
അങ്ങനെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ! മികച്ച ജനപ്രിയ ചിത്രം ആടുജീവിതം !
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന അന്‍പത്തിനാലാമത് കേരള സംസ്ഥാന പുരസ്‌കാരം മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അതിൽ മികച്ച ജനപ്രിയ ചിത്രമായി ബ്ലെസ്സിയുടെ ആടുജീവിതം തിരഞ്ഞെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വയനാട് ദുരിദാശ്വാസ നിധിയിലേക്ക് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്ന് പത്ത് ലക്ഷം രൂപ മന്ത്രി സാബു ചെറിയാന് നല്‍ക്കൊണ്ടാണ് പ്രഖ്യാപനത്തിലേക്ക് കടന്നത്. ചെയര്‍മാന്‍ സുധീര്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളെ കുറിച്ച് പരമാര്‍ശിച്ചാണ് സാബു ചെറിയാന്‍ സംസാരിച്ചു തുടങ്ങിയത്.

ഇത്തവണ മികച്ച നടൻ ആരെന്ന അറിയിപ്പാണ് ആരാധകർ കാത്തിരിക്കുന്നത്, മമ്മൂട്ടിയും പ്രിത്വിരാജൂം തമ്മിൽ കടുത്ത മത്സരം നടന്നിരുന്നു, ഇപ്പോഴിതാ നടൻ പൃഥ്വിരാജ് മികച്ച നടനായി തിരഞ്ഞെടുത്തിരിക്കുകയാണ്, ആടുജീവിതം എന്ന സിനിമയിലെ പ്രകടനത്തിനാണ് പൃഥ്വിരാജ് പുരസ്‌കാരത്തിന് അർഹനായത്. അതുപോലെ മികച്ച നടി- ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്കും പുരസ്കാരമുണ്ട്. അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച സ്വഭാവ നടി – ശ്രീഷ്മ ചന്ദ്രൻ (പൊമ്പുളൈ ഒരുമൈ) മികച്ച സ്വഭാവ നടൻ – വിജയരാഘവൻ (പൂക്കാലം)..
കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരത്തിന്. കാതലിലെ പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പ്രിത്വിരാജ്‌ഉം അവസാന റൗണ്ടില്‍ എത്തിയിരുന്നത്, കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് ആയിരുന്നു. എന്നാൽ അതേസമയം 70മത് ദേശീയ ചലച്ചിത്ര പുരസ്കാരവും ഇന്ന് തന്നെയാണ് പ്രഖ്യാപിക്കുന്നത്. അവിടെയും മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടി ഫൈനല്‍ റൗണ്ടിലെത്തിയിട്ടുണ്ട്. നൻപകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളാണ് ദേശിയ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.
അതേസമയം മമ്മൂട്ടിക്ക് ഒപ്പം കന്നഡ നടൻ റിഷഭ് ഷെട്ടിയെയാണ് മത്സരത്തിന് അവസാന റൗണ്ടിൽ ഉള്ളത്. കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിയെ പരിഗണിച്ചിരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍.
Leave a Reply