
ഇഷ്ടം ഉള്ളവരെ ഉമ്മവയ്ക്കുമ്പോൾ കിട്ടുന്ന മണം, അങ്ങനെ ഉണ്ടാകുന്ന ബന്ധം ഒരിക്കലും നഷ്ടമാകില്ല ! ഖുശ്ബു പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് ഖുശ്ബു. മലയാളത്തിലും അവർ മികച്ച ഒരുപിടി കഥാപാത്രങ്ങൾ ചെയ്തിരുന്നു. നടൻ എന്നതിൽ ഉപരി ഇന്ന് അദ്ദേഹം കേന്ദ്ര സഹ മന്ത്രി കൂടിയാണ്. വിമർശനങ്ങളും വിവാദങ്ങളും ഏറെ ഉണ്ടായിട്ടുണ്ട് എങ്കിലും സുരേഷ് ഗോപി എന്ന വ്യക്തിയെ ആരാധകർക്ക് വളരെ ഇഷ്ടമാണ്. അമൃത ടീവിയുടെ ജനനായകൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സുരേഷ് ഗോപിയെ സന്ദർശിക്കാൻ നടി ഖുശ്ബു എത്തിയതും ഇരുവർക്കും ഇടയിലുള്ള സൗഹൃദത്തെ കുറിച്ച് സുരേഷ് ഗോപിയും ഖുശ്ബുവും സംസാരിക്കുന്നതുമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
അതിൽ ഇരുവരും തങ്ങളുടെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്, ഖുശ്ബുവിന്റെ വാക്കുകൾ ഇങ്ങനെ, യാദവം മുതൽ ഇപ്പോവരെയും തിരുവനന്തപുരത്ത് വന്നിട്ട് വീട്ടിൽ ചെന്നില്ലെങ്കിൽ അദ്ദേഹം കൊല്ലും. വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായുള്ളത്. എനിക്ക് ഫോണിൽ വിളിച്ച് സംസാരിക്കാം. ഞാൻ തിരുവന്തപുരത്ത് വന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക. അദ്ദേഹത്തിന്റെ ഭാര്യ രാധികയുമായും നല്ല സൗഹൃദമാണ്.
കേരളത്തിൽ വന്നിട്ട്, ഞാൻ വീട്ടിൽ ചെന്നില്ലെങ്കിൽ രാധിക വലിയ വിഷയം ആക്കും. നിനക്ക് ഉടലോടെ പോകണോ എന്നാണ് രാധിക ചോദിക്കുക. ഇദ്ദേഹത്തിന്റെ മകളും എന്റെ മകളും നല്ല സുഹൃത്തുക്കളാണ്. അവർ രണ്ട് പേരും പഠിക്കുന്നത് ലണ്ടനിൽ ആണ് അവരും തമ്മിൽ നല്ല ബന്ധമാണ്. പോകുന്നതും വരുന്നതും എല്ലാം ഒരുമിച്ചാണ്. യാദവം ചെയ്യുമ്പോൾ മലയാളം തീരെ അറിയില്ല. അദ്ദേഹം എന്നെ സഹായിച്ചു. ഞങ്ങൾ തമ്മിൽ വളരെ നല്ല സൗഹൃദം ഉണ്ടായി.

സുരേഷേട്ടൻ എന്ത് സംസാരിച്ചാലും അത് ഹൃദയത്തിൽ നിന്നുമാണ് വരുന്നത്, ചുമ്മാ നമ്മളെ സന്തോഷിപ്പിക്കാൻ ഒരിക്കലും സംസാരിക്കുന്ന ആളല്ല ആദ്ദേഹം. അത് ആളുകളിൽ അപൂർവമായി കാണുന്ന ഗുണമാണ്. തുറന്ന ഹൃദയം ഉള്ളയാളാണ്. അതുപോലെ അദ്ദേഹത്തിന് ദേഷ്യം വന്നാൽ അധികം വരും. വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും. അങ്ങനെ തന്നെ ദേഷ്യം പോവുകയും ചെയ്യും. അദ്ദേഹം ചാരിറ്റി പ്രവർത്തങ്ങൾ വളരെ പണ്ടുമുതലേ ചെയ്യുന്നുണ്ടായിരുന്നു. അതിനെ പറ്റി അദ്ദേഹം അധികം സംസാരിക്കാറില്ല എന്ന് പറഞ്ഞ ഖുശ്ബു ഗോകുലിന്റെയും തന്റെയും പിറന്നാൾ ഒരു ദിവസം ആണെന്നും പറയുന്നു.
എന്നാൽ അതേസമയം വേദിയിൽ എത്തിയ ഖുശ്ബുവിന്റെ കൈകളിലെ ഗന്ധം കൊണ്ടാണ് സുരേഷ് ഗോപി തിരിച്ചറിയുന്നത്. കണ്ണുകൾ അടച്ചു നിന്ന സൂപ്പർ സ്റ്റാറിന്റെ കണ്ണുകളിൽ ഖുശ്ബു സ്പർശിക്കുമ്പോൾ ആ ഗന്ധം കൊണ്ടാണ് അദ്ദേഹം നടിയെ തിരിച്ചറിയുന്നത്. അതിനു സുരേഷ് ഗോപി നൽകിയ വിശദീകരണം ഇങ്ങനെ ആയിരുന്നു… “മണമാണ് എന്റെ വികാരം. ഇഷ്ടം ഉള്ളവരെ ഉമ്മ വയ്ക്കുമ്പോൾ അവരുടെ കവിൾ തടത്തിന്റെ പുറകിലായി വിയർപ്പിന്റെ ഒരു ഗന്ധം കിട്ടും. ആ ഗന്ധം ഭയങ്കരമാണ്. അങ്ങനെ ഉള്ള ബന്ധം ഒരിക്കലും ഉടഞ്ഞും മുറിഞ്ഞും തകർന്നും ഒന്നും പോകില്ല”, സുരേഷ് ഗോപി പറയുന്നു.
Leave a Reply