
മണ്ണ് വാരി തിന്നാലും മലയാളികൾ ബിജെപിക്ക് വോട്ട് ചെയ്യില്ല, പണത്തിന്റെ കൊഴുപ്പാണ്, സ്വർണത്തളിക ഉള്ള മുതലാളിയാണ് തൃശൂര്‍ മത്സരിക്കുന്നത് ! ! ബിജെപിക്ക് എതിരെ കെബി ഗണേഷ് കുമാർ !
സുരേഷ് ഗോപി വീണ്ടുമൊരു ജനവിധി തേടി ഇറങ്ങുമ്പോൾ, എന്നത്തേയും പോലെ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്, ഇപ്പോഴിതാ ബിജെപിക്ക് എതിരെയും പരോക്ഷമായി സുരേഷ് ഗോപിക്കുമെതിരെ രംഗത്ത് വന്നിരിക്കുകയാണ് കെബി ഗണേഷ് കുമാർ. കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ, കേരളത്തിലെ ജനങ്ങൾ മണ്ണ് വാരി തിന്നാലും ബിജെപിക്ക് വോട്ട് ചെയ്യില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ഗണേശ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ, ബിജെപിയ്ക്കെതിരെ ഇന്ത്യയിൽ പോരാടാൻ കരുത്തുള്ളത് ഇടതുപക്ഷത്തിന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വിരട്ടുന്നവന് വോട്ട് ചെയ്യില്ല, അതാണ് മലയാളി. പേടിപ്പിച്ച് മലയാളികളുടെ വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ട. പണത്തിന്റെ കൊഴുപ്പാണ് ബിജെപിയ്ക്ക്. തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി മുതലാളിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
എന്തൊക്കെ പ്രഹസങ്ങളാണ് കാണാൻ കഴിയുന്നത്, സ്വർണത്തളിക ഉള്ളയാളാണ് തൃശൂരിൽ മത്സരിക്കുന്നത്. കോടിക്കണക്കിനു രൂപ മുടക്കി ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തുമ്പോൾ അതു വാങ്ങി നക്കിക്കൊണ്ട് പോകുന്ന കോൺഗ്രസുകാരനെ ഈ തിരഞ്ഞെടുപ്പിൽ മാറ്റി നിർത്തണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

അതുപോലെ തന്നെ അദ്ദേഹം രാഹുൽ ഗാന്ധിക്ക് എതിരെയും കോൺഗ്രസ്സിനെതിരെയും സംസാരിച്ചു, ജനങ്ങൾ മുഴുവൻ കോൺഗ്രസിന് വോട്ടു ചെയ്തത് രാഹുൽ ഗാന്ധിയെ കണ്ടിട്ടാണ്. രാഹുൽ ഗാന്ധി തെക്കുനിന്നു വടക്കോട്ടും കിഴക്കുനിന്നു പടിഞ്ഞാറോട്ടും നടക്കുന്നതല്ലാതെ, എക്സൈസ് ചെയ്യലും കടലിൽ ചാടുന്നതും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും അല്ലാതെ, പാർലമെന്റിൽ പോയി ഇതുവരെ വയനാടിനു വേണ്ടിയും കേരളത്തിനു വേണ്ടിയും ഒന്നും പറഞ്ഞിട്ടില്ലെന്നും ഗണേഷ് കുമാർ വിമർശിച്ചു.
എന്നാൽ അദ്ദേഹം സുരേഷ് ഗോപിയെ വിമർശിച്ചു പറഞ്ഞ വീഡിയോയുടെ കമന്റുകൾ മുഴുവൻ സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്തത് കൊണ്ടായിരുന്നു, സുരേഷ് ഗോപിക്ക് ഒപ്പം എന്നായിരുന്നു കമന്റുകൾ കൂടുതലും.
Leave a Reply