
മഹാ കുംഭമേളക്ക് ഹിന്ദുഭക്തർ കുളിക്കുന്നത് ബ്രിട്ടാസിന്റെ തറവാട്ട് കുളത്തിലല്ല ! ഹിന്ദു വിശ്വാസങ്ങൾക്ക് മേൽ കുതിരകയറാൻ വരരുത് ! മേജർ രവി !
പ്രശസ്ത മാധ്യമ പ്രവർത്തകനും എംപി യും കൂടിയായ ജോൺ ബ്രിട്ടാസ് കഴിഞ്ഞ ദിവസം മഹാകുംഭ മേളയെ വിമർശിച്ച് എത്തിയിരുന്നു, കഴിഞ്ഞ ദിവസം ചൈന എഐ രംഗത്ത് തിരമാല സൃഷ്ടിക്കുമ്പോള്‍ മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കാനല്ലാതെ കേന്ദ്രസര്‍ക്കാരിന് ഒന്നും കഴിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചിരുന്നു. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്ശിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്, ഇപ്പോഴിതാ ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് മേജർ രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഹാകുംഭമേളയുടെ പേരില്‍ ഹിന്ദു വിശ്വാസികളുടെ മേല്‍ കുതിര കയറാന്‍ ജോണ്‍ ബ്രിട്ടാസ് വരേണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. മഹാകുംഭമേളയ്‌ക്ക് വിശ്വാസികള്‍ കുളിക്കുന്നത് ബ്രിട്ടാസിന്റെ തറവാട്ട് വക കുളത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെ മുമ്പും ഹിന്ദു വിഷ്വസങ്ങളെ വിമർശിച്ച് പലരും രംഗത്ത് വരുന്നത് കാണുന്നുണ്ട്. അതേസമയം നിങ്ങൾക്ക് മുസ്ലിം സഹോദരങ്ങളുടെ വിശ്വാസങ്ങളുടെ മേല്‍ കൈകടത്തി ഒരു വാക്ക് പറയാന്‍ ബ്രിട്ടാസിന് ധൈര്യമുണ്ടോ എന്നും മേജര്‍ രവി വെല്ലുവിളിക്കുന്നു. ഹിന്ദുവിശ്വാസത്തില്‍ അനാവശ്യമായി ബ്രിട്ടാസ് ചൊറിയാന്‍ നില്‍ക്കരുതെന്നും ഇക്കാര്യം വടക്കേയിന്ത്യയില്‍ പോയി പറയാന്‍ ബ്രിട്ടാസിന് ധൈര്യമുണ്ടോ എന്നും മേജര്‍ രവി ചോദിച്ചു.
അതുപോലെ തന്നെ ഈ വിഷയത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ബിജെപി നേതാവ് കൂടിയായ നടൻ കൃഷ്ണകുമാറും രംഗത്ത് വന്നിരുന്നു. ജോണ്‍ബ്രിട്ടാസ് ഹിന്ദുമതത്തിന്റെ പ്രധാന ആഘോഷമായ മഹാകുംഭമേളയെ വിമര്‍ശിച്ചത് മറ്റേതെങ്കിലും മതത്തെ ആയിരുന്നെങ്കില്‍ കേരളത്തില്‍ കേസെടുത്തേനെ എന്ന് നടന്‍ കൃഷ്ണകുമാര്‍. മതവിദ്വേഷം ഇളക്കുന്ന പ്രസ്താവനയാണ് ജോണ്‍ ബ്രിട്ടാസ് നടത്തിയതെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു. ഭാരതീയ സംസ്കാരത്തിനെതിരായാണ് അദ്ദേഹം പറഞ്ഞത്. ആസ്ത്രേല്യയില്‍ പോയി പണ്ട് മാതാ അമൃതാനന്ദമായിയ്‌ക്കെതിരെ ഇന്‍റര്‍വ്യൂ നടത്തി വിവാദമുണ്ടാക്കിയ ആളാണ് ജോണ്‍ ബ്രിട്ടാസ്.മതങ്ങള്‍ തമ്മില്‍ പ്രശ്നമില്ലാത്ത ഒരു നാടാണ് ഇന്ത്യ. എന്തായാലും ഇത്തരം പ്രസ്താവന അപലപനീയമാണ് എന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
Leave a Reply