
ദേവാസുരം കണ്ട ശേഷം മോഹൻലാലിനെ വിളിച്ച് രാജുവേട്ടന്‍ പറഞ്ഞിരുന്നു, ലാലേ നീ തകര്‍ത്തു കേട്ടോ…! പക്ഷെ ഞാനിതിലും മോശക്കാരനായിരുന്നു ! ലക്ഷ്മി രാജഗോപാല്‍ പറയുന്നു !
മലയാള സിനിമയുടെ എക്കാലത്തെയും ഏറ്റവും മികച്ച ചിത്രങ്ങളാണ് ദേവാസുരവും, രാവണപ്രഭുവും. ഒരു കാലഘട്ടത്തെ ആവേശത്തിലാക്കിയ കലാസൃഷ്ടി, ഇന്നും മറ്റു കൂടിവരുന്നതല്ലാതെ ഒട്ടും കുറയുന്നില്ല, യുവ തലമുറയുടെ വരെ ആരാധ്യ കഥാപാത്രം മംഗലശേരി നീലകണ്ഠൻ, 1993 ൽ ഐ വി ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം ‘ദേവാസുരം’ ഇന്നും ഒരു പുത്തൻ ഉന്മേഷമാണ്. നായകനെപോലെതന്നെ തുല്യ പ്രാധാന്യമുള്ള കഥാപത്രമായിരുന്നു നായിക ഭാനുമതിക്കും. രേവതിയുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്ന് എന്ന് തന്നെ ഉറപ്പിച്ചു പറയാമായിരുന്ന കഥാപാത്രം.
എന്നാണ് ഈ കഥ മറ്റൊരു ജീവിതത്തിൽ നിന്നും അടർത്തിയെടുത്തതാണ് എന്നതും ഇന്നും പലർക്കും അവ്യക്തമാണ്. മോഹൻലാലും രേവതിയും ചേർന്ന് ദേവാസുരം എന്ന ചിത്രത്തിലൂടെ അവിസ്മരണീയമാക്കിയത് മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കഥയാണ്. പക്ഷെ മുല്ലശ്ശേരി രാജഗോപാൽ ഇന്ന് ജീവിച്ചിരുപ്പില്ല. മകൾ നാരായണിയും അവരുടെ ഭർത്താവും മകളുമാണ് ലക്ഷ്മിക്കൊപ്പമുള്ളത് . അഭിനേത്രി കൂടിയായ കൊച്ചുമകൾ മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ്. അത് വേറെ ആരുമല്ല യുവ നടി നിരഞ്ജന അനൂപാണ്. നിരഞ്ജന നിരവധി മലയാള സിനിമയിൽ അഭിനിച്ചിരുന്നു, നടി എന്നതിലുപരി അവർ മികച്ചൊരു നർത്തകികൂടിയാണ്..

ഇപ്പോഴിതാ തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് രാജഗോപാലിന്റെ ഭാര്യ ലക്ഷ്മി രാജഗോപാൽ. ദേവാസുരം എന്ന സിനിമ ഇറങ്ങി ഒരു വർഷത്തിന് ശേഷം അതിന്റെ കാസറ്റ് ഇറങ്ങിയപ്പോഴാണ് ഞങ്ങൾ ആ സിനിമ കണ്ടത്. അത് കണ്ട ഉടനെ രാജുവേട്ടൻ മോഹൻലാലിനെ വിളിച്ചു, എന്നിട്ട് പറഞ്ഞു, ലാലേ.. നീ തകർത്തു കേട്ടോ… ഞാനിതിലും വലിയ മോശക്കാരനായിരുന്നു, പക്ഷെ നീ എന്നെ നല്ലവനാക്കി എന്നാണ്. അത് കേട്ട് ലാൽ ഒരു ചിരി ചിരിച്ചിരുന്നു.
ഞാനും ഒരു പരിധിവരെ ഭാനുമതിയെ പോലെ ആയിരുന്നു. സ്വന്തമായി തീരുമാനം എടുക്കാനുള്ള കഴിവും തന്റേടവും എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ഞാൻ രാജുവേട്ടനെ സ്നേഹിച്ചതും വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് അദ്ദേഹത്തെ തന്നെ വിവാഹം കഴിച്ചതും. എനിക്കും ആദ്യം അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു. ശേഷം എന്റെ കുടുംബത്തിന്റെ ഒരു പ്രത്യേക സാഹചര്യത്തിൽ ഞങ്ങൾ കുടുംബമായി അദ്ദേഹത്തിനെ വീട്ടിൽ താമസിക്കാൻ വരികയും, ശേഷം അവിടെ വെച്ച് അദ്ദേഹത്തിലെ ആ നന്മ തിരിച്ചറിയുകയും, ശേഷം എനിക്ക് ഇഷ്ടം ആകുകയുമായിരുന്നു. ഈ കാര്യം മാത്രമാണ് സിനിമയിൽ ഞങ്ങളുടേതായി എനിക്ക് തോന്നിയത്. ബാക്കിയെല്ലാം സിനിമയുടെ ആവിഷ്കാരമാണ്.
എന്നാൽ ഞങ്ങളുടെ ജീവിതവുമായി എനിക്ക് കൂടുതൽ അടുപ്പം തോന്നിയത് രാവണപ്രഭുവിലാണ്. യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ആ ആത്മബന്ധം ഭാനുമതിയിലും, നീലകണ്ഠനിലും കാണാൻ കഴിഞ്ഞു. അത് അതേപടി ഒപ്പിയെടുത്തത് പോലെ തോന്നി എന്നും ലക്ഷ്മി രാജഗോപാൽ പറയുന്നു.
Leave a Reply