
സാറിന്റെ ഭാര്യ ശ്രീവിദ്യക്ക് സുഖമാണോ എന്ന് അവരെല്ലാം എന്നോട് ചോദിച്ചിരുന്നു ! മകളുടെ ആ ചോദ്യത്തിന് മുന്നിൽ സ്തംഭിച്ചുപോയി ! കെജി ജോർജിന് ആദരാഞ്ജലികൾ നേർന്ന് മലയാളികൾ !
മലയാള സിനിമ ലോകത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംവിധായകനാണ് കെജി ജോർജ്. തന്റെ 77 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് അദ്ദേഹം ഇപ്പോൾ ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങൾ പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
മലയാള സിനിമയിലെ ഇന്നത്തെ പല സൂപ്പർ സ്റ്റാർട്ടുകളുടെയും കരിയറിന്റെ ഒരു വലിയ പങ്കും കെജി ജോർജ് എന്ന സംവിധായകന്റെ സംഭാവനകൾ ആയിരുന്നു. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായാണ് ചലച്ചിത്ര ജിവിതം ആരംഭിക്കുന്നത്. മൂന്നു വർഷത്തോളം അദ്ദേഹത്തിന്റെ സഹായിയായിരുന്നു. 1946-ൽ തിരുവല്ലയിൽ ജനിച്ചു. 1968-ൽ കേരള സർവകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമാ സംവിധാനത്തിൽ ഡിപ്ലോമയും നേടി.

ഇപ്പോഴിതാ ഇതിന് മുമ്പ് അദ്ദേഹം ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീവിദ്യയുടെ ഭർത്താവിന്റെ പേരും ജോർജ് എന്നായിരുന്നത് കൊണ്ട് ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുമായി ബന്ധമില്ലാത്ത ഒരുപാട് പേര് ഇന്നും വിചാരിക്കുന്നത് അവരുടെ ഭര്‍ത്താവായ ജോര്‍ജ് ഞാനാണെന്നാണ്. ആ സമയത്ത് ഞാൻ മദ്രാസില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഫ്ളൈറ്റില്‍ വരുമ്പോള്‍ എയര്‍ഹോസ്റ്റസുമാര്‍ ശ്രീവിദ്യയ്ക്ക് സുഖമാണോ, ഭാര്യ ഇന്നലെ ഫ്ളൈറ്റില്‍ ഉണ്ടായിരുന്നു എന്നൊക്കെ എന്നോട് പറയുമായിരുന്നുട. ഒരേ പേര് ആയതിന്റെ തെറ്റിദ്ധാരണ ആണെന്ന് ശ്രീവിദ്യയും പറയുന്നുണ്ട്.
എന്നാൽ ഈ സംഭവത്തിൽ ഏറ്റവും രസകരമായ മറ്റൊരു കാര്യം എന്റെ മകൾ ഒരു ദിവസം കോട്ടയം ഹില്‍സ് സ്കൂളിലേക്ക് പഠിക്കാന്‍ പോയി. ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവള് ക,രഞ്ഞോണ്ട് വീട്ടില്‍ വന്നു. ‘ഡാഡീ.. മമ്മിയെ രണ്ടാമത് കെട്ടിയതാണോ… ആദ്യം കെട്ടിയത് ശ്രീവിദ്യയെ അല്ലേ എന്നുമാണ് ചോദിച്ചത്. ഇപ്പോഴും ധാരാളം ആളുകള്‍ അങ്ങനെ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് ഞാനൊരു വില്ലനാണെന്ന ചിന്തയും അവര്‍ക്കുണ്ടെന്നാണ് ജോര്‍ജ് പറയുന്നത്. അതൊരു രസകരമായ കാര്യമായിരുന്നു എന്നും അദ്ദേഹം ഓർത്ത് പറഞ്ഞിരുന്നു. ഇന്ന് സിനിമ ലോകവും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുകയാണ്.
Leave a Reply