
പതിനഞ്ചാം വയസിൽ എന്റെ മകന് ജനിച്ച കുട്ടി, പുറം ലോകം അറിയാതിരിക്കാൻ ഞാൻ എന്റെ സ്വന്തം മകനായി വളർത്തി ! ആദ്യമായി തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാൻ !
ഇന്ത്യൻ സിനിമയുടെ മുഖമാണ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. ഒരു ബോളിവുഡ് നടൻ എന്നതിലുപരി ലോകം മുഴുവൻ ആരാധകരുള്ള ഒരു സുപ്രീം സ്റ്റാർ ആണ് ഷാരൂഖ്ഖാൻ. ഒരു വർഷത്തിൽ ഒരു സിനിമ എന്ന രീതിയാണ് അദ്ദേഹത്തിന്, വാരിവലിച്ച് സിനിമകൾ ചെയ്യാത്ത അദ്ദേഹത്തിന്റെ ഓരോ സിനിമകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും ഏവരും ഏറെ സ്നേഹിക്കുന്നു, അദ്ദേഹത്തിന് മൂന്ന് മക്കളാണ് ഉള്ളത്.
മൂത്ത മകൻ ആര്യൻ ഖാൻ, രണ്ടാമത്തെ മകൾ സുഹാന ഖാൻ, ഏറ്റവും ഇളയത് അബ്രാം ഖാൻ. അദ്ദേഹം എത്ര തിരക്കാണെങ്കിലും കുടുംബവുമൊത്ത് സമയം ചിലവിടാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ മകൻ ആര്യൻഖാന് സിനിമ അഭിനയത്തോട് താല്പര്യമില്ലെന്നും, സിനിമ സംവിധാനം ചെയ്യുന്നതിനാണ് താൽപര്യമെന്നും ഷാരൂഖ്ഖാൻ പറഞ്ഞിരുന്നു. ഇവരുടെ ഇളയ മകൻ അബ്രാം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. വാടക ഗർഭധാരണത്തിലൂടെയാണ് ഷാരൂഖും ഗൗരിയും ഇളയ മകനെ സ്വീകരിച്ചത്. എന്നാൽ അബ്രാമിന്റെ ജനനവുമായി ബന്ധപ്പെട്ട് താൻ ഏറെ മോശം വാർത്തകളെ അഭിമുഖീകരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അടുത്തിടെ ആദ്യമായി തുറന്ന് പറഞ്ഞിരുന്നു.

തന്റെ മൂത്ത മകൻ ആര്യൻ ഖാന് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണ് അബ്രാമെന്നും ഇത് മൂടിവെക്കാൻ വേണ്ടി തങ്ങൾ വാടക ഗർഭ ധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചെന്ന് ഷാരൂഖും ഗൗരിയും കള്ളം പറയുകയായിരുന്നെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതിനെതിരെ സംസാരിച്ചുകൊണ്ട് ഷാരൂഖ്ഖാൻ തന്നെ രംഗത്ത് വന്നിരുന്നു.
ഇതിനെ കുറിച്ച് കിംഗ് ഖാൻ പറയുന്നതിങ്ങനെ, അന്ന് വെറും പതിനഞ്ച് വയസ് മാത്രമുള്ള എന്റെ ആര്യൻ ഖാന്റെ ഒരു റൊമേനിയക്കാരിയായ കാമുകിയിൽ ആര്യൻഖാന് ജനിച്ച കുട്ടിയാണ് അബ്രാം എന്നും ഇത് പുറം ലോകം അറിയാതിരിക്കാൻ ഞാൻ തന്റെ സ്വന്തം മകനായി വളർത്തുക ആയിരുന്നു എന്നുമാണ് കഥകൾ ഉണ്ടായത്, ആ കഥകൾക്ക് ആക്കം കൂട്ടാൻ മകൻ വിദേശത്ത് പഠിച്ച സമയത്തെ ചില ചിത്രങ്ങളും വിഡിയോകളും മോശമായി ഉപയോഗിക്കുകയും ചെയ്തു. ആ വാർത്തകൾ എന്നെയും എന്റെ കുടുംബത്തെയും കാര്യമായി ബാധിച്ചിരുന്നു. നാല് വർഷം മുമ്പ് എന്റെ പ്രിയങ്കരിയായ ഭാര്യ ഗൗരി ഖാനും ഞാനും കൂടി മൂന്നാമതൊരു കുഞ്ഞ് കൂടി വേണമെന്ന് തീരുമാനിച്ചു.
ആ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ വാടക ഗർഭധാരണത്തിൽ കൂടി ഞങ്ങളുടെ ഏറ്റവും ഇളയ മകന് ജന്മം കൊടുത്തത്. പക്ഷെ വാർത്തകൾ ഏറെ വേദനിപ്പിച്ചു, എന്റെ മൂന്ന് മക്കളും പരസ്പരം വലിയ സ്നേഹത്തിലാണ്, ദയവ് ചെയ്ത് ആരും കുടുംബ സമാധാനം കളയരുത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.
Leave a Reply