ഇത്രയും വയലന്‍സ് നമ്മുടെ സിനിമയില്‍ ആവശ്യമില്ല, അത് കഥയെ ബാധിക്കും എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, അങ്ങനെ കഥ പറയണ്ട..!

ഇപ്പോഴിതാ കേരളത്തിൽ അരങ്ങേറുന്ന സമകാലിക സംഭവങ്ങളിൽ സിനിമകൾക്ക് വലിയ പങ്കുണ്ടെന്നും, സിനിമയിൽ കാണിക്കുന്ന വയലൻസ് നിർത്തലാക്കണമെന്നും സിനിമ സാംസ്‌കാരിക രംഗത്തുള്ള നിരവധി പേര് ഒരുപോലെ ആവിശ്യപെടുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ഗണേഷ് കുമാർ പറയുന്നതിങ്ങനെ, വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമകള്‍ തയാന്‍ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണം കൊണ്ടുവരണമെന്നാണ് അദ്ദേഹം  പറയുന്നത്. സിനിമകളില്‍ ഇത്രയും വയലന്‍സ് പാടില്ല. പച്ചയ്ക്ക് വെട്ടികീറി മുറിക്കുന്ന സിനിമകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്. ഇത്തരം കാര്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കര്‍ശന നിലപാട് സ്വീകരിക്കണം എന്നാണ് ഗണേഷ് കുമാര്‍ ആവിശ്യപെടുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, ഇത്തരം സിനിമകള്‍ വല്ലാതെ ആളുകളെ സ്വാധീനിക്കുന്നുണ്ട്, കാരണം ചോര തെറിക്കുന്ന സിനിമകളാണ്. ഇത്രയും വയലന്‍സ് നമ്മുടെ സിനിമയില്‍ ആവശ്യമില്ല. കഥയില്‍ വയലന്‍സ് ഉണ്ടാകും അതിനെ ഹൈഡ് ചെയ്ത് കാണിക്കണം. ഇങ്ങനെ പച്ചയ്ക്ക് വയലന്‍സ് കാണിക്കുകയും അടിച്ച് പൊട്ടിക്കുകയും കാണിക്കരുത്. ചോര തെറിക്കുന്നത് ഹരമായി മാറുന്ന സീനുകള്‍ എല്ലാം കട്ട് ചെയ്യുക.

ഇത് തങ്ങളുടെ കഥയെ ബാധിക്കുമെന്ന് പറഞ്ഞിട്ട് കാര്യമില്ല, അങ്ങനത്തെ കഥ ഇവിടെ പറയണ്ട. ഇതൊക്കെ ഇപ്പോഴാണ് കാണിക്കാന്‍ തുടങ്ങിയത്, ശൂലം കുത്തിയിറക്കുന്നത് ഒക്കെ. സെന്‍സര്‍ ബോര്‍ഡ് ആണ് അക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കേണ്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യം ഇത്തരം ചോര കാണിക്കുന്ന സീനുകള്‍ കാണിച്ചാവരുത്. നല്ല സന്ദേശം ആണ് നല്‍കേണ്ടത്. സിനിമയില്‍ അഭിനേതാക്കള്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ കണ്ട് വരെ നമ്മള്‍ അനുകരിക്കാറുണ്ട്.

സിനിമ പോലെ സീരിയലും ആളുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട്, നിമയും കലയും മനുഷ്യനെ സ്വാധീനിക്കും. കേരളത്തില്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വളക്കൂര്‍ ഉള്ള മണ്ണാക്കി മാറ്റിയത് തോപ്പില്‍ ഭാസിയുടെ നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകമാണ്. ഞാന്‍ ചെയ്യുന്നത് തെറ്റാണെന്നും ജന്മിയാകാന്‍ പാടില്ലെന്നുമുള്ള ബോധം ആ നാടകം മനുഷ്യരില്‍ ഉണ്ടാക്കി.

കലാസൃഷ്ടികളും കലാരൂപങ്ങളും മനുഷ്യനെ സ്വാധീനിക്കില്ല എന്ന് പറയുന്നത് തെറ്റാണ്. സ്വാധീനിക്കും. മാര്‍ക്കോ എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. എന്നാലും എന്നോട് ആരോ പറഞ്ഞു കണ്ടിരിക്കാന്‍ പറ്റാത്ത ക്രൂരതയാണ് എന്ന്. പാന്‍ ഇന്ത്യന്‍ ആക്കണം എന്ന് കരുതി ഇത്തരം സിനിമകളോട് ഞാന്‍ യോജിക്കുന്നില്ല എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *