“ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ” ! ഇതാണ് ഞാൻ പറഞ്ഞത് കേരളം രക്ഷപെടണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം ! പരിഹസിച്ച് കൃഷ്ണകുമാർ !

നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ ഇന്ന് രാഷ്ട്രീയ രംഗത്ത് വളരെ സജീവ പ്രവർത്തകനാണ്, പൊതു കാര്യങ്ങളിൽ എല്ലാം തന്റെ അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന കൃഷ്ണ കുമാറിന്റെ ഓരോ വാക്കുകളും വളരെ പെട്ടെന്ന് തന്നെ വളരെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരങ്ങളുമായി രം​ഗത്തെത്തുന്നത്. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ തട്ടിപ്പാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. ജയിലർ‌ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെടുത്തി ആണ് കൃഷ്ണകുമാറിന്റെ ട്രോൾ.

അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ.. “ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ”, എന്നാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണ കുമാർ കുറിച്ചത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി രം​ഗത്തെത്തുന്നത്. കട ബാധ്യത താങ്ങാനാവാതെ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അദാനി എന്ന ഗുജറാത്തി ദാരിദ്ര വ്യവസായി ഏത് ക്ലബ്ബിൽ ആണ്. ചായക്കടക്കാരൻ സതീർത്യൻ കക്ഷത്തിൽ ഒരുപിടി അവളുമായി ചെന്നതുകൊണ്ട് ആത്മഹത്യ ഒഴിവായി എന്നാ കേട്ടത്. കേന്ദ്രം കുറെ പ്രതിമകൾക്ക് ഒഴിക്കുന്ന കോടികൾ നാം ഏതിൽ ഉൾപ്പെടുത്തണം സങ്കിയേ… എന്ന് തുടങ്ങി നിരവധി കമന്റുകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്..

അതുപോലെ തന്നെ കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇവിടെ മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികം വൈകാതെ കേരളത്തെ കാവി പുതപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. “എനിക്ക് മനസിലാവുന്നതേ ഇല്ല താങ്കള്‍ എന്തിനാണ് കേരളത്തില്‍ രക്ഷപെടാത്ത ഒരു പാര്‍ട്ടിക്കു വേണ്ടി ഇങ്ങനെ കഷ്ടപെടുന്നതന്ന്” എന്നായിരുന്നു യദു കൃഷ്ണ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും എത്തിയ കമന്റിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ, , ലാ,ഭേച്ഛയില്ലാതെ കര്‍മം ചെയ്യുക. 2. 80 തുകളില്‍ പാര്‍ലമെന്റില്‍ 2 സീറ്റുണ്ടായിരുന്ന ബിജെപി ഇന്ന് 300 റിലധികം സീറ്റോടെ രണ്ടാം തവണയും ഭരിക്കുന്നു.. 30 തും 40 തും വര്‍ഷങ്ങള്‍ക്കു മുമ്പ് അനി,യന്‍ പറഞ്ഞ പോലത്തെ അഭിപ്രായങ്ങള്‍ കേട്ടിട്ടും ചങ്കുറപ്പോടെ എല്ലാം നഷ്ടപ്പെടുത്തി പ്രവര്‍ത്തിച്ച നമ്മുടെ സംഘ സഹോദരങ്ങളുടെ ചിട്ടയായ പ്രവര്‍ത്തന ഫലമാണിന്നു കാണുന്ന സൗഭാഗ്യങ്ങള്‍. 3. ത്രിപുര.. 4. സ്മൃതി ഇറാനി.. നീട്ടി എഴുതി ബോറടിപ്പിക്കുന്നില്ല.. കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്.’ എന്നായിരുന്നു താരത്തിന്റെ മറുപടി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *