
റേറ്റ് എത്രയാണ് എന്നൊക്കെ ചോദിച്ച് എനിക്ക് മെസേജ് വരാറുണ്ട് ! ഒരു വിഡ്ഢിയുമായി ഞാൻ പ്രണയത്തിൽ ആയിരുന്നു ! കരിയറിൽ സംഭവിച്ചത് ആദ്യമായി കിരൺ തുറന്ന് പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് കിരൺ റാത്തോർ. സൂപ്പർ സ്റ്റാറുകളുടെ നായികയായി അവർ തമിഴിലും മറ്റു ഭാഷകളിലും വളരെ സജീവമായിരുന്നു. മലയാളികൾക്കും അവർ വളരെ പ്രിയങ്കരിയായിരുന്നു. മോഹൻലാൽ നായകനായി എത്തിയ ചിത്രം താണ്ഡവത്തിൽ നായികയായി എത്തിയത് കിരൺ ആയിരുന്നു, ശേഷം ബാബുരാജ് സംവിധാനം ചെയ്ത അഭിനയിച്ചത് ചിത്രം മനുഷ്യ മൃഗത്തിലും കിരൺ അഭിനയിച്ചിരുന്നു.
പക്ഷെ വളരെ കാലമായി സിനിമ രംഗത്തുനിന്ന് അകന്നു നിൽക്കുന്ന കിരണിനെ കുറിച്ച് പല മോശം വാർത്തകളും വരാറുണ്ട്, വരുമാനം മാർഗം ഇല്ലാതായതോടെ നടി ഇപ്പോൾ പുതിയ ഒരു ജോല് കണ്ടെത്തിയിരിക്കുകയാണ്. സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കി, അതിൽ തന്റെ ഹോട്ട് ചിത്രങ്ങളും വിഡിയോകളും വിൽക്കാൻ വെച്ചിരിക്കുകയാണ്. എന്നും അതിനായി താരം തുക കൈപ്പറ്റുന്നുണ്ട് എന്നുമായിരുന്നു വാർത്തകൾ,
എന്നാൽ ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് കിരൺ ആദ്യമായി തുറന്ന് പറയുകയാണ്. ബിഹൈന്റ് വുഡ്സ് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് തുറന്ന് സംസാരിച്ചത്. അവരുടെ വാക്കുകൾ ഇങ്ങനെ, തുടര്‍ച്ചയായി അഞ്ച് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ചെയ്തെങ്കിലും പിന്നീട് എന്നെ സിനിമയിൽ നിന്ന് ഒരാള്‍ പോലും വിളിച്ചില്ല. ഇത് കാണുന്ന സിനിമാക്കാരോടാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ആരും എനിക്ക് വര്‍ക്ക് തന്നില്ലെന്നും ചെന്നെെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും കിരണ്‍ പറഞ്ഞു.

ഇപ്പോൾ ഞാൻ കുടുംബത്തോടൊപ്പം ഗോവയിലാണ് താമസിക്കുന്നത്. കരിയറിലെ തിരക്കേറിയ സമയത്ത് താനൊരാളുമായി പ്രണയത്തിലായിരുന്നു. അതൊരു വിഡ്ഢി ആയിരുന്നു., ആ വിഡ്ഢിയുമായുള്ള പ്രണയം കാരണം ഞാൻ പല പ്രമുഖ സിനിമകളും വേണ്ടെന്ന് വെച്ചിരുന്നു. അങ്ങനെ ഒരു മണ്ടത്തരം ഞാൻ കാണിച്ചു. വിവാഹം കഴിച്ച് സെറ്റില്‍ ആകാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാല്‍, ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു അതെന്നും നടി പറയുന്നു. പിന്നീട് ആ പ്രണയബന്ധം തകര്‍ന്നു. അതിന് ശേഷം, ജീവിതത്തില്‍ വളരെ സ്ട്രഗിള്‍ ചെയ്തെന്നും താൻ വിവാഹിതയല്ലെന്നും നടി വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലെ എന്റെ ഹോട്ട് ചിത്രങ്ങൾ കണ്ടു പല മോശം കമന്റുകളും വരാറുണ്ട്. ആളുകള്‍ മെസേജില്‍ ചോദിക്കുന്നത് പോലെ ഞാൻ അവെയ്ലബിള് അല്ലെന്നും ഒരിക്കലും ഞാൻ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടില്ല. ഫോട്ടോ പോസ്റ്റ് ചെയ്യുമ്ബോള്‍ റേറ്റ് എത്രയാണെന്ന് ചോദിച്ച് കമന്റുകള്‍ വരുന്നത് ആദ്യമൊക്കെ തനിക്ക് വളരെ വിഷമമുണ്ടാക്കിയിരുന്നു. ഞാൻ അത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നത് ഞാൻ ഇപ്പോഴും ഇവിടെ ഉണ്ട് എന്ന് സിനിമാക്കാരെ അറിയിക്കാനാണ്. മികച്ച അവസരങ്ങൾ എന്നെ തേടി വരും എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. ബിക്കിനി ധരിക്കുന്നത് എനിക്ക് ഇഷ്ടമായതുകൊണ്ടാണ് അത് ധരിക്കുന്നത് എന്നും കിരൺ പറയുന്നു.
Leave a Reply