ആരതിയും അവരുടെ കുടുംബവും ജയം രവിയോട് ഒരുപാട് ദ്രോഹങ്ങൾ ചെയ്തു ! തെളിവുകൾ എന്റെ പക്കലുണ്ട് ! കെനീഷാ തുറന്ന് പറയുന്നു !

ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ജയം രവിയും ഭാര്യയും തമ്മിലുള്ള വിവാഹ മോചനം, ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത സിനിമ ലോകവും അതിലുപരി ആരാധകരും കേട്ടത്, ഇരുവരും തമ്മിൽ പരാസ്യമായി പോരടിക്കുന്ന കഴ്ചയാണ് കാണുന്നത്. തന്റെ സമ്മതപ്രകാരമല്ല  രവി വിവാഹ മോചന വാർത്ത പങ്കുവെച്ചത് എന്ന് പറഞ്ഞുകൊണ്ട് ആരതി രംഗത്ത് വന്നതോടെയാണ് ഇത് കൂടുതൽ ചർച്ചകളിലേക്ക് നീണ്ടത്. മക്കളെയും, ആര്‍തി താമസിക്കുന്ന വീട്ടിലെ തന്റെ സാധനങ്ങളും വിട്ടുകിട്ടണം എന്നാണ് ഇപ്പോള്‍ ജയം രവിയുടെ ആവശ്യം.

അതിനായി അദ്ദേഹം പോ,ലീ,സി,ന്റെ സഹായം തേടിയിരുന്നു, എന്തിനാണ് ആര്‍തിയ്ക്ക് എതിരെ ഇത്രയധികം കേ,സു,കള്‍ കൊടുക്കുന്നത്, ജയം രവി എന്തുകൊണ്ട് ഇത്ര ക്രൂ,ര,മാ,കുന്നു എന്നൊക്കെ ചോദിച്ച് ആരാധകര്‍ രംഗത്തെത്തിത്തുടങ്ങി. എന്നാല്‍ ജയം രവിയുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്റെ തെറാപ്പിസ്റ്റും ഗോവ ബെയിസ്ഡ് ഗായികയുമായ കെനിഷാ ഫ്രാന്‍സിസ്.

വിവാഹ മോചന സമയത്ത് കെനിഷായുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിലാണ് ജയം രവി ആര്‍തിയെ വേര്‍പിരിഞ്ഞത് എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ എന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നത്തിലേക്ക് അവരെ വലിച്ചിഴയ്ക്കരുത് എന്നും, അവര്‍ ഒരു ഹീലറും സെര്‍ട്ടിഫൈഡ് സൈക്കാര്‍ട്ടിസ്റ്റുമാണ് എന്ന് ജയം രവി പറഞ്ഞു. വിവാഹ മോചനത്തോടനുബന്ധിച്ച് നേരിട്ട മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് ജയം രവി കണ്‍സള്‍ട്ട് ചെയ്ത തെറാപ്പിസ്റ്റാണ് കെനിഷാ ഫ്രാന്‍സിസ്.

ഇപ്പോഴിതാ ആരതിക്കും അവരുടെ വീട്ടുകർക്കുമെതിരെ കെനീഷാ നേരിട്ട് എത്തിയിരിക്കുകയാണ്, വിവാഹ മോചനത്തോടനുബന്ധിച്ച് നേരിട്ട മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് ജയം രവി കണ്‍സള്‍ട്ട് ചെയ്ത തെറാപ്പിസ്റ്റാണ് കെനിഷാ ഫ്രാന്‍സിസ്. അവരുടെ വാക്കുകൾ ഇങ്ങനെ, വളയെ അധികം തകര്‍ന്ന അവസ്ഥയിലാണ് ജൂണില്‍ ജയം രവി തന്നെ കണ്‍സള്‍ട്ട് ചെയ്തത് എന്ന് കെനിഷാ പറയുന്നു. ആര്‍തിയും അവരുടെ കുടുംബവും നല്‍കിയ പ്രശ്‌നങ്ങളില്‍ ജയം രവി മാനസികമായും വൈകാരികമായും ഏറെ തകര്‍ന്നിരുന്നു. അച്ഛനമ്മമാരെ നഷ്ടപ്പെട്ട വേദനെയ്കകാളും അപ്പുറമായിരുന്നു ആ സമയത്തെ ജയം രവിയുടെ വേദന എന്നാണ് കെനിഷാ പറയുന്നത്.

അവർക്കെതിരെയുള്ള തെളിവുകൾ എന്റെ പക്കലുണ്ട്, തെറാപ്പിയുടെ ഭാഗമായി ജയം രവിയുടെ സമ്മതത്തോടെയും അല്ലാതെയും പലതും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് കോടതിയില്‍ കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഇത്രയധികം അവഗണന ജയം രവി അര്‍ഹിക്കുന്നതല്ല, അദ്ദേഹം അനുഭവിച്ച വേദന അത്രയും അധികമാണ് എന്നും കെനീഷ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *