
കാവ്യക്ക് ആശംസകൾ അറിയിച്ചത് മലയാളത്തിൽ നിന്നും ഒരേ ഒരു നടൻ ! മീനാക്ഷിയും പതിവ് തെറ്റിച്ചു ! ചർച്ചകൾ ചൂടുപിടിക്കുന്നു !
ബാല താരമായി സിനിമ രംഗത്ത് എത്തിയ ആളാണ് കാവ്യ മാധവൻ, ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ദിലീപിന്റയെ നായികാ ആയി സിനിമ രംഗത്ത് സജീവമായ കാവ്യ പിന്നീട് മലയാള സിനിമയുടെ മുൻനിര നായികയായി മാറുകയായിരുന്നു. മലയാള സിനിമയുടെ നായിക സങ്കല്പം എന്നാല്‍ കാവ്യ എന്ന് മാത്രം മന്ത്രിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കാവ്യയുടെ സന്തോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും എത്തിയ കാലം, പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചറപറാ പോസ്റ്റുകള്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല..
ഇന്ന് കാവ്യയുടെ ജന്മദിനമാണ് നടിയുടെ 39 മത് ജന്മദിനമാണ്. പക്ഷെ പഴയത് പോലെ സമൂഹ മാധ്യമങ്ങളിൽ ഒന്നും ഒരനക്കവും ഇല്ല, സിനിമയിൽ ഇത്രയും കാലം സജീവമായി നിന്നിരുന്ന കാവ്യക്ക് സഹപ്രവർത്തകർ ആരും ഒരാശംസയും അറിയിച്ചിരുന്നില്ല. വളരെ ചുരുക്കം ചില സെലിബ്രിറ്റികള്‍ മാത്രമാണ് കാവ്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കാവ്യയുടെ ഫാന്‍സ് പേജില്‍ എല്ലാം പിറന്നാള്‍ ആശംസകള്‍ മുറ തെറ്റാതെ വന്നിട്ടുണ്ട്. എന്നാല്‍ ഓരോരുത്തരുടെയും പിറന്നാള്‍ ആഘോഷം ഒരു പോസ്റ്റില്‍ ആഘോഷമാക്കുന്ന ഉറ്റ സുഹൃത്തുക്കള്‍ പോലും കാവ്യയ്ക്ക് ഒരു പിറന്നാള്‍ ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവയ്ക്കുന്നതായി കണ്ടില്ല. സിനിമയില്‍ നിന്ന് വിട്ടു നിന്നതോടെ കാവ്യയെ ആരാധകരും സഹപ്രവർത്തകരും മറന്നോ എന്നാണ് സിനിമാ നിരീക്ഷകരുടെ ചോദ്യം.

എന്നാൽ മലയാള സിനിമയിലെ ഒരേ ഒരു നടൻ മാത്രമാണ് കാവ്യക്ക് ആശംസകൾ അറിയിച്ച് എത്തിയത്, അത് നടൻ ഉണ്ണി മുകുന്ദൻ ആയിരുന്നു. അതും കാവ്യയുടെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട്. ഹാപ്പി ബേര്‍ത്ത് ഡേ പറഞ്ഞ് കാവ്യയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജ് ടാഗ് ചെയ്യുകയായിരുന്നു. എന്നാൽ ഇതിന് ചിലർ നടനെ വിമർശിച്ച് എത്തിയിരുന്നു, അതിനു കാരണം കാവ്യയുടെ അത്ര ഭംഗിയുള്ള ചിത്രം ആയിരുന്നില്ല ഉണ്ണി പങ്കുവച്ചത്.. എത്ര ഭംഗിയുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നു, എന്നിട്ട് അതുമാത്രമേ കിട്ടിയുള്ളോ എന്നായിരുന്നു നടന് ലഭിച്ച കമന്റുകൾ…
അതുപോലെ കാവ്യക്ക് ആശംസകൾ അറിയിച്ചിരുന്ന മീനാക്ഷിയും ഇത്തവണ ആ പതിവ് തെറ്റിച്ചു, അതും കാവ്യ ഫാന്‍സ് നിരീക്ഷിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് തന്നെയാണ് മീനാക്ഷിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി നടി നമിതയുടെയും പിറന്നാള്‍. അടുത്ത കൂട്ടുകാരിയായ നമിതയുടെ പിറന്നാളിന് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കാന്‍ മീനാക്ഷി മറന്നിട്ടില്ല. കാവ്യയുടെ കഴിഞ്ഞ ജന്മദിനത്തില് മീനാക്ഷി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. കാവ്യയ്ക്ക് ഒപ്പം ചിരി അടക്കി പിടിച്ച് നില്ക്കുന്ന ഒരു ഫോട്ടോ ആണ് പങ്കുവച്ചത്. ‘ഹാപ്പി ബേര്‍ത്ത് ഡേ.. ഐ ലവ് യു’ എന്നായിരുന്നു ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷന്‍. അതുപോലെ ഓണത്തിന് പങ്കുവെച്ചിരുന്ന ഇവരുടെ കുടുംബ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു…
Leave a Reply