
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം സംഭാവന നൽകി രശ്മിക മന്ദാന ! ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് രശ്മിക ! കരുതലിന് നന്ദി പറഞ്ഞ് മലയാളികൾ !
കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറുകയാണ് വയനാട്, ഇപ്പോഴിതാ കേരളം ഇതുവരെ കാണാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി അഭിനേത്രി രശ്മിക മന്ദാനയും. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ രശ്മിക മന്ദാന സംഭാവനയായി നൽകി. കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള അന്യഭാഷാ നടിയാണ് രശ്‌മിക മന്ദാന. കഴിഞ്ഞ ദിവസം, ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് രശ്‌മിക മന്ദാന തൻ്റെ ദുഃഖം പ്രകടിപ്പിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രശ്‌മിക ആദ്യമായി ഒരു ഉത്ഘടനത്തിനായി കേരളത്തിൽ എത്തുന്നത്, കരുനാഗപ്പള്ളിയിലെ വെഡ്സ് ഇന്ത്യ എന്ന വെഡിങ് മാൾ ഉത്‌ഘാടനം ചെയ്യാൻ എത്തിയ രശ്‌മികക്ക് മികച്ച സ്വീകരണമാണ് മലയാളികൾ നൽകിയത്. ഇതിന് പിന്നാലെ തനിക്ക് കേരളത്തിനോടുള്ള സ്നേഹത്തെ കുറിച്ച് പോസ്റ്റുമായി രശ്‌മിക എത്തിയിരുന്നു, ൻസ്റ്റഗ്രാമിലാണ് രശ്മിക കുറിച്ചിരിക്കുന്നത്. ജൂലായ് 25ന് ഒരു ഉദ്ഘാടനത്തിനായി കരുനാഗപ്പള്ളിയിൽ എത്തിയിരുന്നു, കേരളത്തിൽ നിന്നുള്ളവരിൽ നിന്നും ഇത്രയും സ്നേഹം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും. ഇത്രയ്ക്ക് എന്നെ സ്നേഹിക്കാനായി ഞാൻ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും രശ്മിക കുറിച്ചിരുന്നു..

അതുപോലെ തമിഴിൽ നിന്നും നടൻ വിക്രം 20 ലക്ഷം രൂപയുടെ സംഭാവന നൽകി മുന്നോട്ട് വന്നിരുന്നു. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദന അറിയിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്യുകയായിരുന്നു. അതുപോലെ തന്നെ 20 ലക്ഷം രൂപയുടെ സംഭാവന നൽകി മുന്നോട്ട് വന്നിരുന്നു. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദന അറിയിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്യുകയായിരുന്നു.
Leave a Reply