
അവന്റെ കണ്ണിൽ ഇന്ന് ആ തീഷ്ണത ഉള്ള നോട്ടമില്ല ! പകരം അകന്നുമാറി നില്‍ക്കേണ്ടി വന്നവന്റെ നിസ്സഹായത ! നമ്മളിൽ ആരെങ്കിലും വിചാരിച്ചാൽ ഒരുപക്ഷെ അവനെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും ! കുറിപ്പ് വൈറൽ !
മലയാള സിനിമയിൽ പുത്തൻ പുതിയ ദൃശ്യ വിരുന്ന് ഒരുക്കിയ ചിത്രമായിരുന്നു പുലിമുരുകൻ. മലയാള സിനിമയിൽ ആദ്യമായി നൂറു കോടി കളക്ഷൻ നേടിയ ചിത്രം കൂടിയാണ് പുലിമുരുകൻ. ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പം അവതരിപ്പിച്ച ആ കുഞ്ഞ് പുലിമുരുകൻ മലയാളികൾ ഒരിക്കലും മറക്കില്ല, അവന്റെ ഈ തീഷ്ണതയാർന്ന കണ്ണുകൾ ഇന്നും നമ്മുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു. ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമായിരുന്നു അജാസ് കൊല്ലം ആയിരുന്നു ആ കഥാപാത്രത്തിന് ജീവൻ പകർന്ന് നൽകിയത്.
ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അജാസിന്റെ പ്രായം വെറും 11 വയസ് മാത്രമായിരുന്നു. അന്ന് കൊല്ലം ആദിച്ചനല്ലൂരിലെ വിളച്ചിക്കാല സ്വദേശിയായ അജാസ് അന്ന് പള്ളിമണ്‍ സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അവൻ, പുലിമുരുകന് ശേഷം കമ്മാരസംഭവം, ഡാന്‍സ് ഡാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അജാസ് അഭിനയിച്ചെങ്കിലും പിന്നീട് താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അജാസിന്റെ സഹ മത്സരാർത്ഥികൾ പലരും മറ്റു വേദികളിലും, റിയാലിറ്റി ഷോകളിലും എത്തിയെങ്കിലും അജാസിനെ മാത്രം പിന്നെ എവിടെയും കണ്ടിരുന്നില്ല.
എന്നാൽ ഇപ്പോഴിതാ അജാസിനെ കുറിച്ച് വന്ന ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അജാസ് നിലവില്‍ കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ഥിയാണെന്ന് ആ കുറിപ്പിൽ പറയുന്നു. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവര്‍ക്കും പരിചിതം ആയിരിക്കും. ജൂനിയര്‍ പുലിമുരുകന്‍. എന്നാല്‍ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാന്‍സ്ഫര്‍ കിട്ടി പുതിയ സ്കൂളില്‍ ജോയിന്‍ ചെയ്യാന്‍ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല.

ഒരു തിളക്കവും ഇല്ലാത്ത തീര്‍ത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളില്‍ പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ത്ഥിയായി പുലിമുരുകന്‍ ഉണ്ടാവുമെന്ന് ഒരിയ്ക്കലും കരുതിയില്ല. താരജാഡകള്‍ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിയ്ക്കുന്ന കാഴ്ച വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല, അവന്റെ ഇപ്പോഴത്തെ ഒതുങ്ങി കൂടൽ അതിശയവും വേദനയും സമ്മാനിച്ചു. ഇന്നവന്റെ കണ്ണുകളില്‍ ‘പുലിയെ കൊല്ലണം’ എന്ന തീഷ്ണത ഇല്ല. പകരം അകന്നുമാറി നില്‍ക്കേണ്ടി വന്നവന്റെ നിസ്സഹായത ആണ്.
അവന് അങ്ങനെ ഗോഡ്ഫാദര്‍മാരില്ല, ഇപ്പോൾ വലിയ സ്വപ്‌നങ്ങൾ ഒന്നുമില്ല, സ്‌കൂൾ വിട്ടാൽ എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം എന്ന ഒരേ ഒരു ആഗ്രഹം മാത്രമേ അവനിൽ കാണാൻ കഴിഞ്ഞുള്ളു. അവനെ ഒന്ന് കാണാന്‍ വേണ്ടി കൊല്ലം രമ്യ തിയേറ്ററില്‍ അവന്റെ പുറകെ ഓടിയത് അന്നേരമൊക്കെ ഞാനോര്‍ത്തു. നൃത്തത്തിലും അഭിനയത്തിലും ഇത്രയും കഴിവുള്ള അവൻ സ്കൂള്‍ കലോത്സവങ്ങളില്‍ പോലും പങ്കെടുക്കാറില്ല. കാരണം ചോദിച്ചപ്പോള്‍ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി.
ഇപ്പോൾ ഇവിടെ ഈ കുറിപ്പ് ഇടാൻ കാരണം ഇത് ലോക മലയാളികളുടെ ഇടമല്ലേ. പുലിമുരുകന്‍ നമ്മുടെ മനസ്സില്‍ ഇടംപിടിച്ചവന്‍ അല്ലേ. അവന് ഗോഡ്ഫാദര്‍മാരില്ല. ഒരു സാധാരണ കുടുംബാംഗം. അവന്റെ ലോകം വിശാലമാകട്ടെ. നമ്മുടെ ഇടയില്‍ സിനിമാക്കാരും സിനിമാപ്രവര്‍ത്തകരും ധാരാളം ഉണ്ടാവുമല്ലോ. അവര്‍ ആരെങ്കിലും വിചാരിച്ചാല്‍ അവനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയില്ലേ. അവന്റെ ജീവിതം വർണ്ണങ്ങൾ നിറഞ്ഞതാകാൻ ചിലപ്പോൾ അവർക്ക് കഴിയും.. ഇത് ഏതെങ്കിലും ഒരു സിനിമാക്കാരുടെ ശ്രദ്ധയിൽ പെടട്ടെ… അവന്‍ പ്ലസ്ടു എക്സാം എഴുതാന്‍ പോവുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാകണം എന്നും ആ കുറിപ്പിൽ പറയുന്നു.
Leave a Reply