വിവേക് സാര്‍ നല്ലൊരു മനുഷ്യനായിരുന്നു ! മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്നുകൂടി നോക്കുന്ന ആളായിരുന്നു ! പക്ഷെ വടിവേലു സാർ അങ്ങനെയല്ല ! നടന്‍ കൊട്ടാച്ചി പറയുന്നു !

വളരെ വര്ഷങ്ങളായി തമിഴ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന നടനാണ് കൊട്ടാച്ചി. ഇപ്പോഴിതാ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ തങ്ങളെ പോലെ ഉള്ള ചെറിയ കോമഡി താരങ്ങൾ സിനിമയിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അതുപോലെ അന്തരിച്ച നടൻ വിവേകിനെയും നടൻ വടിവേലുവിനെയും താരതമ്യപ്പെടുത്തികൊണ്ട് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വടിവേലുവിന് വേണ്ടി കയ്യടിക്കുന്നവരെ മാത്രമേ അദ്ദേഹം കൂടെ നിര്‍ത്താറുള്ളുവെന്നും, കൂടെ നില്‍ക്കുന്നവരെയല്ലാതെ മറ്റ് നടന്‍മാര്‍ക്കൊന്നും വടിവേലു അവസരം നല്‍കാറില്ല എന്നാണ് കൊട്ടാച്ചി പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഞങ്ങളെ പോലെ വർഷങ്ങളായി ചെറിയ വേഷങ്ങൾ ചെയ്യുന്ന താരങ്ങൾ അങ്ങനെ തന്നെ തുടരുന്നത് ഞങ്ങൾ മുന്നോട്ട് വരാൻ ചിലർ അനുവദിക്കാത്തത് കൊണ്ടാണ്. വലിയ രീതിയിലുള്ള അവഗണയാണ് ഇപ്പോഴും ഞങ്ങൾ നേരിടുന്നത്. വടിവേലുവിന് ഒരു ടീമുണ്ട്. അതില്‍ ആരൊക്കെ കയ്യടിക്കുവോ അവരെയൊക്കെ ഒപ്പം നിര്‍ത്തും. ഫ്രണ്ട്സ് എന്ന സിനിമയിലേക്ക് സിദ്ദിഖ് സാര്‍ വിളിച്ചതു കൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ പറ്റിയത്. വടിവേലു സാറാണെങ്കില്‍ എന്നെ വിളിക്കുമായിരുന്നോ? അദ്ദേഹം എന്നെ വിളിക്കില്ല.

വടിവേലുവിനെക്കാളും നന്നായി നമ്മൾ ഒരു രംഗത്തിൽ അഭിനയിച്ചെന്ന് അപ്പോൾ അദ്ദേഹം റീടേക്ക് പറയും,  റീടേക്ക് എടുക്കുമ്പോള്‍ നമ്മള്‍ ചെയ്തത് അതില്‍ പൊയ്പ്പോവും. വിവേക് സാറിന്റെ ഗ്രൂപ്പിലുള്ള ആര്‍ക്കും വടിവേലു സാര്‍ വിളിച്ച് റോള്‍ കൊടുക്കാറില്ല. എന്നാല്‍ വടിവേലു സാറിന്റെ ഗ്രൂപ്പിലെ ആളുകള്‍ക്ക് വിവേക് സാര്‍ റോള്‍ കൊടുത്തിട്ടുണ്ട്.

വിവേക് സാര്‍ നല്ലൊരു മനുഷ്യനായിരുന്നു, അതുപോലെ അദ്ദേഹം അസാധ്യ നടനുമാണ്. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്നുകൂടി നോക്കുന്ന ആളാണ് അദ്ദേഹം. വടിവേലു സാര്‍ അങ്ങനെയൊന്നും ചിന്തിക്കുന്ന ആളല്ല. എന്നെക്കൊണ്ട് ഒരു ഗുണം മറ്റൊരാള്‍ക്ക് കിട്ടട്ടെ എന്ന് വിചാരിക്കില്ല. വിവേക് സാര്‍ അങ്ങനെ ചിന്തിക്കും. വിവേക് സാറിനെ എനിക്ക് മറക്കാനാവില്ല. ഒരുപാട് കുട്ടികള്‍ക്ക് പഠിക്കാനുള്ള ഫീസ് അദ്ദേഹമാണ് അടച്ചിരുന്നത്. ആരും അറിയാതെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് എന്തൊക്കെ കഷ്ടപ്പാടുകള്‍ ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കില്ല, ഞങ്ങളെൻ ഒക്കെ സഹായിക്കാനും അദ്ദേഹത്തിന് നല്ല  മനസായിരുന്നു എന്നാണ് കൊട്ടാച്ചി പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *