ഞങ്ങളുടെ വീട്ടിലേക്ക് ആ പുതിയ അതിഥി എത്തുന്നു ! സന്തോഷ വാർത്ത പങ്കു വെച്ച് താര കുടുംബം ! ആശംസകളുമായി ആരാധകർ !
ഇന്ന് മലയാള സിനിമ രംഗത്ത് വളരെ പ്രശസ്തരായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഇവരുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്, മക്കൾ നാലുപേരും ഇന്ന് നിരവധി ആരാധകരുള്ള താര റാണിമാരാണ്. മൂത്ത മകൾ അഹാന കൃഷ്ണ ഇന്ന് യുവ നായികമാരിൽ ഒരാളാണ്, മൂന്നാമത്തെ മകൾ ഇഷാനിയും അഭിനയ രംഗത്ത് എത്തിയിരുന്നു. മറ്റു രണ്ടു മകളും സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരങ്ങളാണ്.
അത്തരത്തിൽ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെ ആഘോഷം ആരാധകാർക്ക് ഏറ്റെടുത്തിരുന്നു, ഇളയ മകൾ ഹൻസു എന്ന് വിളിക്കുന്ന ഹാൻസിലയുടെ ജനംദിനമായിരുന്നു. അനുജത്തിക്ക് ആശംസകളുമായി ചേച്ചിമാർ എത്തിയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ ഹന്‍സു, നീയാണെന്റെ ഹൃദയമിടിപ്പ്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് നിന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാം. നീയെന്റെ സന്തോഷമാണ്, എന്റെ പാവക്കുട്ടിയാണ്, എന്റെ, എന്റെ എല്ലാമെല്ലാമാണ് എന്നൊക്കെയാണ് ചേച്ചിമാരുടെ ആശംസ വാക്കുകൾ..
എന്നാൽ അതിലുപരി ഇപ്പോൾ ഇവരുടെ വീട്ടിൽ എത്തിയ പുതിയ ഒരു വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ദിയ കൃഷ്ണയാണ് ആ പുതിയ അതിഥിയെ ഏവർക്കും പരിചയപെടുത്തിയിരിക്കുന്നത്. ദിയയുടെ യുട്യൂബ് ചാനൽ വഴിയാണ് ഈ പുതിയ വാർത്ത പങ്കുവെച്ചിരിക്കുന്നത്, ഇതിനുമുമ്പ് വീട്ടിൽ രണ്ടു വാഹനങ്ങൾ ഉണ്ടായിരുന്നു എന്നും മൂന്നാമതായി പുതിയ ആൾ വരും എന്ന് പറഞ്ഞുകൊണ്ടാണ് ദിയ പറഞ്ഞ് തുടങ്ങുന്നത്, കൃഷ്ണകുമാർ ഇപ്പോൾ പുതിയ ഒരു കാർ വാങ്ങിരിക്കുകയാണ്, കിയ സെൽറ്റോസ് ആണ് താര കുടുംബം പുതിയതായി വാങ്ങിയിരിക്കുന്ന വാഹനം. താര പുത്രിയുടെ വീഡിയോ ഇതിനോടകം വളരെ ശ്രദ്ധ നേടിയിരുന്നു. ആശംസകൾ അറിയിച്ച് രംഗത്ത് എത്തുന്നവരും ഉണ്ട്..
ഇവരുടെ കുടുംബത്തിൽ എല്ലാവർക്കും സ്വാന്തഃമായി യുട്യൂബ് ചാനൽ ഉണ്ട്, അവരവരുടെ വിശേഷങ്ങളും വീട്ടിലെ പുതിയ വാർത്തകളും എല്ലാം ഇവർ പങ്കുവെക്കാറുണ്ട്, കൃഷ്ണ കുമാർ ഇന്നൊരു പൊതുപ്രവർത്തകൻ കൂടിയാണ്, തന്റെ മക്കളുടെ വരുമാനത്തെ കുറിച്ച് പറഞ്ഞ് കൃഷ്ണകുമാർ രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ മക്കളുടെ വിവാഹ കാര്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു..
എന്റെ മക്കൾ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം, അതുമാത്രവുമല്ല മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷംമതി വിവാഹം, അല്ലെങ്കിൽ പ്രൊഫെഷണൽ ലൈഫും പേഴ്സണൽ ലൈഫും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു…
Leave a Reply