മറ്റാരെക്കാളും അർഹനായ മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ കൊടുക്കാത്തതിന് പിന്നിലെ കാരണം ഇതാണ് ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജോൺ ബ്രിട്ടാസ് എംപി !

മലയാളികളുടെ അഭിമാനമാണ് നടൻ മമ്മൂട്ടി, തലമുറകളുടെ ആവേശം, തന്റെ അഭിനയ ജീവിതം അൻപത് വര്ഷം ആഘോഷിച്ച മമ്മൂട്ടി തന്റെ എഴുപതാമത് വയസിലും അഭിനയത്തോട് കാണിക്കുന്ന ആ അഭിനിവേശം തന്നെയാണ് അദ്ദേഹത്തിന്റെ പോരാട്ട വിജയം. അദ്ദേഹത്തിന് പല ബഹുമതികളും നൽകി രാജ്യം ആദരിച്ചിരുന്നു. ദേശീയ പുരസ്‌ക്കാരങ്ങളും സംസ്ഥാന പുരസ്‌ക്കാരങ്ങളും പത്മശ്രീയും വരെ കിട്ടി. എന്നാല്‍ ഇതുവരെയും മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തത് എന്ത് കൊണ്ടാണ് എന്നുളള ചോദ്യം ഉയർന്ന് വന്നിരിക്കുകയാണ്.

പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട് എങ്കിലും ഇതിന്റെ പിന്നിലെ ശക്തമായ ആ കാരണം പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രാജ്യസഭാംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ഔട്ട്‌ലുക്കിലെ ലേഖനത്തില്‍ എഴുതിയിരുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ, എന്തുകൊണ്ട് മമ്മൂട്ടിക്ക് പദ്മഭൂഷൺ നൽകുന്നില്ല എന്നുള്ളതിന് താൻ വിശ്വസിക്കുന്നത് അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയം മറച്ചു വെക്കുന്നില്ല എന്നാണ്. തന്റെ രാഷ്ട്രീയം വെളിപ്പെടുത്താൻ മടിയുള്ള ആളല്ല മമ്മൂട്ടി. തന്റെ നിലപട് അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു..  എന്നാൽ ഇപ്പോൾ  അത് തന്നെയാണ് പദ്മഭൂഷണിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്തുന്നത്. നൂറു ശതമാനവും അദ്ദേഹം ആ അവാർഡിന് അദ്ദേഹം അർഹനാണ്  എന്നും  ജോൺ ബ്രിട്ടാസ് പറയുന്നു.

അന്തർ ദേശിയ പുരസ്‌കാരങ്ങൾ വരെ നേടിയ ആളാണ് മമ്മൂട്ടി, രാജ്യം നേരത്തെ അദ്ദേഹത്തെ  പദ്മശ്രീ നൽകിയിരുന്നു. വിവിധ യൂണിവേഴ്സിറ്റികൾ ഓണററി ഡോക്ടരേറ് അവാർഡുകളും സമ്മാനിച്ചിട്ടുണ്ട്. നിരവധി തവണ ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി  ഒരു അന്യഭാഷാ ചിത്രത്തിന് ദേശീയ അവാർഡ് ലഭിക്കുന്ന ആദ്യ നടൻ കൂടിയാണ് മമ്മൂട്ടി.

എന്നാൽ ജോൺ ബ്രിട്ടാസിന്റെ ഈ അഭിപ്രായത്തെ അനുകൂലിച്ചും വിമർശിച്ചും പല പ്രമുഖർ അടക്കം രംഗത്ത് വന്നിരുന്നു. ബ്രിട്ടാസ് ലക്ഷ്യം വെച്ചത് ബിജെപിയെ ആണെന്ന വാദവുമുയര്‍ന്നിരുന്നു.  എന്നാല്‍, മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയത് വാജ്‌പേയി പ്രധാനമന്ത്രിയായപ്പോഴാണെന്നും ബിജെപി സര്‍ക്കാര്‍ മമ്മൂട്ടിയെ അവഗണിച്ചില്ലെന്നും വാദമുയര്‍ത്തി സംഘപരിവാര്‍ അനുകൂലികള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ രംഗത്ത് വന്നതും ശ്രദ്ധ നേടിയിരുന്നു.

കൂടാതെ ബ്രിട്ടാസ് പറഞ്ഞത് വളരെ ശെരിയാണ് എന്ന് പ്രസ്ഥാപിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ എന്‍.പി ഉല്ലേഖ് രംഗത്ത് വന്നിരുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ,  1998ല്‍ മമ്മൂട്ടിക്കു പദ്മ അവാര്‍ഡ് നല്‍കിയത് വാജപേയ് സര്‍ക്കാര്‍ ആയിരുന്നില്ല. വാജ്‌പെയോടുള്ള ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയട്ടെ അദ്ദേഹം അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള ഐ കെ ഗുജ്‌റാള്‍ സര്‍ക്കാരാണ് 1998ഇല്‍ മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയത്. ആ വര്‍ഷത്തെ റിപ്പബ്ലിക് ദിനം കഴിഞ്ഞു മാര്‍ച്ച്‌ 19ന് മാത്രമാണ് വാജ്‌പെയ് അധികാരത്തിൽ എത്തിയത് എന്നുമാണ്. രാഷ്ട്രീയവും അവാര്‍ഡും തമ്മില്‍ ബന്ധമുണ്ട് എന്നും അദ്ദേഹം പറയുന്നു.

അതോടൊപ്പം ബ്രിട്ടാസിന്റെ വാക്കുകളെ കളിയാക്കികൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്ന് ജോണ്‍ ബ്രിട്ടാസ്. അയ്യോ, അതെന്താ അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത് എന്നായിരുന്നു ആ പരിഹാസം കലർന്ന പ്രതികരണം. ഏതായാലും ചർച്ചകൾ ഇപ്പോഴും സജീവമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *