കുഞ്ഞിനെ വെച്ചുള്ള കളി നല്ലതല്ല ! കുട്ടിയെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് അഭ്യർത്ഥിക്കുന്നു ! മനുഷ്യവാസമുള്ള സ്ഥലത്ത് കുട്ടിയെ കൊണ്ടുവിടണം ! കെബി ഗണേഷ് കുമാർ എം എൽ എ !
കഴിഞ്ഞ 18 മണിക്കൂറായി കേരളം ഒരു മകൾക്കു വേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയായ അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇത്രയും സമയമായിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിൽ ഏറെ ദുഖിതരാണ് ഏവരും, സംഭവം നടക്കുമ്പോൾ അമ്മച്ചി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. കുട്ടികൾ ട്യൂഷന് പോകുന്നത് അടുത്താണ്. വണ്ടികൾ ഒക്കെ പോകുന്ന വഴിയാണ്, അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു ആപത്ത് കുടുംബവും പ്രതീക്ഷിച്ചിരുന്നില്ല.
ഇപ്പോഴിതാ ഈ വിഷയത്തിൽ എം എൽ എ കൂടിയായ കെബി ഗണേഷ് കുമാർ പറയുന്നത് ഇങ്ങനെ, സംഭവത്തിന് പിന്നില്‍ കുട്ടിയുടെ കുടുംബത്തോട് ഏതെങ്കിലും രീതിയില്‍ വൈരാഗ്യമുള്ളവര്‍ ആയിരിക്കാമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് എന്നും അദ്ദേഹം പറയുന്നു. കുഞ്ഞിനെ വിട്ടുതരിക, കുഞ്ഞിനെവെച്ചുകളിക്കുന്നത് നല്ലതല്ല, ബുദ്ധിയല്ല, കുഞ്ഞുമായി ഇരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞാല്‍ നാട്ടുകാര്‍ നിങ്ങളെ തീവെയ്ക്കും. അതിനാല്‍ മാധ്യമവാര്‍ത്തകള്‍ നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ കുഞ്ഞിനെ ഉടന്‍ വിട്ടയക്കണം. മനുഷ്യവാസമുള്ള സ്ഥലത്ത് കുഞ്ഞിനെവിടണം എന്നും അദ്ദേഹം അഭ്യർത്ഥനയ്ക്കായി കുറ്റവാളികളോട് അപേക്ഷിക്കുകയായിരുന്നു.
കുഞ്ഞിനെ കൊണ്ട്പോയവർ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ അജ്ഞാത സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ വിട്ടുനല്‍കാന്‍ അഞ്ചുലക്ഷം രൂപ നല്‍കണമെന്നാണ് ഫോണില്‍ ബന്ധപ്പെട്ട സ്ത്രീ ആവശ്യപ്പെട്ടത് എന്നാണ് വിവരം. കുട്ടി സുരക്ഷിതയാണെന്നും ഫോണ്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയെ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പര്‍ വ്യാജമാണെന്നും പോലീസ് കണ്ടെത്തി. അതുപോലെ തന്നെ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാ ചിത്രം പുറത്ത്. പോലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്ന സ്ത്രീയുടെ രേഖാചിത്രവും ഉടൻ പോലീസ് പുറത്തു വിടും.
Leave a Reply