ഒരു സാധാരണ പ്രണയം മാത്രമായിരുന്നില്ല ഞങ്ങളുടേത് ! അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് വിവാഹം ചെയ്ത് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞിരുന്നു ! ഖുശ്‌ബു പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകം അടക്കിവാണ താര റാണി ആയിരുന്നു നടി ഖുശ്‌ബു. 1980 കളിൽ ഒരു ബാലതാരമായിട്ടാണ് നടി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. സിനിമയുടെ തുടക്കത്തിൽ തന്നെ നടൻ പ്രഭുവുമായി പ്രണയത്തിലാകുകയും, പക്ഷെ ഈ ബന്ധത്തെ പ്രബുവിന്റെ അച്ഛൻ ശിവാജി ഗണേശൻ ശ്കതമായി എതിർക്കുകയും ശേഷം അവർ ഈ ബന്ധത്തിൽ നിന്നും പിന്മാറുകയുമായിരുന്നു. ശേഷം അവർ പ്രശസ്ത നടനും സംവിധായകനുമായ സുന്ദറുമായി പ്രണയത്തിൽ ആകുകയും 2000 ൽ ഇവർ വിവാഹിതർ ആകുകയും ആയിരുന്നു. വിവാഹ ശേഷം നടി ഹിന്ദു മതം സ്വീകരിച്ചു. ഇന്ന് ഇവർക്ക് രണ്ട് പെണ്മക്കൾ ഉണ്ട്. അവന്തിക, അനന്ധിത.

തന്റെ പ്രണയത്തെ കുറിച്ച് ഇപ്പോഴും തുറന്ന് പറയുന്ന ആളാണ് ഖുശ്‌ബു. നടൻ പ്രഭുവുമായി ഒരു സമയത്ത് ഖുശ്‌ബു പ്രണയമായിരുന്നു, ഇരുവരും ഒന്നിച്ച ചിന്നത്തമ്പി എന്ന സിനിമ ഇന്നും ഏവരുടെയും ഇഷ്ടസിനിമയാണ്. ഇപ്പോഴിതാ തന്റെ ആ ബന്ധത്തെ കുറിച്ച് ഖുശ്ബുവിന്റെ ആ വാക്കുകൾ, പ്രഭവുവുമായി തനിക്ക് ഉണ്ടായിരുന്നത് വെറും ഒരു പ്രണയ ബന്ധം ആയിരുന്നില്ല, അത് വിവാഹം വരെ എത്തിയിരുന്നു, ചിന്നത്തമ്പി എന്ന സിനിമക്ക് മുന്നേ തന്നെ ഞങ്ങൾ നല്ല അടുപ്പത്തിലായിരുന്നു.

ഞങ്ങളുടെ പ്രണയം വളരെ ആഴമേറിയതായിരുന്നു. നാല് വർഷം പ്രഭുവുമായി ഞാൻ പ്രണയത്തിലായിരുന്നു. 1993ൽ പോയസ് ഗാർഡനിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ഞങ്ങൾ വിവാഹിതരായത്. പ്രഭു നേരത്തെ വിവാഹിതനായിരുന്നു. അതിനാൽ പിതാവ് ശിവാജി ഗണേശൻ ഇതിനെ ശക്തമായി എതിർത്തിരുന്നു. ആദ്യ ഭാര്യയുമായി തർക്കങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഞങ്ങൾക്ക് വേർപിരിയേണ്ടി വന്നത് എന്നാണ് ഖുശ്ബു പറഞ്ഞത്.

അതേസമയം ഇവരുടെ പ്രണയത്തെ കുറിച്ച് മുതിർന്ന പ്രശസ്ത കന്നഡ നടി കാക്കിനട ശ്യാമള അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ രസകരമായ ചില അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ഖുശ്ബു വളരെ നല്ല പെൺകുട്ടിയാണ്. ജീവനായതുകൊണ്ടാണ് പ്രഭുവിനെ വിവാഹം കഴിച്ചത്. എന്നിരുന്നാലും ഇവരുടെ വിവാഹം പ്രഭുവിന്റെ കുടുംബത്തിൽ തർക്കങ്ങൾക്ക് കാരണമായി. ശേഷം ഇരുവരും വേർപിരിഞ്ഞു എന്നും അവർ പറഞ്ഞിരുന്നു. ശേഷം ഖുശ്‌ബു നടനും സംവിധായകനുമായ സുന്ദറിനെ വിവാഹം കഴിക്കുകയായിരുന്നു. ഖുശ്‌ബു ഇപ്പോഴും പ്രഭുവുമായി വളരെ നല്ല സൗഹൃദത്തിലാണ് ഉള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *