
ഇത്തവണ കമന്റ് ബോക്സ് ഓഫാക്കാതെ, മകൾ മഹാലക്ഷ്മിയോടൊപ്പം പുതുവത്സര ആശംസകളുമായി കാവ്യാ മാധവൻ ! സന്തോഷം പങ്കുവെച്ച് ആരാധകരും !
ഒരു സമയത്ത് മലയാള സിനിമയുടെ എല്ലാമായിരുന്ന മുൻനിര നടിയായിരുന്നു കാവ്യാ മാധവൻ. ബാലതാരമായി സിനിമയിൽ എത്തി ശേഷം ദിലീപിന്റെ നായികയായി സിനിമയിൽ തുടക്കം കുറിച്ച് ശേഷം ദിലീപിന്റെ ജീവിതത്തിലെ നായികയായി മാറിയിരിക്കുകയാണ് കാവ്യാ. ഒരു സമയത്ത് കേരളക്കര ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന താര ജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. ഇവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ അനുകൂലിച്ചും വിമർശിച്ചും ആരാധകർ ഏറെ ആയിരുന്നു. ഇന്നും അങ്ങനെ തന്നെ തുടരുന്നു. ഇന്ന് കാവ്യാ സിനിമ ലോകം വിട്ട് കുടുംബമായി ജീവിക്കുന്നു. എന്നിരുന്നാലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആവേശമാണ്.
വർഷങ്ങളോളം സമൂഹ മാധ്യമങ്ങളിൽ ഒന്നും ആക്റ്റീവ് അല്ലാതിരുന്ന കാവ്യാ ഇപ്പോൾ അടുത്തിടെയാണ് ഇസ്നറ്റാഗ്രാമിൽ അക്കൗണ്ട് തുറന്നത്, ശേഷം തന്റെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളും കാവ്യാ പങ്കുവെച്ചിരുന്നു, എന്നാൽ പങ്കുവെച്ചിട്ടുള്ള മിക്ക പോസ്റ്റുകളിലും കമന്റ് ബോക്സ് ഓഫ് ആക്കിയാണ് കാവ്യാ പോസ്റ്റ് ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ കമന്റ് ബോക്സ് ഓഫ് ആക്കാതെ പുതുവത്സര ആശംസകളുമായി എത്തിയിരിക്കുകയാണ് കാവ്യാ.
മകൾ മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങൾക്ക് ഒപ്പമാണ് കാവ്യാ വിഷ് ചെയ്തിരിക്കുന്നത്. ” ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ നിറഞ്ഞ ഒരു വര്ഷം നിങ്ങൾക്ക് ആശംസിക്കുന്നു..പുതുവത്സരാശംസകൾ…” എന്നാണ് കാവ്യാ കുറിച്ചത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു, ആ വാക്കുകൾ, ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച മലയാളികൾ ആയിരുന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.

അപ്പോഴൊക്കെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദി,ലീപേട്ടൻ, നമ്മൾ എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ തന്നെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു എനിക്ക് ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. വിവാഹം നടന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഏട്ടന്റെ വീട്ടുകാർ എന്റെ വീട്ടിൽ വിവാഹ ആലോചനയുമായി എത്തുന്നത്.
പക്ഷെ രണ്ടു വീട്ടുകാർക്കും ജാതക പൊരുത്തം നിർബന്ധമായിരുന്നു. അങ്ങനെ ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ നോക്കിയപ്പോൾ അതിൽ അസാധ്യ പൊരുത്തവും ചേർച്ചയും ഉണ്ടായിരുന്നു, ജോത്സ്യന്റെ വാക്കുകൾക്ക് അനുസരിച്ച് പെട്ടന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം ഒരുപാട് വലിയ പ്രതിസന്ധികളെ തരണം ചെയ്തിരുന്നു. എല്ലാം എല്ലാവരോടും തുറന്ന് പറയുന്ന ഒരു സമയം വരും എന്നും കാവ്യ പറയുന്നു.
Leave a Reply