
മനസ് നിറയെ നന്മയുള്ള മനുഷ്യനാണ് ! മത്സരിക്കാൻ ഇറങ്ങുന്നത് പദവി മോഹിച്ചല്ല ! ജന്മനാടിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും ! ഖുശ്ബു പറയുന്നു !
ഒരു സമയത്ത് ഇന്ത്യൻ സിനിമ അടക്കിവാണ താരറാണി ആയിരുന്നു ഖുശ്ബു, ഇപ്പോൾ ബിജെപി അംഗവും ദേശിയ വനിതാ കമ്മീഷൻ അംഗവും കൂടിയായ ഖുശ്ബു സുഹൃത്തും നടനുമായ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. രാഷ്ട്രീയം നോക്കി ആളുകളെ അളക്കരുത് എന്നാണ് ഖുശ്ബു പറയുന്നത്, സുരേഷ് ഗോപി എന്ന മനുഷ്യനെ തനിക്ക് വര്ഷങ്ങളായി അറിയാം, ഇപ്പോഴുള്ള രാഷ്ട്രീയക്കാരെപോലെ സ്വന്തം സമ്പാദ്യം മെച്ചപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ രാഷ്ട്രീയത്തിൽ വന്ന ആളല്ല അദ്ദേഹം, മറിച്ച് നാടിനും നാട്ടുകാർക്കും വേണ്ടി പലതും ചെയ്യാൻ മനസുള്ള ആളാണ്.
സ്വന്തം സമ്പാദ്യത്തിൽ നിന്നും മറ്റുള്ളവരെ സഹായിക്കുന്ന അദ്ദേഹത്തെപ്പോലെ ഉള്ള ഒരു നേതാവ് അധികാരത്തിൽ വന്നാൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും എന്നും ഖുശ്ബു പറയുന്നു. മലയാളികൾ അദ്ദേഹത്തിന് ഒരു അവസരം നൽകി നോക്കണം എന്നും ഖുശ്ബു പറയുന്നു. ഞങ്ങളുടെ സൗഹൃദം യാദവം എന്ന സിനിമ മുതൽ തുടങ്ങിയതാണ്. അത് ഇന്ന് ഈ നിമിഷംവരെയും തുടരുന്നു. അന്ന് മുതൽ ഇപ്പോവരെയും തിരുവനന്തപുരത്ത് വന്നിട്ട് വീട്ടിൽ ചെന്നില്ലെങ്കിൽ അദ്ദേഹം കൊല്ലും. വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായുള്ളത്. എനിക്ക് ഫോണിൽ വിളിച്ച് സംസാരിക്കാം. ഞാൻ തിരുവന്തപുരത്ത് വന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക. അദ്ദേഹത്തിന്റെ ഭാര്യയുമായും, മക്കളുമായും വളരെ നല്ല സൗഹൃദമാണ്.

കൂടാതെ ഞങ്ങളുടെ മക്കളും കുടുംബവും എല്ലാവരും വളരെ അടുപ്പമാണ്. എന്റെ മകളും, അദ്ദേഹത്തിന്റെ മകളും പഠിച്ചത് ലണ്ടനിൽ ആണ്, അവർ രണ്ടുപേരും വളറെ അടുത്ത സുഹൃത്തുക്കളാണ്. യാദവം ചെയ്യുമ്പോൾ എനിക്ക് മലയാളം തീരെ അറിയില്ല. അദ്ദേഹം എന്നെ സഹായിച്ചു. ഞങ്ങൾ തമ്മിൽ വളരെ നല്ല സൗഹൃദം ഉണ്ടായി. സുരേഷേട്ടന് ദേഷ്യം വന്നാലും വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും. അങ്ങനെ തന്നെ ദേഷ്യം പോവുകയും ചെയ്യും. എന്ത് സംസാരിച്ചാലും ഹൃദയത്തിൽ നിന്നാണ് അദ്ദേഹം സംസാരിക്കുക. ചുമ്മാ നമ്മളെ സന്തോഷിപ്പിക്കാൻ സംസാരിക്കില്ല. അത് ആളുകളിൽ അപൂർവമായി കാണുന്ന ഗുണമാണ്.
അദ്ദേഹം ഒരു തു,റന്ന ഹൃദ,യം ഉള്ളയാളാണ്, തന്റെ വെെകാരികത ഒളിച്ചു വെക്കാൻ അദ്ദേഹത്തിനറിയില്ല. വളരെ സത്യ,സന്ധനുമാണ്. ഇപ്പോൾ മാത്രമല്ല വളരെ നാളുകൾക്ക് മുമ്പേ അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിനെ പറ്റി അദ്ദേഹം അധികം സംസാരിക്കാറില്ല, അതുപോലെ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച അനുഭൂതി എന്ന സിനിമയിലൊരു റൊമാന്റിക് സീൻ ഉണ്ടായിരുന്നു, അത് ചെയ്യുമ്പോൾ എനിക്ക് കുറച്ച് മടിയുണ്ടായിരുന്നു. പക്ഷെ സുരേഷ് സാർ അത് മനസിലാക്കി അദ്ദേഹം എന്നെ വളരെ കംഫർട്ടബിൾ ആക്കി, ഖുശ്ബു പറഞ്ഞു.
Leave a Reply