പുതിയ പ്ലാനുകളും പദ്ധതികളുമാണ് എനിക്കുള്ളത് ! ഗതാഗത വകുപ്പ് ഇനി അടിമുടി മാറും ! അഭിനയം അത് ഇനി മുഖ്യമന്ത്രിയുടെ സമ്മതത്തോടെ ! കെബി ഗണേഷ് കുമാർ !
മലയാള സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് കെബി ഗണേഷ് കുമാർ. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗണേഷ് കുമാർ വീണ്ടും മന്ത്രി കുപ്പായം അണിയാൻ പോകുകയാണ്. കെബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും കാത്തിരിപ്പ് അവസാനിചിരിക്കുകയാണ്. കെബി ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖവകുപ്പുമാണ് ലഭിക്കുന്നത്. നിലവിലെ മന്ത്രിമാർ രാജിക്കത്ത് സമർപ്പിച്ചിരിക്കുകയാണ്, ഇനി അധികം വൈകാതെ തന്നെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.
ഇപ്പോഴിതാ ഗതാഗത വകുപ്പ് ഏൽക്കാൻ പോകുന്ന ഗണേഷ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പൊതുഗതാഗതത്തെ മെച്ചപ്പെടുത്താന്‍ മനസില്‍ ഒരു ആശയമുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശയം മുഖ്യമന്ത്രി അംഗീകരിച്ചാല്‍ കേരളത്തിലെ മുക്കിലും മുലയിലും ജനങ്ങള്‍ക്ക് വണ്ടി കിട്ടുന്ന ഒരു പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കെ എസ് ആർ ടി സി ലാഭത്തിലാക്കും എന്ന മണ്ടത്തരം ഏതായാലും ഞാൻ പറയുകയില്ല, അസാധ്യമായി ഒന്നുമില്ലെന്ന് പറഞ്ഞ കെ ബി ഗണേഷ് കുമാര്‍, മാധ്യമങ്ങളോട് അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ഉദ്ഘാടനങ്ങള്‍ക്കും മറ്റും പോകില്ല. ശ്രദ്ധ മുഴുവന്‍ വകുപ്പ് മെച്ചപ്പെടുത്തുന്ന കാര്യങ്ങളിലായിരിക്കും അത്തരം കാര്യങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേരള ജനതക്ക് അഭിമാനകരമായ ഭരണം കാഴ്ചവെക്കും. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയെ നേരിട്ടയാളാണ്. പുതിയ പ്രതിസന്ധിയെയും നേരിടുമെന്നും അതിനുള്ള കരുത്ത് തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.
അതുപോലെ തന്നെ സിനിമ സീരിയൽ അഭിനയം അത് മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം ചെയ്യുമെന്നും, തനിക്ക് കിട്ടിയ ഗതാഗത വകുപ്പിനെ ഒരു മുൾ കിരീടം പോലെ കാണില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 2001 മുതല്‍ പത്തനാപുരത്തിന്‍റെ പ്രതിനിധിയായിരുന്നു കെ ബി ഗണേഷ് കുമാര്‍. 2001 ല്‍ എ കെ ആന്‍റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നി വകുപ്പുകളുടെ മന്ത്രിയായി.
Leave a Reply