നിനക്ക് എവിടെ വരെ പഠിക്കണം, ഞാൻ പഠിപ്പിക്കും ! എന്റെ നാലാമത്തെ മകനെ പോലെ ഞാൻ നോക്കും നിന്നെ, സങ്കടം പറഞ്ഞ പയ്യനെ ചേർത്ത് പിടിച്ച് ഗണേഷ് കുമാർ !

സിനിമ നടൻ എന്ന നിലയിലും, ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും മലയാളികളുടെ മനസ് കീഴടക്കിയ ആളാണ് കെബി ഗണേഷ് കുമാർ. സാധാരണ ജനങ്ങളോട് അദ്ദേഹംകാണിക്കുന്ന കരുതൽ അത് വളരെ വലുതാണ്. ഇതിനോടകം അദ്ദേഹത്തിന്റെ ഇടപെടലിൽ നിരവധി സാധാരണക്കാർക്ക് ഒരുപാട് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വീടില്ല എന്ന സങ്കടം അദ്ദേഹത്തെ കണ്ടു കരഞ്ഞു പറഞ്ഞ പയ്യനെ ചേർത്ത് പിടിച്ച് പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

പത്തനാപുരം കമുകുംചേരിസ്വദേശിയായ അഞ്ജുവിന്റെയും ഏഴാം ക്ലാസുകാരനായ മകനുമാണ് ഗണേഷ് കൈത്താങ്ങായത്, വീടില്ലാത്ത വിഷമം പറഞ്ഞ് കരഞ്ഞ ആ അമ്മയുടെയും മകന്റെയും സങ്കടം അദ്ദേഹം ഹൃദയം കൊണ്ട് കേൾക്കുക ആയിരന്നു. വീട് മാത്രമല്ല,  നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. നന്നായി പഠിക്കണം. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും’ ഗണേഷ് കുമാര്‍ പറഞ്ഞു. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയാണ്. നല്ല ഒരു വീട് വച്ചുനല്‍കാമെന്നും പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിതരാമെന്നും ഗണേഷ് കുമാർ പറയുന്നു. എന്റെ സ്വപ്നത്തില്‍ ഇവന്‍ സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം, ഇത് കേട്ട  സന്തോഷത്തിൽ കുട്ടി കണ്ണീരണിയുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം സ്വന്തം മണ്ഡലത്തിൽ ശസ്ത്രക്രിയയ്ക്ക് തുറന്ന വയർ കൂട്ടിയോജിപ്പിക്കാനാകാത്ത യുവതിയുടെ ദുരിതം വെളിപ്പെടുത്തിക്കൊണ്ടാണ് ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്. നിയമസഭയിൽ ധനവകുപ്പിന്‍റെ ഉപധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും ഒപ്പം അവരുടെ ഇപോഴാമത്തെ മോശം അവസ്ഥ  അദ്ദേഹം പൊതു സമൂഹത്തിന് മുമ്പിൽ കൊണ്ടുവന്ന് അതിന് പരിഹാരം കാണുകയും ചെയ്തത്.

അദ്ദേഹത്തിന്റെ ഈ ഒരൊറ്റ ഇടപെടൽ കൊണ്ട് ഇപ്പോൾ ആ സ്ത്രീക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നുണ്ട്. കൂടാതെ യുവതിയെ ചികിൽസിച്ച ഡോകർക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ആർ. സി ശ്രീകുമാർ എന്ന ഡോക്ടർക്കെതിരെയാണ് കെ ബി ഗണേഷ് കുമാർ നിയമസഭയിൽ ചികിത്സാരേഖകൾ ഉൾപ്പടെയുള്ള തെളിവുകൾവെച്ച് ആരോപണം ഉന്നയിച്ചത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി ഈ രോഗിയിൽ നിന്ന് സർജറി മേധാവി 2000 രൂപ വാങ്ങിയതിന് തെളിവുണ്ട്. ഇത് വിജിലൻസിന് കൈമാറാൻ തയ്യാറാണെന്നും കെ ബി ഗണേഷ് കുമാർ പറയുന്നു.

മെഡിക്കൽ സൂപ്രണ്ട് പറഞ്ഞിട്ടും, ആ യുവതിയുടെ ശസ്ത്രക്രിയ ചെയ്യാൻ ഈ ഡോക്ടർ തയാറായില്ലെന്ന ഗുരുതര ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്. തന്‍റെ മണ്ഡലത്തിലെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച മുൻ സംഭവവും ഗണേഷ് കുമാര്‍ സഭയെ ഓര്‍മ്മിപ്പിച്ചു. അതുപോലെ തന്നെ ഇത്തരം ക്രിമിനൽ കുറ്റം ചെയ്തവരെ കണ്ടെത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം എം.എൽഎയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രഖ്യാപിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *