
നന്ദിയുണ്ട് കാവ്യമാധവന്‍ നന്ദിയുണ്ട് ! കാവ്യാമാധവന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ച യുവാവിന് ആശംസാപ്രവാഹം !
കാവ്യാ മാധവൻ എന്ന അഭിനേത്രി ഒരു സമയത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു. ഒരുപാട് മികച്ച കഥാപത്രങ്ങൾ സിനിമക്ക് സമ്മാനിക്കാൻ കഴിഞ്ഞ ഒരു അഭിനേത്രിയാണ് കാവ്യാ. ബാല താരമായി സിനിമയിൽ എത്തിയ കാവ്യ ദിലീപിന്റെ നായികായായിട്ടാണ് കൂടുതൽ തിളങ്ങിയത്, ജീവിതത്തിലും അവർ ഒന്നിച്ചത് ആരാധകന്റെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതയായതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാരാജരാകാൻ കാവ്യാ വിസമ്മതിക്കുക ആയിരുന്നു. തുടർന്ന് തന്റെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാൻ ആയിരുന്നു കാവ്യാ ആവശ്യപ്പെട്ടത്. താനൊരു സാക്ഷി ആയതിനാൽ നിയമം അതിനു അനുവദിക്കുന്നുണ്ട് എന്നായിരുന്നു കാവ്യയുടെ അവകാശ വാദം.
എന്നാൽ ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മറ്റൊരു സംഭവമാണ്, അതായത് ഇങ്ങനെ ഒരു നിയമം ഉണ്ടെന്ന് സാധാരക്കാർക്ക് മനസിലാക്കാൻ സാധിച്ചു എന്നതാണ് എവിടെയും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ കാവ്യാമാധവന് നന്ദി പറഞ്ഞുകൊണ്ട് ഒരു യുവാവ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കാവ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് വിനോദ് ഓതറ എന്ന യുവാവ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. ആ യുവാവ് കുറിപ്പിൽ പറയുന്നത് ഇങ്ങനെ, നന്ദിയുണ്ട് കാവ്യ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത് തന്നെ.

ഇങ്ങനെ ഒരു നിയമവശം ഉണ്ട് എന്ന് ഇവിടുത്തെ സാധാരണക്കാർക്ക് മനസിലാക്കി തന്നതിന് തീർത്ത തീരാത്ത നന്ദിയുണ്ട്. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും എവിടെയും വിളിപ്പിച്ചു ചോദ്യം ചെയ്യാന്‍ പാടില്ല അവരെ അവര്‍ ഉള്ള സ്ഥലത്ത് പോയി ചോദ്യം ചെയ്യണമെന്ന് നിയമം ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് ഇന്നും നാളെയും തീണ്ടാപ്പാടകലെ ആയിരിക്കുമെന്നും വിനോദ് ആശങ്കയും പങ്കുവെക്കുന്നുണ്ട്. അവകാശങ്ങള്‍ ചോദിച്ചു വാങ്ങണം എന്ന് ആരോ പറയുന്നത് കേട്ടു. ‘നിങ്ങള്‍ സാക്ഷിയാണ് സ്റ്റേഷന്‍ വരെ വരണം എന്ന് പറഞ്ഞു കഴിഞ്ഞാല്‍, പറ്റില്ല സാര്‍ ഇങ്ങോട്ട് വരണം നിയമം അങ്ങനെയല്ലേ എന്ന് ഏതെങ്കിലും സാധാരണക്കാരന്റെ നാവില്‍ നിന്ന് പുറത്തുവന്നാല്‍ പിന്നെ എന്തായിരിക്കും ഇവിടെ സംഭവിക്കുക എന്ന് ഊഹിക്കാമെന്നും വിനോദ് എടുത്ത് പറയുന്നു.
നിയമം പലപ്പോഴും ചില വിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന ഒരു ശരാശരി ജനത്തിന്റെ സംശയത്തിന് ഒരിക്കല്‍ അറുതി വരാതിരിക്കില്ലെന്നും വിനോദ് കുറിപ്പില്‍ പറയുന്നു. നന്ദിയുണ്ട് കാവ്യമാധവന്‍ നന്ദിയുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പിന്റെ ആരംഭം. നിയമത്തില്‍ ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് സാധാരണക്കാരന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ നിങ്ങള്‍ കാരണമായതില്‍ നന്ദിയുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. നിയമ പുസ്തകത്തില്‍ ഇങ്ങനെ ഒരു ഏട് ഉള്ള കാര്യം നിയമപാലകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ വീണ്ടും നന്ദിയുണ്ട്. ഇങ്ങനെ ഒരു കുറിപ്പ് പങ്കുവെച്ചതിന് ഇപ്പോൾ വിനോദിന് ആശംസാപ്രവാഹമാണ്.
Leave a Reply