
‘ഇന്നും എന്റെ കണ്ണുകളിലേക്ക് നിങ്ങള്‍ നോക്കുമ്പോള്‍ എനിക്ക് നാണമാകാറുണ്ട്’ ! പ്രണയ നിമിഷത്തെ കുറിച്ച് നടി ഖുശ്‌ബു !
ഒരു സയയാത്ത് തെന്നിന്ത്യൻ സിനിമ അടക്കിവാണ റാണി ആയിരുന്നു ഖുശ്‌ബു, 1980 കളിൽ ഒരു ബാലതാരമായിട്ടാണ് നടി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ശേഷം തോടിസി ബേവഫായി ആയിരുന്നു അവരുടെ ആദ്യ ചിത്രം. പിന്നീട് 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. ആ വേഷം ശ്രദ്ധിക്കപെട്ടതോടെ പിന്നീട് അങ്ങോട്ട് നടി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സജീവമായിരുന്നു കൂടാതെ സൗത്ത് സിനിമയിലെ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.
ഖുശ്‌ബു എന്നാൽ ഒരു സമയത്ത് തമിഴ് ജനതയുടെ ദൈവം ആയിരുന്നു, ആരാധന കൂടിയതുകാരണം ചരിത്രത്തിൽ ആദ്യമായി ഒരു നടിക്ക് അമ്പലം പണിഞ്ഞിരുന്നു, അതെ ഖുശ്ബുവിന്റെ പേരിലും നടിയുടെ പ്രതിഷഠയുമായി ഇന്നും ആ അമ്പലം സ്ഥിതി ചെയ്യുന്നു, പോരാത്തതിന് നടിയുടെ പേരിൽ ഒരു സാരി ബ്രാൻഡും കൂടാതെ നടിയുടെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്.
ചിന്നത്തമ്പി എന്ന തമിഴ് ചിത്രം ഖുശ്ബുവിന്റെ ജീവിതത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു, ശേഷം നടൻ പ്രഭുവുമായി നടി പ്രണയത്തിൽ ആകുകയും പക്ഷെ ഈ ബന്ധത്തെ പ്രബുവിന്റെ അച്ഛൻ ശിവാജി ഗണേശൻ ശ്കതമായി എതിർക്കുകയും ശേഷം അവർ ഈ ബന്ധത്തിൽ നിന്നും പിന്മാറുകയുമായിരുന്നു. ശേഷം അവർ പ്രശസ്ത നടനും സംവിധായകനുമായ സുന്ദറുമായി പ്രണയത്തിൽ ആകുകയും 2000 ൽ ഇവർ വിവാഹിതർ ആകുകയും ആയിരുന്നു. വിവാഹ ശേഷം നടി ഹിന്ദു മതം സ്വീകരിച്ചു. ഇന്ന് ഇവർക്ക് രണ്ട് പെണ്മക്കൾ ഉണ്ട്. അവന്തിക, അനന്ധിത.

സുന്ദർ തന്നോട് പ്രണയാഭ്യർഥന നടത്തിയതിന്റെ 25 വാർഷികത്തിൽ നടി വളരെ പ്രയാർദ്രമായ കുറിപ്പ് പങ്കുവെച്ചിരുന്നു. 25 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും നമ്മൾക്കിടയിൽ ഒന്നും മാറിയിട്ടില്ല. ഇപ്പോഴും അതേ തീവ്രതയോടെ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. ഇന്നും എന്റെ കണ്ണുകളിലേക്ക് നിങ്ങള്‍ നോക്കുമ്പോള്‍ എനിക്ക് നാണമാകാറുണ്ട്. ഇന്നും എന്നെ നോക്കി നിങ്ങള്‍ പുഞ്ചിരിക്കുമ്പോള്‍ ഞാന്‍ ദുര്‍ബലയാകുകയാണ്.. സുന്ദര്‍, എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്തെന്നാൽ അത് നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിന് നന്ദി.. നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നായിരുന്നു നടിയുടെ വാക്കുകൾ..
ഇപ്പോഴും വളരെ സന്തുഷ്ട്ട കുടുംബ ജീവിതം നയിക്കുന്ന ഖുശ്‌ബു, ഒരു നിർമാതാവും, രാഷ്ട്രീയ പ്രവർത്തകയും ടെലിവിഷൻ അവതാരകയും കൂടിയാണ്, ഇതിനോടൊപ്പം അവർ അഭിനയവയും കൊണ്ടുപോകുന്നുണ്ട്. നിരവധി വിവാദ പ്രസ്ഥാനവകൾ നടി പറഞ്ഞിരുന്നത് ഏറെ പ്രശ്നങ്ങൾ ശ്രിഷ്ട്ടിച്ചിരുന്നു, കല്യാണം കഴിക്കുന്ന പെൺകുട്ടികൾ കന്യക ആയിരിക്കണമെന്ന് നിർബന്ധം പിടിക്കാൻ ആർക്കും അവകാശമില്ല എന്നും, വിവാഹത്തിന് മുമ്പ് പെൺകുട്ടികൾക്ക് സുരക്ഷിതരായി ബന്ധങ്ങളിൽ ഏർപെടുന്നതിൽ തെറ്റില്ലെന്നും ഖുശ്‌ബു പറഞ്ഞിരുന്നു. ഇത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു…
Leave a Reply