
കൊല്ലം സുധിക്ക് വീട് പണിയാനുള്ള അഞ്ച് സെന്റ് വസ്തുവിന് ഇന്നലെ അഡ്വാൻസ്സ് കൊടുത്തു ! ഞാൻ ഒറ്റക്കല്ല, നല്ല മനസുള്ള ഒരുപാട് പേര് കൂടെ ഉണ്ട് ! സജു നവോദയ പറയുന്നു !
മലയാളികൾ ഏറെ വേദനയോടെ കേട്ടൊരു വാർത്തയാണ് കൊല്ലം സുധിയുടെ വിയോഗം. ഇന്നും അത് ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും. അദ്ദേഹത്തിന്റ വിയോഗ ശേഷമാണ് ആ മനുഷ്യൻ അനുഭവിച്ചുകൊണ്ടിരുന്ന കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും കഥ പുറം ലോകം അറിയുന്നത്. വ്യക്തി ജീവിതത്തിൽ ഇത്രയും കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരുന്ന സമയത്തും സുധി വേദികളായ വേദികൾ മുഴുവനും എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടിരുന്നു.
ഒരുപക്ഷെ കലാഭവൻ മണിയുടെ വേര്പാടിന് ശേഷം മലയാളികൾ ഇത്ര അധികം വേദനിച്ച മറ്റൊരു വിടവാങ്ങലായിരുന്നു സുദിയുടേത്. വാടക വീടുകൾ തോറും ഭാര്യയെയും മക്കളെയും കൊണ്ട് ജീവിച്ചിരുന്ന സുധിക്ക് സ്വന്തമായൊരു വീട് എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിപ്പിച്ചാണ് അദ്ദേഹം പോയത്. ഇപ്പോഴിതാ സഹപ്രവർത്തകർ ഒന്നടങ്കം സുദിക്ക് ഒരു വീട് വെക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ അതിന്റെ സന്തോഷ വാർത്ത പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ വന്ന കുറിപ്പ് ഇങ്ങനെ…
കൊല്ലം സുധിയുടെ വീട് വെക്കാനുള്ള അഞ്ച് സെന്റ് സ്ഥലത്തിനു ഇന്നലെ അഡ്വാൻസ്സ് കൊടുത്തു സാജു നവോദയ (പാഷാണം ഷാജി) അലക്സ് എന്നിവരുമൊത്ത് സുധിയുടെ വീട്ടിലും പോയിരുന്നു. ഇത് ഞാൻ ഒറ്റക്കായ് പണിത് കൊടുക്കുന്ന വീടൊന്നും അല്ല, ഞാൻ മുന്നിൽ നിന്ന് നയിക്കുന്നു കൂടെ ഞാനും എന്റെ ഒരു സാമ്പത്തിക സഹായം ഇതിലേക്ക് ചെയ്യുന്നു. ഈ സ്ഥലം വാങ്ങാൻ കെ എസ് പ്രസാദ്, ടിനി ടൊം അവരുടെ സുഹ്യത്തുക്കൾ, ഫ്ലവേഴ്സ്സ് ചാനൽ എന്നിവരാണു സഹകരിക്കുന്നത്. വീട് നിർമ്മാണം പൂർണ്ണമായും നമ്മുടെ ഗ്രൂപ്പാണു ചെയ്യുന്നത്, ഇന്ന് കാലത്ത് സാജു നവോദയ വിളിച്ച് അദ്ദേത്തിന്റെ സുഹ്യത്ത് ഈ വീടിനു വേണ്ട ഫ്ലോറിഗ് സാധനങ്ങൾ തരാം എന്ന് പറഞ്ഞിട്ടുണ്ട് ഇത് പോലെ നിങ്ങളുടെയും സപ്പോർട്ട് വേണം.

സാജു നവോദക്കും സഹപ്രവർത്തക്കും കൗയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ. രണ്ടു മക്കളാണ് സുധിക്ക്, മൂത്ത മകൻ കിച്ചു ഇളയ മകൻ റിതുൽ നാല് വയസാണ് പ്രായം. സുദിയെ കുറിച്ച് ഭാര്യ രേണുവിന്റെ വാക്കുകൾ ഇങ്ങനെ, ഇളയ മകൻ റിതുല്‍ എപ്പോഴും അച്ഛന്‍ എപ്പോഴാണ് വരുന്നതെന്ന് ചോദിക്കും. അവര്‍ തമ്മില്‍ ഭയങ്കര കൂട്ടാണ്. വാവൂട്ടാ എനിക്കെന്റെ കുഞ്ഞിനെ കാണണമെന്നായിരുന്നു മരിക്കുന്ന അന്ന് വൈകിട്ട് വിളിച്ചപ്പോള്‍ പറഞ്ഞത്. വിളിക്കുമ്പോഴെല്ലാം എനിക്ക് കുഞ്ഞില്ലാതെ പറ്റില്ലെന്ന് പറഞ്ഞ് കരയാറുണ്ട്. കുഞ്ഞിനെ വഴക്ക് പറയല്ലേ, അടിക്കരുത് എന്നുമൊക്കെ പറഞ്ഞിരുന്നു. എന്ത് കുസൃതി കാണിച്ചാലും സുധിച്ചേട്ടന്‍ അവനെ വഴക്ക് പറയത്തില്ല.
ജീവിതത്തിൽ ഒരുപാട് കഷ്ടപ്പടുകൾ അനുഭവിച്ച മനുഷ്യനാണ്, ഒരുപാട് കടങ്ങളൊക്കെയുണ്ടായിരുന്നു. അതൊക്കെ തീര്‍ത്ത് രക്ഷപ്പെട്ട് വരുന്നതേയുണ്ടായിരുന്നുള്ളൂ. കടങ്ങള്‍ തീര്‍ത്തപ്പോള്‍ ഇനി രക്ഷപ്പെടാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു എന്നോട്. ഏട്ടനൊരു സന്തോഷം ഇല്ലാതെ ജീവിച്ചങ്ങ് പോയി. എന്ത് കിട്ടിയാലും ചേട്ടന് തുല്യമാവില്ല. ആരെന്ത് തന്നാലും അതിന് പകരമാവില്ല എന്നും രേണു പറയുന്നു..
Leave a Reply