
‘പ്രണയം ഒഴികെ ആ സിനിമയിൽ പറഞ്ഞത് എന്റെ ജീവിതമാണ്’ ! കുഞ്ചാക്കോ ബോബൻ പറയുന്നു !!
1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി മലയാളി മനസ്സിൽ ചേക്കേറിയ താരമാണ് ചാക്കോച്ചൻ എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ചാക്കോ ബോബൻ. തുടക്കത്തിലേ ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ വീണുപോയതുകൊണ്ട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തിന് കുറവായിരുന്നു… തുടർച്ചായി സിനിമയിൽ നിരവധി പരാചയങ്ങളും നേരിടേണ്ടിവന്ന താരം ഇപ്പോൾ ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുയാണ്…..
അടുപ്പിച്ചുണ്ടായ പരാചയങ്ങൾ കാരണം ഒരു ഡിപ്രെഷനിലേക്ക് വീണുപോകുന്ന സാഹചര്യത്തിലാണ് തനിക്ക് അഞ്ചാം പാതിര എന്ന ചിത്രം പുതു ജീവൻ നൽകിയതെന്നും താരം പറയുന്നു.. അതുമാത്രവുമല്ല താൻ ചെയ്ത സിനിമകളിൽ ഒരു സിനിമ അതിൽ പ്രണയം ഒഴികെ ബാക്കി കാണിച്ചതെല്ലാം തന്റെ ജീവിതമാണെന്നും തുറന്ന് പറയുകയാണ് ചാക്കോച്ചൻ…
ലോഹിതദാസ് സംവിധാനം ചെയ്ത മീരാജാസ്മിൻ നായികയായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം കസ്തൂരിമാനാണ് ആ ചിത്രം.. കാരണം താൻ ഒരു സിനിമ പാരമ്പര്യമുള്ള തറവാട്ടിലാണ് ജനിച്ചത്. ഉദയയുടെ സിനിമാ പാരമ്പര്യം ഉണ്ടായിരുന്ന താരത്തിന് സിനിമയുടെ ലാഭ നഷ്ട കണക്കുകൾ ഒരു നിർമ്മാതാവിനെ പോലെ അളന്ന് മുറിച്ചു അറിയാമായിരുന്നു. ഒരു തുടക്കക്കാരൻ എന്നതിലുപരി വളരെ മികച്ച പ്രകടനമാണ് ആ ചിത്രത്തിൽ താരം കാഴ്ചവച്ചിരുന്നത്…

കുട്ടിക്കാലം മുതൽ ഞാൻ കണ്ടതും കേട്ടതും അറിഞ്ഞതും സിനിമ തന്നെയായിരുന്നു, യെങ്കിലും ഒരിക്കലും സിനിമയിൽ വരണമെന്നോ, നടനാകണമെന്നോ തോന്നിയിരുന്നില്ല കാരണം ഉദയ എന്ന ബാനറിന്റെ സാമ്പത്തിക തകർച്ചയായിരുന്നു അതിനുകാരണം, തകർച്ചയിൽ കുടുംബം ഒരുപാട് വേദനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. കസ്തൂരിമാൻ ചിത്രം ചെയ്തപ്പോൾ അതിലെ നായക കഥാപാത്രം ഞാൻ തന്നെയാണ്, അത് എന്റെ ജീവിതമാണ് എന്ന് തോന്നിപ്പിച്ചിരുന്നു..
നായകനെപോലെ കൗമാരകാലം ഒരുപാട് ബുദ്ധിമുട്ടുകൾ ഞാനും സഹിച്ചിരുന്നു, അതിലെ സാജൻ ജോസഫ് ആലുക്കയെ പോലെ വീട്ടിൽ സാമ്ബത്തിക പ്രതിസന്ധിയുടെ ചുറ്റുപാടിൽ നിന്ന് വളർന്നു വന്ന ഒരു ചെറുപ്പക്കാരനായിരുന്നു ഒരു സമയത്ത് താനെന്നും ചാക്കോച്ചൻ തുറന്ന് പറയുന്നു… കൂടാതെ കസ്തൂരിമാനിലെ ആ ഇമോഷണൽ സീനൊക്കെ എനിക്ക് അത്രയ്ക്ക് ഉൾക്കൊണ്ട് ഭംഗിയായി ചെയ്യാനായതും അതുകൊണ്ട് മാത്രമാണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു…
ചാക്കോച്ചനെ പോലെതെന്നേ നമുക്ക് വളരെ പ്രിയപെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും, നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ഒരു കുഞ്ഞ് ജനിച്ചത്, ആ സന്തോഷം അദ്ദേഹത്തെ അറിയുന്ന എല്ലാ മലയാളികൾക്കും ഒരു സന്തോഷവാർത്ത ആയിരുന്നു. ഇസഹാക്ക് എന്നാണ് മകന്റെ പേര്, കഴിഞ്ഞ ദിവസം അവന്റെ രണ്ടാമത്തെ ജന്മദിനമായിരുന്നു..
കുഞ്ഞ് താരത്തിന് ആശംസകളുമായി നിരവധി പേർ എത്തിയിരുന്നു.. ചാക്കോച്ചന്റെ ഇപ്പോൾ അവസമായി പുറത്തിറങ്ങിയ ‘നായാട്ട്’ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുന്നു.. കൂടാതെ ആദ്യമായി തമിഴിൽ തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് താരമിപ്പോൾ, അരവിന്ദ് സ്വാമി ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നത് ചാക്കോച്ചനാണ്…
Leave a Reply