ഒരു രാത്രിയിലെ എന്റെ റേറ്റ് 25000 ആണെന്ന് പറഞ്ഞ് എന്നെ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചു ! ഖുശ്‌ബു തുറന്ന് പറയുമ്പോൾ !

ഒരു സമയത്ത് ഇന്ത്യൻ സിനിമ അടക്കിവാണ താര റാണി ആയിരുന്നു ഖുശ്‌ബു. 1980 കളിൽ ഒരു ബാലതാരമായിട്ടാണ് നടി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ശേഷം തോടിസി ബേവഫായി ആയിരുന്നു അവരുടെ ആദ്യ ചിത്രം. പിന്നീട് 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. ആ വേഷം ശ്രദ്ധിക്കപെട്ടതോടെ പിന്നീട് അങ്ങോട്ട് നടി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സജീവമായിരുന്നു കൂടാതെ സൗത്ത് സിനിമയിലെ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

ഇപ്പോൾ രാഷ്ട്രീയ രംഗത്തും അവർ സജീവ സാന്നിധ്യമാണ്. കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബർ മാസത്തിലാണ് ഖുഷ്ബു ബി ജെ പിയിലെത്തിയത്. സോണിയ ഗാന്ധിക്ക് രാജികത്ത് നൽകിയ ശേഷമായിരുന്നു ഖുഷ്ബു ബി ജെ പിയിലെത്തിയത്. ഇപ്പോൾ അവർ ദേശിയ വനിതാ കമ്മീഷൻ അംഗമാണ്. തന്റെ കുടുംബത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഖുശ്‌ബു നടത്തിയിരുന്നു.

അവരുടെ ആ തുറന്ന് പറച്ചിൽ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. എന്റെ ചെറുപ്പകാലം വളരെ മോശമായിരുന്നു. എന്റെ അമ്മ അന്ന് ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ ത,ല്ലു,ന്ന,തും മക്കളെ തല്ലുന്നതും ഏക മകളെ ലൈം,ഗി,ക,മായി പീ,ഡി,പ്പി,ക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ.

എനിക്ക് എട്ട് വയസുള്ളത് മുതലാണ് അച്ഛൻ എന്നെ ലൈം,ഗി,ക,മായും ശാ,രീ,രി,കമായും പീഡിപ്പിച്ചത്. 15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത്. അമ്മ എന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം. കാരണം ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അക്കാലത്തും.

ഞാൻ ജീവിച്ചിരിക്കും കാലം വരെയും ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്തുടരും. അച്ഛന്‍ ഞങ്ങളെ ഉപേക്ഷിക്കുമ്പോള്‍ എനിക്ക് 16 വയസ് ആണ് പ്രായം. ആ ദിവസം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്. 13 സെപ്റ്റംബര്‍ 1986. അന്നാണ് അവസാനമായി ഞാന്‍ അയാളെ കണ്ടത്. അന്ന് മൂന്നാമത്തെ തെലുങ്ക് പടത്തില്‍ അഭിനയിക്കുന്നതേയുള്ളൂ ഞാന്‍. 16-ാം വയസില്‍ 25000 രൂപയ്ക്ക് പ്രൊഡ്യൂസര്‍മാര്‍ക്ക് അയാള്‍ എന്നെ വില്‍ക്കാന്‍ ശ്രമിച്ചു. സൗത്തിലെ നിര്‍മ്മാതാക്കളോട് എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞാണ് വില്‍ക്കാന്‍ ശ്രമിച്ചത്.

പിന്നീട് ഇതേ നിർമ്മാതാക്കൾ പറഞ്ഞാണ് ഞാൻ ഈ കാര്യം അരിഞ്ഞത്. അയാള്‍ നിങ്ങളെ വിട്ടുപോയത് നന്നായി. അയാള്‍ ഇതാണ് ചെയതു കൊണ്ടിരുന്നത്’ എന്നവര്‍ പറഞ്ഞു. എനിക്ക് അയാളെ കൊല്ലാന്‍ തോന്നി. ഭാഗ്യത്തിന് ആരും എന്നെ ആ രീതിയില്‍ സമീപിച്ചില്ല. അവരെല്ലാം എന്നോട് ദയ കാണിച്ചു. അയാള്‍ ഞങ്ങളെ വിട്ടുപോയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ വീടുനോക്കാന്‍ തുടങ്ങി, അമ്മയും മൂന്നു സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു” എന്നാണ് ഖുശ്ബു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *