോവും. കാവ്യയുടെ വിക്കറ്റ് വീണു, പാക്കപ്പായി എന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിക്കുന്നതിനായി കാത്തിരിക്കാറില്ല. ആരോടും യാത്ര പറയാറില്ല, പെട്ടന്ന് അവിടെ നിന്നും മാറുന്ന ഒരു ശീലമാണ് തനിക്ക് ഉള്ളതെന്നും കാവ്യ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *