
കാണുന്ന ആളുകളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണിത് ! ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ…! കൃഷ്ണകുമാറിന്റെ പോസ്റ്റിന് വിമർശനം !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം സംസാര വിഷയം സുരേഷ് ഗോപി തന്നെയാണ്. മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കുറ്റത്തിന് അദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. സിനിമ രംഗത്തുള്ളവർ എല്ലാം സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ച നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറിന് എതിരെ വലിയ വിമർശനം ഉയരുകയാണ്.
തന്റെ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ച പോസ്റ്ററിലെ വാചകം, ‘തെറ്റ് പറയാന്‍ പറ്റില്ല, ‘ഒരു അച്ഛന്റെ വാത്സല്യം തിരിച്ചറിയണം എങ്കിൽ നല്ല തന്തക്ക് പിറക്കണം’ എന്നായിരുന്നു. ആരുടേയും പേരെടുത്ത് കൃഷ്ണകുമാർ ഒന്നും പറഞ്ഞിരുന്നില്ല, അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് പിന്തുണ നല്കിയതാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്കുള്ള പിന്തുണയാണെങ്കില്‍ മോശമായിപ്പോയി എന്ന കമന്റുകളുമുണ്ട്. സാധാരണക്കാരായ അച്ഛന്മാര് ഇങ്ങനെ പൊതു ഇടങ്ങളിലും, ബസ്സിലും ട്രെയിനിലും മറ്റും ദേഹത്തു തൊട്ടും തലോടിയും പിതൃവാത്സല്യം കാണിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ നിങ്ങളില്‍ എത്ര പേര് അതിന് അനുവദിച്ചു കൊടുക്കുമെന്നും കമന്റുണ്ട്.

അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ഇപ്പോൾ വലിയ വിവാദമായി മാറുകയാണ്. അദ്ദേഹത്തിന്റെ പെണ്മക്കളെ കുറിച്ച് കൂടി പറഞ്ഞുകൊണ്ടാണ് പലരും കമന്റ് ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയില്ലെന്നും വാത്സല്യമാണ് പ്രകടിപ്പിച്ചതെന്നുമുള്ള സുരേഷ് ഗോപിയുടെ വിശദീകരണത്തിന് ശേഷമാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, പി എസ് ശ്രീധരന് പിള്ള ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. വാത്സല്യത്തോടെയാണ് സുരേഷ് ഗോപി പെരുമാറിയതെന്നും അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിപ്പിക്കണമെന്നുമാണ് ബിജെപി നേതാക്കളുടെ നിലപാട്.
ഏതായാലും സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും അതിൽ താൻ തൃപ്തയല്ല എന്ന കാരണത്താൽ മാധ്യമ പ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ്. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോ,ലീ,സാണ് കേ,സെ,ടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാത്ത ഐ പി സി 354 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രണ്ടരവര്‍ഷം വരെ ,ത,ട,വോ പിഴയോ അല്ലങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനും കേ,സെ,ടുത്തിട്ടുണ്ട്.
Leave a Reply