സുകുമാരൻ പണം ഉണ്ടാക്കണം എന്ന വലിയ ആഗ്രഹമുള്ള ആളായിരുന്നു ! പക്ഷെ സോമൻ അങ്ങനെ ആയിരുന്നില്ല ! കുഞ്ചൻ പറയുന്നു !
മലയാള സിനിമ ലോകത്തെ രണ്ട് പ്രശസ്ത നടന്മാരാണ് സുകുമാരനും സോമനും, ഇരുവരും ഒരേ കാലഘട്ടത്തിൽ അഭിനയിച്ച രണ്ട് മുൻ നിര അഭിനേതാക്കൾ. ഇരുവരും ഒരുമിച്ചും ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു, ഒരു മികച്ച കൂട്ട് കെട്ടായിരുന്നു, മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ ഉദയം വരെ സൂപ്പര്‍ താരങ്ങളായി നിലകൊണ്ടവരാണ് ഇരുവരും. നിരവധി ഹിറ്റ് സിനിമകളില്‍ നായക വേഷം അഭിനയിച്ച ഇവര്‍ ഒരുകാലത്തെ മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളായിരുന്നു. സോമന്റെയും സുകുമാരന്റെയും അടുത്ത സുഹൃത്തായ നടന്‍ കുഞ്ചന്‍ ഇവര്‍ തമ്മിലുള്ള സ്വഭാവത്തിലെ വ്യത്യാസത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു, ഒപ്പം സോമന്റെ അവസാന നാളുകളെ കുറിച്ചും കുഞ്ചൻ പറഞ്ഞിരിന്നു.
കുഞ്ചന്റെ വാക്കുകൾ ഇങ്ങനെ, സുകുമാരൻ പണം സമ്പാദിക്കണമെന്ന ചിന്തയുള്ള മനുഷ്യനായിരുന്നു. ചെയ്യുന്ന ജോലിയുടെ ക്യാഷ് വളരെ കൃത്യമായി വാങ്ങിയിരുന്നു, ആ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെതിരുനില്ല. ഒരു പൈസ വെറുതെ കളയില്ല. പക്ഷെ സോമേട്ടന്‍ നേരെ തിരിച്ചായിരുന്നു. ചെയ്യുന്ന സിനിമകളുടെ പ്രതിഫലം ഒന്നും കൃത്യമായി വാങ്ങില്ല. തരുന്നെങ്കിൽ വാങ്ങിക്കും, പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തെ കുറച്ചു കൂടി സംരക്ഷിച്ചിരുന്നുവെങ്കില്‍ കുറച്ചു നാള്‍കൂടി ജീവിക്കേണ്ട വ്യക്തിയായിരുന്നു. അവസാന നിമിഷം വെന്റിലെറ്ററില്‍ കിടന്നു എന്നെയാണ് അദ്ദേഹം വിളിക്കുന്നത്, ‘കുഞ്ചൂസേ’ എന്ന ആ വിളി ഇപ്പോഴും എന്റെ കാതിലുണ്ട്.
അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചും കുഞ്ചൻ പറഞ്ഞിരുന്നു. ‘ലേലം’ എന്ന സിനിമയില്‍ ഞാനും സോമേട്ടനോടൊപ്പം അഭിനയിച്ചിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗുകൾ എല്ലാം അന്ന് സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ അതിന്റെ ചിത്രീകരണ സമയത്ത് തന്നെ സോമേട്ടന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നു, പിന്നീട് അദ്ദേഹത്തിന് സോറിയാസ് എന്ന അസുഖം പിടിപെട്ടു. ആ രോഗം പിടിപെട്ടതുകൊണ്ടുതന്നെ സോമേട്ടന്റെ രൂപമൊക്കെ മാറി. അദ്ദേഹത്തിന്റെ മകള്‍ സിന്ധു അന്ന് ഭര്‍ത്താവ് ഹരീഷിനൊപ്പം ജമ്മുവിലാണ് താമസം. അവസാന നാളുകളിൽ അദ്ദേഹം തന്റെ പേരക്കുട്ടിയെ കാണണമെന്ന് വാശി പിടിച്ചു. അങ്ങനെ അവർ കുടുംബ സമേതം ജമ്മുവിലേക്ക് പോയി. ട്രെയിനിലാണ് പോയത് പക്ഷെ അവിടെ വച്ച് തീരെ വയ്യാതെയായി. ഉടനെ തിരികെ പോരുകയായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടങ്ങിയിരുന്നു. പെട്ടന്ന് ഡല്‍ഹിയില്‍ നിന്നും ഫ്‌ളൈറ്റിലാണ് നാട്ടിലെത്തിച്ചത്. പിന്നീട് നവംബറില്‍ അദ്ദേഹത്തെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
അദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞ് ഞങ്ങൾ എല്ലാവരും അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. ആ സമയത്ത് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങൾ അവിടെ തന്നെ നിന്നു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് കണ്ണ് തുറക്കും അടഞ്ഞു പോകും. ഒരു വല്ലാത്ത മാനസികാവസ്ഥ ആയിരുന്ന അപ്പോൾ ഏല്ലാവർക്കും. അദ്ദേഹം ഇടയ്ക്ക് തന്നെ കണ്ടു ‘കുഞ്ചൂസ്’ എന്ന് എന്നെ വിളിച്ചു. അത് ഒരിക്കലൂം മറക്കാൻ കഴിയില്ല എന്നും കുഞ്ചൻ പറയുന്നു..
Leave a Reply