
അരവിന്ദ് സ്വാമി എന്റെ മകനാണ്, അവൻ ജനിച്ചയുടൻ ഞാൻ ദത്ത് കൊടുത്തു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ ഡൽഹി കുമാർ !
ഒരു സമയത്ത് യുവാക്കളുടെ ഹരമായിരുന്ന നടന്നായിരുന്നു അരവിന്ദ് സ്വാമി. അദ്ദേഹത്തിന്റെ റോജ എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് എക്കാലവും ആരാധകർ അദ്ദേഹത്തെ ഓർത്തിരിക്കാൻ. കരിയറിൽ വളരെ മികച്ച അവസരങ്ങൾ കിട്ടി ബിഗ് സ്റ്റാർ ആകുമെന്ന് സിനിമ ലോകം വിധി എഴുതിയ അസമയത്ത അരവിന്ദ് സ്വാമി സിനിമ ലോകം തന്നെ ഉപേക്ഷിച്ച് പോകുന്നത്. അദ്ദേഹത്തിന് ബോളിവുഡിൽ നിന്നും നടന് അവസരങ്ങൾ വന്നു. എന്നാൽ 2000 ത്തോടെ അദ്ദേഹം പൂർണ്ണമായും അഭിനയ രംഗം വിട്ടു. ശേഷം തന്റെ ബിസിനസിലേക്ക് ശ്രദ്ധ തിരിച്ച അരവിന്ദ് സ്വാമി ലൈം ലൈറ്റിൽ നിന്നും മാറി നിന്നു. പിന്നീട് 2013 ലാണ് കടൽ എന്ന സിനിമയിലൂടെ നടൻ തിരിച്ചെത്തുന്നത്. 2015 ൽ തനി ഒരുവൻ എന്ന സിനിമയിൽ ചെയ്ത വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അരവിന്ദ് സ്വാമിക്ക് നഷ്ടപ്പെട്ട താരമൂല്യം തിരികെ ലഭിച്ചു.
അരവിന്ദ് സ്വാമി ഒരു പ്രമുഖ വ്യവസായി കൂടിയാണ്, കോടികൾ ആസ്തിയുള്ള അദ്ദേഹത്തെ തേടി സിനിമയിൽ അവസരം എത്തുകയായിരുന്നു. വ്യവസായിയായി വിഡി സ്വാമിയുടെ മകൻ. എന്നാൽ മകനെ സാധാരണക്കാരനെ പോലെയാണ് അദ്ദേഹം വളർത്തിയത്. ഡോക്ടറാകണമെന്നായിരുന്നു അരവിന്ദ് സ്വാമിയുടെ ആഗ്രഹം. ഇടയ്ക്ക് മോഡലിംഗ് ചെയ്തതോടെയാണ് സിനിമാ രംഗത്തേക്ക് അപ്രതീക്ഷിതമായി കടന്ന് വരികയായിരുന്നു.

ഇപ്പോഴിതാ അരവിധ് സ്വാമി തന്റെ മകനാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നടൻ ഡൽഹി കുമാർ. സിനിമ സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ കുമാറിന്റെ ഈ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം. അരവിന്ദ് സ്വാമി തന്റെ മകനാണെന്നും ജനിച്ചയുടൻ ദത്ത് കൊടുത്തതാണെന്നുമാണ് ഡൽഹി കുമാറിന്റെ വെളിപ്പെടുത്തൽ. തന്റെ ,മകൻ ജനിച്ച ഉടനെ എന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്ത് എടുത്തു. പിന്നീട് ആ കുടുംബവുമായി അരവിന്ദ് സ്വാമി കൂടുതല്‍ അറ്റാച്ച് ആയി.
ശേഷം അവൻ എന്തെങ്കിലും ഫങ്ഷന്‍ കുടുംബത്തില്‍ നടക്കുമ്പോള്‍ മാത്രമാണ് കുടുംബത്തിലേക്ക് വരുന്നത്.’ വന്ന ഉടനെ അവന്‍ പോകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു അച്ഛൻ മകൻ എന്ന ബന്ധം നിലനിര്‍ത്താനും കഴിഞ്ഞില്ല. അരവിന്ദ് സ്വാമിയ്‌ക്കൊപ്പം ഇനിയൊരു സിനിമ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടോയെന്ന് ചോദിച്ചാൽ ഒരിക്കലുമില്ല എന്നായിരിക്കും തന്റെ മറുപടി എന്നും അദ്ദേഹം പറയുന്നു.
മെട്ടിഒലി എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഡല്‍ഹി കുമാര്‍. ധും ധും ധും, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്‌സ്, വീരാപ്പ്, എന്തിരന്‍, സിങ്കം തുടങ്ങിയ ഹിറ്റ് സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനാണ് ഡൽഹി കുമാർ.
Leave a Reply