
എന്ത് സങ്കടവും പറഞ്ഞാൽ അത് പരിഹരിക്കാൻ ഞങ്ങൾക്ക് ഒരു എംഎൽഎ ഉണ്ട് എന്ന പത്തനാപുരത്തുകാരുടെ ആ വിഷ്വസം ഒന്നുകൂടി ഊട്ടി ഉറപ്പിച്ച് ഗണേഷ് കുമാർ ! കൈയ്യടി !
ഒരു സിനിമ നടൻ എന്നതിലുപരി ജനങ്ങളുടെ മനസ് അറിയുന്ന ജനപ്രതിനിധി എന്ന രീതിയിൽ തന്നെയാണ് കെബി ഗണേഷ് കുമാറിന് ആരാധകർ ഉള്ളത്. സാധാരണ ജനങ്ങളോട് അദ്ദേഹംകാണിക്കുന്ന കരുതൽ അത് വളരെ വലുതാണ്. ഇതിനോടകം അദ്ദേഹത്തിന്റെ ഇടപെടലിൽ നിരവധി സാധാരണക്കാർക്ക് ഒരുപാട് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. ഏത് സങ്കടം പറഞ്ഞ് വിളിച്ചാലും ഞങ്ങൾക്ക് താങ്ങായി ഗണേഷ് കുമാർ ഉണ്ടാകും എന്ന പത്തനാപുരത്തുകാരുടെ ആ വിശ്വാസം ഒന്നുകൂടി ഒട്ടി ഉറപ്പിച്ചിരിക്കുകയാണ് ഗണേഷ് കുമാർ.
തന്റെ ഒരു വലിയ സങ്കടം പറഞ്ഞുകൊണ്ട് ഒരു കുട്ടി പങ്കുവെച്ച വീഡിയോ ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽ പെടുകയും അതിന് ഉടൻ പരിഹാരം കണ്ടിരിക്കുകയുമാണ് ഗണേഷ് കുമാർ. എനിക്ക് ഉമ്മയും ഉപ്പയുമില്ല. സ്കൂളില്‍ പോകാന്‍ ബസില്ലത്തിനാല്‍ വിജനമായ വഴിയിലൂടെ പേടിച്ചാണ് നടന്ന് പോകുന്നത്, സ്‌കൂളിൽ പോകാൻ ഒരു എന്തെങ്കിലും ഒരു മാർഗം കാണിച്ചുതരണം എന്ന ആവശ്യവുമായി അദബിയ എന്ന കുട്ടിയാണ് വീഡിയോ പങ്കുവെച്ചത്. വിജനമായ സഥലത്തുകൂടി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ബസ് സ്റ്റോപ്പിൽ എത്തേണ്ടത്.

ഒറ്റക്കാണ്, വാപ്പയും ഉമ്മയും ഇല്ല. പുലിവരെ ഇറങ്ങുന്ന സ്ഥലം കൂടിയാണ്, രാവിലെ 6. 30 ന് ടൂഷന് പോകാൻ സമയത്തിന് ഒരു ബസ് ഇല്ല, എന്നുമായിരുന്നു കുട്ടിയുടെ പരാതി. ഈ വീഡിയോ ശ്രദ്ധയിൽ പെട്ട അദ്ദേഹം ഉടൻ തന്നെ അതിന് പരിഹാരം കാണുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു, ആ കുട്ടിക്ക് ഉപ്പയും ഉമ്മയും ഒന്നും ആരുമില്ല തന്നെ ഒന്ന് കൊണ്ടുവിടാൻ എന്ന പറഞ്ഞ ആ വാക്കുകളാണ് എന്റെ മനസിലേക്ക് ആദ്യം കയറിയത്. ആ കുട്ടി പോകുന്ന സ്‌കൂളിലെ ബസ് ഞാൻ വാങ്ങി കൊടുത്തതാണ്, കുട്ടിയുടെ വീട്ടിലേക്ക് ബസ് വരാനുള്ള നിർദേശം ഞാൻ അവർക്ക് കൊടുത്തിട്ടുണ്ട്.
ആ കുഞ്ഞ് ഒരു നല്ല വ്ലോഗർ കൂടിയാണ്, കൂടുതൽ വിവരങ്ങൾ കുറ്റിയിൽ നിന്നും ചോദിച്ച് അറിയാൻ ഞാൻ പഞ്ചായത്ത് പ്രസിഡന്റിനെ ഏർപ്പാടാക്കിയിട്ടുണ്ട്. വേണ്ട സഹായങ്ങൾ എല്ലാം ചെയ്യും, ആ കുഞ്ഞിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഞാൻ കഴിവതും ശ്രമിക്കുമെന്നും ഗണേഷ് കുമാർ ഉറപ്പ് പറയുന്നുണ്ട്. തന്റെ പ്രശ്‌നം ഗണേഷ് സാർ മനസിലാക്കി സഹായിക്കാമെന്ന് പറഞ്ഞതിലുള്ള നന്ദി അദബിയയും അറിയിക്കുന്നുണ്ട്. ഏതായാലും ഒരിക്കൽ കൂടി ഗണേഷ് കുമാർ സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുകയാണ്. ഇതാവണം ജനപ്രതിനിധി, ജനങ്ങളുടെ മനസ് തൊട്ടറിയാൻ കഴിയുന്നവരാകണം അഭികാരത്തിൽ ഇരിക്കേണ്ടത് എന്നും തുടങ്ങുന്ന കമന്റുകളാണ് ലഭിക്കുന്നത്.
Leave a Reply