
പഠിച്ച് മെറിറ്റിൽ എം ബി ബി എസിന് സീറ്റ് വാങ്ങിയ കുട്ടിയാണ്, അതായത് ഉയർന്ന റാങ്കിൽ വന്ന എത്ര മിടുക്കിയാണ് എന്ന് ആചോലിക്കണം ! കുമാർ !
കേരളത്തെ ആകെ വീണ്ടും വിഷമത്തിൽ ആക്കിയ ഒന്നായിരുന്നു ഡോക്ടർ ഷഹനയുടെ വേർപാട്. ഇപ്പോഴിതാ ആ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് എം എൽ എ കെബി ഗണേഷ് കുമാർ. ഇതൊരു നാണംകെട്ട വാർത്തയാണ്. വളരെയധികം പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം, ആ കേരളത്തിലെ ജനങ്ങൾ ഇത്രയും മോശപ്പെട്ട കാര്യത്തിന് കൂട്ടുനിൽക്കുന്നു. ഈ പറയപ്പെടുന്ന വ്യക്തി ഞാൻ അറിഞ്ഞിടത്തോളം മറ്റ് വിഷയങ്ങളിലെല്ലാം വലിയ ആദർശം പ്രസംഗിക്കുന്ന ആളാണ്. പക്ഷേ സ്വന്തം ജീവിതത്തിൽ ആ ആദർശമില്ല, ഗണേഷ് കുമാർ പറഞ്ഞു.
സത്യത്തിൽ ആ പെൺകുട്ടിയുടെ വിവാഹ ആലോചന അയാൾ വേണം ഒരു ഭാഗ്യമായി കാണേണ്ടത്, അയാൾ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി മെറിറ്റിൽ അഡ്മിഷൻ വാങ്ങി, പഠിച്ച് മെറിറ്റിൽ എം ബി ബി എസ് നേടി, മെറിറ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി ജി ക്ക് അഡിമിഷൻ നേടിയ കുട്ടിയാണ് , അതായത് ഉയർന്ന റാങ്കിൽ വന്ന എത്ര മിടുക്കിയാണ് എന്ന് ആചോലിക്കണം, അദ്ദേഹം പറയുന്നു. മിടുക്കിയായ ആ പെൺകുട്ടിയുടെ ജീവിതം തകർത്ത ഇയാളോട് നിയമത്തിന്റെ കണ്ണിൽ ഒരു ദയയും കാണിക്കാൻ പാടില്ല, സമൂഹവും ഇയാളോട് ദയ കാണിക്കാൻ പാടില്ല.

ഇതുപോലെയുള്ള ദുഷ്ടന്മാരോട് ഒരു ദയയും പാടില്ല, ആ കുഞ്ഞ് വിവാഹത്തിനായി അവനൊപ്പം കുടുംബമായി ജീവിക്കാൻ എത്രമാത്രം മോഹിച്ചിരിക്കും. ആ വിവാഹം പണത്തിന്റെ കുറവ് കൊണ്ട്, അതായത് സ്ത്രീധനത്തിന്റെ കുറവ് കൊണ്ട് തകരുന്നു എന്നറിയുമ്പോൾ ആ കുട്ടി എത്രമാത്രം വേദനിച്ചിട്ടായിരിക്കും മ,രി,ച്ച,ത്. ജീവിതത്തിൽ പഠനത്തിന് മാത്രം മുൻതൂക്കം നൽകി ജീവിച്ചൊരു കുഞ്ഞ്. ആ വ്യക്തി ഒരു വിവാഹം സ്വപ്നം കണ്ടു. ആൾ അടുത്തുണ്ടല്ലോ നടക്കുമെന്ന് പ്രതീക്ഷിച്ചു. നല്ലൊരു ഡോക്ടറാകണമെന്നും മോഹിച്ചു. അതെല്ലാം പണത്തിന്റെ പേരിൽ തകർന്നു.
ഒന്നും രണ്ടുമല്ല ഒന്നര കിലോ സ്വർണ്ണമാണ് ചോദിച്ചത്. ഇതില്ലാം എവിടെക്കൊണ്ടു പോയി വെയ്ക്കും? പണയപ്പെടുത്തുന്ന ബാങ്കിൽ കാണില്ല ഇത്രയും സ്വർണം, ഒന്നരക്കിലോ സ്ലർണവും ഒരു ബി എം ഡബ്ല്യൂ കാറുമെല്ലാം സാധാരണക്കാരന് കൊടുക്കാൻ പറ്റുമോ, ഈ മഹാപാവി ആ കൊച്ചിനെ ഈ ഭൂമിയിൽ നിന്ന് തന്നെ പറഞ്ഞുവിട്ടു, സ്രീധനം കണക്ക് പറഞ്ഞ് വിലപേശാൻ ഇവനൊക്കെ ആരാണ് അധികാരം കൊടുത്തത് എന്നും ഗണേഷ് കുമാർ പറയുന്നു.
Leave a Reply